ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പണ്ഡിതപാമരന്മാരെ ഒരുപോലെ രസിപ്പിച്ചുകൊണ്ടും ലോകത്ത്വത്തെ ഉപദേശിക്കുക എന്നകാവ്യഗുണത്തെ മുൻനിരത്തി ഭാഷാപോഷണ വിഷയത്തിൽ അശ്രാന്തപരിശ്രമം ചെയ്യുന്ന കവികുലതിലകന്മാർക്ക് ദൃഷ്ടാന്തരൂഃപണയുള്ള അവരുടെ ഉദ്ദിഷ്ടസിദ്ധിക്കും ഇതുതന്നെയാണ് നല്ലഅവസരം.

                      കരജീവികളിൽ വെച്ചു ഏറ്റവും വലിയവയും സ്വഭാവേന  കാഴ്ചക്കു ഭംഗിയുള്ളവയുമായ കൊമ്പനാനകളെ കന കനകമായ തലേക്കെട്ട് , വെൺകറ്റക്കുട , ആലവട്ടം ,വെഞ്ചാമരം മുതലായ ആഡംബരങ്ങളോടു കൂടെ അണിയണിയായി നിരത്തിനിർത്തിയാലുണ്ടാവുന്ന ഭംഗി സഹൃദയഹൃദയാഹ്ലാദകരമായിരിക്കുമെന്നതിന്നു സംശയമില്ലല്ലൊ. ബലവത്തരന്മാരായ ഇത്തരം വന്യമൃഗങ്ങൾ  ബലഹീനനായ    (ദേഹം സംബന്ധിച്ചു മാത്രം)  ഒരു മനുഷ്യനെ ഭയപ്പെട്ടു അവന്റെ ആജ്ഞക്കുവശംവദരായിത്തീർന്നതു കാണുമ്പോൾ വിധിവിഹീനമേവനു ലംഘിച്ചുകൂടുമോ ?  എന്നുള്ള ആപ്തവാക്യത്തിനു നല്ല ഒരു ദൃഷ്ടാന്തവുമായിത്തീരുന്നുണ്ട്.    
               ധർമാർത്ഥകാമമോക്ഷ  സാധകമായ മനുഷ്യജീവിതത്തിന്റെ ഉത്തമസാരമായ ദൈവവിശ്വാസത്തെ നിലനിർത്തുന്നതായ ഈശ്വരബിംബപ്രദർശനമാണ്  പുര ത്തിന്റെ പ്രധാനാംഗം .ഇതുകൊണ്ട് പുരുഷാർത്ഥസാധകത്വം ഇതിനുണ്ടെന്നു വേറെ പറയേണ്ടതില്ലല്ലോ . 
            പലേ നാടുകളിൽ നിന്നും കൊണ്ടുവന്നു വില്ക്കുവാൻ അണിയായി  നിരത്തിവെച്ചിട്ടുള്ള നൂതനസാധനങ്ങളുടെ മോടി ആരുടെ ഹൃദയത്തെ ആകർഷിക്കുകയില്ല ?.പൂരത്തിന്റെ പ്രധാനാംഗങ്ങളിൽ  ഒന്നായി ഗണിച്ചുവരുന്ന 'വെടിക്കെട്ട് ' പ്രഥമ ദൃഷ്ടിയിൽതന്നെ ഏവർക്കും സന്തോഷപ്രദമാണല്ലൊ . അതിന്നുപുറമേ ;അതിൽനിന്നും സംഭവിക്കാവുന്ന അപായഭയം നിമിത്തം പാമരന്മാരുടെ തദവസാനംവരെ നിലനിൽക്കുന്ന ഈശ്വരഭക്തിയെ എങ്ങനെ വർണ്ണിക്കാം ?.എന്നുമാത്രമല്ല ; പ്രകൃതിയിൽ അപ്രത്യക്ഷങ്ങളായ വസ്തുക്കളെ എല്ലാവർക്കും ഒരുപോലെ സന്തോഷിക്കത്തക്ക നിലയിൽ നിർമ്മിക്കുന്നതിനുള്ള വൈദഗ്ധ്യം മനുഷ്യർക്കുണ്ടെന്നും പ്രത്യക്ഷപ്പെടുത്തുന്നുണ്ട്.
               ഇതിന്നുപുറമെ , സംഗീതരസികന്മാർക്കു സംഗീതം , വാദ്യരസികന്മാർക്കു വാദ്യം ,  കൈവേലയെപ്പറ്റി അഭിനന്ദിക്കുന്നവർക്ക് അതങ്ങിനെ , പലഹാരപ്രിയന്മാർക്ക് അതു ധാരാളം  വിഷയിക  ളുടെ ഹൃദയങ്ങൾക്കു സ്വതവെ അതിപ്രിയമായവയും , പുതുമോടികളാൽ പരിഷ്ക്കരിക്കപ്പെട്ടവയും, ഒരിക്കൽ കണ്ടാൽ പിന്നെയും കാണേണമെന്നുള്ള ഉൽകണ്ഠയെ ജനിപ്പിക്കുന്നതുകൊണ്ട് 'മനോഹരം 'എന്ന പരസ്യവും ആയ രഹസ്യ വസ്തുക്കൾ എത്രതരം?  ഇങ്ങിനെ ഓരോന്നോ ,ഈരണ്ടോ എല്ലാംകൂടിയുമോ ?  സകലജനങ്ങൾക്കും  അവരവരുടെ വാസനപോലെ കണ്ടും കേട്ടും അനുഭവിച്ചും , ആനന്ദിക്കുന്നതിനുള്ള സൗകര്യം  പൂരത്തിൽ ഉണ്ടായിരിക്കും .

ഈ വക എല്ലാം കൊണ്ടും പൂരത്തിന്നു ശരിയായ ,വേറെ ഒരു പ്രദർശനം ലോകത്തിൽ ഇല്ലെന്നുള്ളത് നിഷ്പക്ഷപാതം ആലോചിക്കുന്നതായാൽ എല്ലാ സുഹൃദയന്മാരുടേയും അന്തഃക്കരണത്തിൽ സ്ഫുരിക്കാതിരിക്കയില്ല.അവകളിൽ ഓരോന്നിനെയും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/264&oldid=164908" എന്ന താളിൽനിന്ന് ശേഖരിച്ചത്