ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൮൮ എല്ലാ ആപത്തുകളിനിന്നു രക്ഷ ലഭിക്കുന്നതാണ്.ഞാൻ നിന്നെ എന്റെ പുത്രിയെന്നപോലെ സ്നേഹിച്ചുരക്ഷിക്കും.വേഗത്തിൽ വരൂ.സ്ത്രീ എഴുനീറ്റു മഹഷിയുടെ പിന്നാലെ ആശ്രമത്തിലേക്കുപോയി. അവിടെ എത്തി അവളുടെ ഭക്ഷണത്തിന്നും ഉറക്കത്തിന്നും വേണ്ടുന്ന ഏപ്പാടുകളെല്ലാം ശിഷ്യന്മാരെ ഏല്പിച്ചു മഹഷി തന്റെ ഗ്രന്ഥങ്ങളെ വീണ്ടും നോക്കിയുംകൊണ്ടിരുന്നു.എങ്കിലും അന്നെത്തെ ദിവസം പതഞ്ജലിയുടെ മഹാഭാഷ്യത്തിലൊ വ്യാസന്റെ സൂത്രങ്ങളിലൊ അദ്ദേഹത്തിനു മനസ്സു നിന്നില്ല.താൻ അറിയാതെ തന്നെ പലെ ആലോചനകളും അദ്ദേഹത്തിന്റെ മനസ്സിൽ കടന്നുകൂടി.ആ സ്ത്രീയുടെ പൂർവ്വവൃത്താന്തം അറിവാൻ അതിയായ ഉൽകണ്ഠ ഉണ്ടായി.അല്പനേരം കഴിഞ്ഞശേഷം ശിഷ്യനെ സമീപം വിളിച്ച് ആ സ്ത്രീ എന്തു ചെയ്യുന്നു.ഭക്ഷണം കഴിച്ചുവൊ എന്നു ചോദിച്ചു.ഭക്ഷണം യാതൊന്നും വേണ്ട.ഭയം കൂടാതെ ഒരു സ്ഥലത്തു കിടന്നുറങ്ങിയാൽ മതി.എന്നാണ് പറഞ്ഞത്.അതിനു വേണ്ടതെല്ലാം ചെയ്തിട്ടുണ്ട്.ആകട്ടെ നീ പോയ് ഉറങ്ങിക്കൊ നേരം അസമയമായിതുടങ്ങി.ശിഷ്യൻ നമസ്കരിച്ച് അകത്തേക്കുപോയി.തന്റെ ഗുരുനാഥൻ എവിടുന്നാണ് ഈ സ്ത്രീയെ കൂട്ടിക്കൊണ്ടുവന്നതെന്നും അവൾ ആരാണെന്നും മറ്റുമുള്ള ആലോചനകൾ ശിഷ്യന്റെ മനസ്സിലുമുണ്ട്.മഹഷി പിന്നെയും ആലോചനയിൽ തന്നെയിരുന്നു.അല്പനേരം കഴിഞ്ഞ ശേഷം ഒരു ദീർഘനിശ്വാസത്തോടുകൂടി ഗ്രന്ഥങ്ങളെല്ലാം അതാതിന്റെ സ്ഥാനത്തുകെട്ടിവച്ച് ഉറങ്ങുവാൻ പോകയും ചെയ്തു.ആ ദീർഘനിശ്വാസത്തിന്റെ കാരണമെന്തായിരിക്കണം.ആ സ്ത്രീയെ കണ്ടതിൽ ഈ അല്പനേരത്തിനുള്ളിൽ ഇത്രഗാഢമായ ഒരു ആലോചന ആ സിദ്ധന്റെ മനസ്സിൽ കടന്നുകൂടി ഇപ്രകാരം അദ്ദേഹത്തിന്റെ മനസ്സിന്നൊരിളക്കം വരുത്തുവാൻ കാരണമെന്താണ്? യോഗ്യനായ അദ്ദേഹത്തിന് അരക്ഷിതയായ ഒരു സ്ത്രീയുടെ ദുഖത്തിൽ സഹതാപം തോന്നുന്നതിൽ അത്ഭുതപ്പെടുവാനില്ല.എങ്കിലും ലോകത്തിൽ സുഖവും ദുഖവും എന്നും ഒരുപോലെയിരിക്കുമെന്നും സൂക്ഷം ആലോചിച്ചാൽ ഇവിടെ മനുഷ്യർക്കുണ്ടാവുന്ന സന്തോഷത്തിനും സന്താപത്തിനും യാതൊരുവിലയില്ലെന്നും അവയെല്ലാം യഥാർത്ഥത്തിൽ പൂവ്വജന്മകമ്മങ്ങളുടെ ശക്തികൊണ്ടു മനുഷ്യന്റെ മനസ്സിൽ തോന്നുന്ന വ്യാപാരങ്ങൾ മാത്രമാണെന്നും അറിയുന്ന ഈ മഹാത്മാവിന് ഇത്രവലുതായ ഒരു വ്യഥ എങ്ങിനെയുണ്ടായി?അഥവാ ഈശ്വരന്റെ വിലാസങ്ങൾ ആർക്കറിയാം? പ്രഭാതത്തിൽ കുളിച്ചു സന്ധ്യാവന്ദനങ്ങളെല്ലാം കഴിഞ്ഞശേഷം മഹർഷി ശിഷ്യനെ വിളിച്ച് വിരോധമില്ലെങ്കിൽ എനിക്ക് ഒന്ന് കാണുവാൻ ആഗ്രഹമുണ്ടെന്ന് ആ സ്ത്രീയോടു ചെന്നു പറയുക എന്ന് ആജ്ഞാപിച്ചു.ശിഷ്യൻ പോയി മടങ്ങിവന്നു ഗുരുവിനെ ആ സ്ത്രീ കാത്തിരിക്കുന്നുണ്ട് എന്നറിയിച്ചു.ശിഷ്യനോട് വഴികാണിപ്പാൻ പറഞ്ഞ് മഹർഷി ശിഷ്യന്റെ പിന്നാലെ ആ സ്ത്രീയുടെ മുമ്പിൽ എത്തി.മഹർഷിയെ കണ്ടപ്പോൾ അവൾ വേഗം എഴുനീറ്റ് യഥാവിധി ഉപചാരങ്ങളെല്ലാം ചെയ്ത് പ്രഭോ!രക്ഷ ഇല്ലാത്ത ഒരു സ്ത്രീയെ ആപത്തിൽ നിന്നു രക്ഷിച്ച മഹാത്മാവ് ആരാണെന്നറിവാൻ എനിക്ക് ആഗ്രഹമുണ്ട്.വിരോധമില്ലെങ്കിൽ അങ്ങു ആരാണെന്ന് എന്നോട് പറയണം.ക്ഷീണം കൊണ്ടും കഠിനമായ ദുഖം കൊണ്ടും,എന്നെ രക്ഷിച്ച് ഭവാനോടു വേണ്ടതുപോലെ കൃജ്ഞതകാണിപ്പാൻ എനിക്കിന്നലെ സാധിച്ചില്ല.

ഞാൻ ഈ കാട്ടിൽ തപസ്സു ചെയ്യുന്ന ഒരു സന്യാസിയാണ്. ഇവിടെ വന്നിരുന്നിട്ടു നാലഞ്ചു കൊല്ലമായി.എന്റെ കൂടെ ചില ശിഷ്യന്മാരും ഉണ്ട്.നിണക്കു എന്നാൽ കഴിയുന്ന ഉപകാരമെല്ലാം ചെയ്ത് തരുവാൻ ഞാൻ ഒരുക്കമാണ്.നിന്റെ വ്യസനകാര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/188&oldid=164864" എന്ന താളിൽനിന്ന് ശേഖരിച്ചത്