ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഴെക്കുമാണ് "കുന്ദലത"യുടെ ആവിർഭാവം. മുൻ കാണിച്ച ഗദ്യത്തിൽ നിന്നും രീതിയിലും ഭാഷയിലും എത്രയോ ഭിന്നാവസ്ഥയിലായിരിക്കുന്ന "കുന്ദലത"യിലെ വാചകങ്ങൾ വായിച്ചു നോക്കുന്നതായാൽ മലയാളത്തിൽ യഥാർഥ ഗദ്യത്വമുള്ള പ്രഥമ ഇതുതനെനയാണെന്ന് പറയുന്നതിൽ രണ്ടുപക്ഷമുണ്ടാകുകയില്ല. അതിൽ പിന്നെ ഇന്ദുലേഖ, ശാരദ, മാർത്താണ്ഡവർമ്മ ,അക്ബർ മുതലായി ചില ഗദ്യങ്ങൾ ഗ്രന്ഥങ്ങൾ മലയാള ഭാഷയിൽ ക്രമേണ വർദ്ധിച്ചു വന്നിട്ടുണ്ട്. പുതുമോടിയിൽ ജനങ്ങൾക്ക് ആഗ്രഹം കടന്നു കടന്നുകൂടുക പതിവാണല്ലോ. അപ്രകാരം കുറെയിടക്ക് ഭാഷാഭിമാനികളുടെ മനസ്സം ശ്രമങ്ങളും ഗദ്യമാർഗ്ഗത്തിലേക്കു തിരിഞ്ഞതിന്റെ ഫലമായിട്ടു ഇപ്പോൾ ഭാഷയിൽ കുറെയെങ്കിലും ഗദ്യഗ്രന്ഥങ്ങളുണ്ടായിക്കഴിഞ്ഞു.ഗദ്യദൌർലഭ്യദർശനമാകുന്ന മിന്നൽ വെളിച്ചവും പുതുമോടിയിലുള്ള ആഗ്രമാകുന്ന ഇടിവെട്ടും മിക്കവരുടെയും മനസ്സിൽ തട്ടി. തൽഫലങ്ങളായ ഗദ്യഗ്രന്ഥങ്ങൾ എല്ലാം വിഡൂരഭൂമിയിൽ നിന്നുണ്ടാകുന്ന വൈദൂര്യരത്നങ്ങളോ, അല്ല പങ്കിലങ്ങളിലുണ്ടാകുന്ന ശീലീന്ധ്രങ്ങളോ എന്നു ഇനിയും തീർച്ചയാക്കാറായിട്ടില്ല. അതികൊണ്ട് കൂണുകളെയും വൈദൂര്യരത്നങ്ങളെയും തിരിച്ചറിയുവാനുള്ളമാർഗ്ഗമാണ് ഇനി നോക്കേണ്ടതു. അതായതു സാഹിത്യ വിമർശനത്തെ ഒന്നു വിവരിക്കുക തന്നെ . വിഷം പോലെ സർവ്വദേശങ്ങളിലും പ്രചരിച്ചു ജനമനസ്സുകളെ മലിനപ്പെടുത്തുന്ന ക്ഷുത്രഗ്രന്ഥങ്ങളെ ഉന്മൂല നാശം ചെയ്വാനും ,അന്തഃകരണ പരിഷ്കരണത്തിനുതുകുന്ന സൽഗ്രന്ഥനങ്ങളെ പ്രചരിപ്പിക്കുവാനും സാഹിത്യവിമർശനം അത്യന്താപേക്ഷിതമാകുന്നുവെന്നുള്ള സംഗതി അതിന്റെ പ്രാധാന്യത്തെ സ്ഫൂടീകരിക്കുന്നുണ്ടല്ലോ. ഗദ്യമെഴുതുന്നതിൽ പ്രത്യേകം ഓർമ്മ വെയ്ക്കേണ്ടവയായ വിഷയരീതി ക്രമങ്ങളെ കുറിച്ചാണ് സാഹിത്യവിമർശനം വിമർശിക്കേണ്ടത്.

ഗദ്യം കാവ്യശാഖയിൽപെട്ടതാകയാൽ കാവ്യഗുണങ്ങളിൽ മിക്കവയും ഗദ്യത്തിനു യോജിക്കുന്നവയാണ്. സഫലകമായ വിധത്തിൽ കൃത്യാകൃത്യോപദേശം ചെയ്യുകമാണ് ഗദ്യഗ്രന്ഥങ്ങളുടെയും ഉദ്ദേശം അതിന് ഒന്നാമതായി വേണ്ടത് തന്മയത്വമാണ്.ഗ്രന്ഥക‌ത്ത് വിചാരിക്കുന്ന മാതിരിയിൽ തന്നെ വായനക്കാരെക്കൊണ്ടും വിചാരിപ്പിക്കുവാൻ ഭാഷയ്ക്കു വേണ്ടുന്ന ഗുണമാണ് 'തന്മയത്വംഎന്നു പറയുന്നത് . തന്മയത്വമാണ് കാവ്യത്തിന്റെ ജീവൻ എന്നും രസാത്മകമായ വാക്യമാണ്ജീവൻ എന്നും മറ്റും വിദ്വാന്മാർ പറഞ്ഞിരിക്കേ തന്മയത്വത്തിന്റെ ബീജം രസമാണെന്നും തെളിയുന്നു. അതിനാൽ രസസ്ഫുത്തിക്കുള്ള വഴികളാലോജിച്ചാൽ നല്ല ഗദ്യത്തിന്റെ ജീവൻ ഗ്രഹിക്കാമെന്നും സാധിക്കുന്നു. പ്രശസ്ത വിധേയാധിപദങ്ങളെ മർമ്മം അറിഞ്ഞു പ്രയോഗിച്ചാൽ തന്മയത്വം പകുതിയും വരുത്താം. ഇത്രമാത്രം പോരാ. 'ഭിന്നരുചിർഹി ലോക 'എന്ന പ്രമാണം പ്രകാരം ഗദ്യമെഴുത്തിനെപ്പറ്റി ഗുണദോഷനിരൂപണം ചെയ്യുമ്പോൾ രുചിഭേദമനുസരിച്ച് ഓരോരുത്തർക്കും ഓരോരുത്തർക്കും ഓരോ അഭിപ്രയാം ജനിക്കുന്നതായാൽ , ഇന്ന ഗദ്യം നല്ലതെന്നോ ഇന്നത് ചീത്തയെന്നോ ദൃഢമായിപ്പറയുവാൻ അത്ര എളുപ്പത്തിൽ കഴിയുന്നതല്ല. എങ്കിലും ഗദ്യമെഴുത്തിന് സമാന്യേന സ്പൃഹണീയങ്ങളായ ചില ഗുണങ്ങളെ മാത്രം പറയുവാൻ കഴിയുന്നതാകയാൽ അവയെ ഇനി വിവരിക്കാം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/259&oldid=164902" എന്ന താളിൽനിന്ന് ശേഖരിച്ചത്