ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്കുന്ന ക്രയകളിൽനിന്നും വായനക്കാർക്ക് ഊഹിപ്പാൻ വിട്ടുകൊടുത്ത് ഉദ്ദിഷ്ടകാര്യം സാധിക്കുന്നതിന്നാണ് പാണ്ഡിത്യമെന്നു പറയേണ്ടത്. ഇതാണ് കാവ്യത്തിന്റെ മർമ്മം. ഗ്രന്ഥകാരന്റെ കല്പനാശക്തിയേയും വൈദഗ്ധ്യത്തേയും വിളിച്ചു പറയുന്നതും ഇതാണ്. ദുഷ്പാത്രങ്ങളെ നിന്ദിപ്പാനും സൽപാത്രങ്ങളെ അനുകരിപ്പാനും വായനക്കാരെ പ്രേരിപ്പിക്കുന്ന ശക്തിയും ഇതുതന്നെയാണ്. ഈ ബലം ലോകപരിചയം കൊണ്ടുണ്ടാകുന്ന ജ്ഞാനത്തിന്റെ ഫലമാകുന്നു. ഇന്ദുലേഖ ഒന്നു വായിച്ചാൽ 'സൂരിനമ്പൂതിരിപാടി'നേയൊ 'പഞ്ചുമേനോനെ'യൊ അനുകരിപ്പാൻ നോക്കുന്നവർ ആരുമുണ്ടാകുന്നതല്ലല്ലൊ.

        ഇനി വേണ്ടതു ഭാഷാഗദ്യഗ്രന്ഥങ്ങൾക്കുള്ള വിഷയങ്ങൾ വിധിക്കയാണ്. പുരാണങ്ങളും അവയെ സംബന്ധിക്കുന്ന ഗ്രന്ഥങ്ങളും മലയാളഭാഷയിൽ ധാരാളമായിക്കഴിഞ്ഞു. പൌരാണികാന്ധവിശ്വാസത്തെ വളരെ ആളുകളുടെ മനസ്സിൽനിന്നും ബഹിഷ്കരിക്കുന്നതിന്നും തന്മൂലംമനസ്സിനേ സംസ്കരിക്കുന്നതിന്നും ഈ വക ഗ്രന്ഥങ്ങളാൽ വളരെ പ്രയോജനമൊന്നും കാണുന്നില്ലാത്തതിനാൽ യഥാർത്ഥകാവ്യത്വമുള്ള ഗ്രന്ഥങ്ങൾ ഇവയിലധികം നന്നായി ഇനിയും എഴുതാവുന്നതാണ്. അതിന്നു, വിഷയങ്ങളൊന്നു മാറ്റി നോക്കിയാലൊ എന്നൊരു ശങ്ക.
         ആധുനികകാലങ്ങളിൽ ലോകത്തിന്റെ ഓരോ ഭാഗത്തു നവീനങ്ങളായ പലേ പരിഷ്കരണങ്ങളും നടന്നു വരുന്നുണ്ട്. രാജ്യാഭിവൃദ്ധിക്കും പ്രജാശ്രേയസ്സിന്നും ഇവയുടെ ജ്ഞാനം ആവശ്യമത്രെ. അതിനാൽ  അവയുടെ ഗതിയനുസരിച്ചു കേരളഭാഷയേയും നയിക്കേണ്ടതാകുന്നു. കച്ചവടം, കൈത്തൊഴിൽ, രാജ്യഭരണകാര്യങ്ങൾ, യാത്ര, ചരിത്രം, മഹജ്ജീവചരിത്രങ്ങൾ, നവീനയന്ത്രവ്വരണങ്ങൾ, ശാസ്ത്രകാര്യങ്ങൾ, നല്ല ആഖ്യായികൾ ഇവയായിരിക്കണം  മേലാലെഴുതുന്ന ഗദ്യഗ്രന്ഥങ്ങളുടെ വിഷയങ്ങളെന്നു ഭാഷാഭിമാനികൾ പ്രത്യേകം  സ്മരിക്കേണ്ടതാകുന്നു.ഇവകൊണ്ടു മനസംസ്കാരം, സാമുദായികപരിഷ്കരണം, സ്വരാജ്യസ്നേഹം, സ്വാഭിമാനം,അന്ധവിശ്വാസദൂരീകരണം, മുതലായ അനേകഗുണങ്ങൾ സിദ്ധിക്കുന്നതാകയാലും, ഇക്കാര്യം  കേരളീയരുടെ അഭിവൃദ്ധിക്ക്  ആവശ്യമായിരിക്കക്കൊണ്ടും , ഗ്രന്ഥവിഷയങ്ങൾ മുൻപ്രസ്താവിച്ചവതന്നേയായിരുന്നാൽ  കർത്താക്കൾ ജനസമാന്യോപകാരേച്ഛുക്കളാണെന്നു സമ്മതിക്കാം.
          ഗദ്യസാഹിത്യത്തെ സംബന്ധിച്ചേടത്തോളം കൈരളി, ഹൌണിക്കു കടപ്പെട്ടിരിക്കുന്നുവെന്നു സുപ്രസിദ്ധമാണല്ലൊ.ഇനിയും  അപ്രകാരം തന്നെ ഹൌണിയെ ആശ്രയിക്കുന്നതായാൽ വളരെ ഗുണം കിട്ടുവാൻ വഴിയുണ്ടെന്നു കാണുന്നു. അതിനാൽ ആംഗ്ലേയാശയങ്ങളെ മലയാളത്തിലേക്കു 'ഇറക്കുമതി' ചെയ്യുന്നതിനുള്ള പ്രധാനമാർഗ്ഗമായ പരിഭാഷാക്രമത്തെ കുറിച്ചും അല്പം ആലോചികേണ്ടത് ആവശ്യം തന്നെ.

പരിഭാഷക്കുത്സാഹിക്കുമ്പോൾ മൂലഗ്രന്ഥത്തിന്റെ യോഗ്യതായോഗ്യതകളെപ്പറ്റി നല്ലവണ്ണം പര്യാലോചിക്കണം. വായനക്കാരിൽ ഭൂരിപക്ഷക്കാർക്കും മാനസികാഭിവൃദ്ധിക്കുതകുന്ന മട്ടിലുള്ള പുസ്തകങ്ങൾ വേണം പരിഭാഷപ്പെചുത്തുവാൻ. വലിയ കോയിത്തമ്പുരാൻ തിരുമനസ്സിലെതർജ്ജിമകളായ 'ശാകുന്തളം', 'അമരുകശതകം' ഇവ രണ്ടിൽവെച്ച് ആദ്യത്തേതി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/261&oldid=164905" എന്ന താളിൽനിന്ന് ശേഖരിച്ചത്