ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുടെ പ്രധാനാവശ്യം പൂർണമായി ഗ്രഹിച്ചുതുകൊണ്ടോ ഇന്ത്യനിവാസികളെ ഇംഗ്ലീഷിൽ വിദ്യാഭാസം ചെയ്യിക്കണമെന്ന് അവർ തീർച്ചപ്പെടുത്തി. ഈ തീർച്ചയെ അനുസരിച്ചു വിദ്യാലയങ്ങളും സർകലാശാലകളും സ്ഥാപിക്കപ്പെട്ടും. അവ വഴിയായി ഈ ഭ്രമണ്ഡലത്തിൽ ഏറ്റവും ഉന്നതപദവിയിൽ ഇരിക്കുന്ന ജാതിക്കാരുടെ മനോഗതികളെ നമുക്ക് അറിയുന്നതിനുംസാധിച്ചു. ഇക്കാലത്തു ഈ സർവ്വകലാശാലകളെ പറ്റിയും വിദ്യാഭ്യാരീതികളെപറ്റിയും ദുഷിക്കുന്നത്പരിഷ്ക്കാരഭ്രമണങ്ങളിന്നോയിതീന്നിട്ടുണ്ട് . ഭാരതീയരെ അജ്ഞാനതിമിരത്തിൽനിന്നും ബഹിഷ്കരിക്കുന്നതിൽ ഈ മഹാ വിദ്യാലയങ്ങൾ എന്തുമാത്രം പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നും നമ്മുടെ അപ്പോഴത്തെയും ഇപ്പോഴത്തെയും സ്ഥിതികളെ ഉപമിച്ചുനോക്കിയാൽ എളുപ്പത്തിൽ ഗ്രഹിക്കാവുന്നതാകുന്നു. ഉണ്ടചോറിൽ കല്ലിടരുത്. നമ്മുടെ മാതാപിതാക്കന്മാർക്കു നമ്മെപ്പോലെ മനോവികാസമില്ലെങ്കിൽ അതു നമുക്ക് അവരെ ആക്ഷേപിക്കുന്നിനോ അവരോടു നന്ദിയില്ലാതാകുന്നതിനോ ഒരു കാരണമാകുന്നു. ഉപാരസ്മരണ മറ്റുളള സൽഗുണങ്ങളെപ്പോലെതന്നെ തൽകർത്താക്കന്മാർക്കും ഗുണപ്രദമായിട്ടുളളതാകുന്നു. നമുക്കു ഇതുവരെ കിട്ടിവന്ന വിദ്യാഭ്യാസം നാസ്തികവിദ്യാഭ്യാസമായിരുന്നു എങ്കിൽ തന്നെയും ആയതു മതത്തിന്റെ അമിതഭക്ഷണഹേതുവാൽ കക്ഷിരോഗാതുരന്മാരായ ഭാരതീയർക്കു ഒരു സിദ്ധൌഷമായി പരിണമിച്ചു എന്നെ പറവാനുളളു.

ഭാരതീയപ്രബോധനത്തിന്റെ മുഖ്യകാരണം ബ്രിട്ടീഷുസമ്പർക്കവും ഉദ്ദേശം ന്യാസംവത്സരങ്ങൾക്കുമുമ്പു

സ്ഥാപിതങ്ങളായ വിദ്യാലയങ്ങളും വിദ്യാഭ്യാസരീതികളും ആകുന്നു എന്നു മേൽപറഞ്ഞതുകൊണ്ടു വ്യക്തമാകുന്നു. കുശാഗ്രബുദ്ധികളായ ഭാരതീയർക്കു പാശ്ചാത്യ പരിഷ്കാരതത്വം ഇന്നതാണെന്നു വേഗത്തിൽ മനസ്സിലാക്കുന്നതിനും അതനനുസരിച്ചു തങ്ങളുടെ ആഗ്രഹങ്ങളേയും അഭിപ്രായങ്ങളേയും ക്രമപ്പെടുത്തുന്നതിനും ഇടയായി . അനേകശതവഷങ്ങായി സർവ്വദാതങ്ങൾ അടിമ-പ്പെട്ടിരിന്നു എന്നു യാഥാർത്ഥികമായ സൌഖ്യം സ്വാതന്ത്രത്തെ അവലംബിച്ചിരിക്കുന്നു എന്നു, സ്വരാജ്യസ്നേഹം ഉൽകൃഷ്ടഗുണങ്ങളിൽ ഒന്നാണെന്നും, മനുഷ്യശ്രമം ആത്മാഭിവ്യദ്ധിക്കുവേണ്ടി മാത്രമാകരുതെന്നും ഏവനും തന്റെ സമുദായോന്നതിക്കായി യത്നം ചെയ്യുന്നതിനും ജനനാൽ തന്നെ ബാദ്ധ്യപ്പെട്ടിരിക്കുന്നു എന്നും മറ്റും തുടങ്ങിയ സാരമായ കാര്യബോധങ്ങൾ അപ്പോഴാണ് അവർക്കു ആദ്യമായിയുണ്ടായത്. ഈ ബോധം വന്നതോടുകൂടി ഇന്ത്യാക്കാർ മുഴുവനും ഒരു രാജ്യക്കാരാണെന്നും, ജാതി, മതം, നിറം, നാകരീകത്വം, ഭ്രദാഗം മുതലായവകൊണ്ടുണ്ടായിരിക്കുന്ന അവാന്തര വിഭാഗങ്ങൾ ഭാരതമഹാജ്യത്തിന്റെ ഒരോഅവയവങ്ങൾ മാത്രമാണെന്നും, പൊതുവിലുളള അഭിവ്യദ്ധിയുണ്ടാകണമെങ്കിൽ അവയെയെല്ലാംയോജിപ്പിച്ചും ഒന്നായും പരസ്പരോന്നതിക്കായും പ്രവർത്തിക്കണമെന്നും അവർക്കു ബോധപ്പെട്ടു . യൂറോപ്യന്മാർവഴിയായി വന്ന ഈ ബോദ്ധ്യം പൌരസ്ത്യരിൽ ഒന്നുപോലെ വ്യാപിച്ചു ജീവിതോദ്ദേശങ്ങൾക്കു വലുതായ മാറ്റങ്ങൾ വരുത്തിഈമാറ്റംസ്ഥായിയായികാണുന്നതുരാജ്യഭരണരീതികളിലാകുന്നു. പൂർവ്വദേശങ്ങളിൽ രാജ്യാധികാരങ്ങളെല്ലാം ഏകനിൽ അന്തർഭവിച്ചും അയാൾക്ക് അധീനരായി മറ്റു ഭരണകർത്താക്കൾ തങ്ങളുടെ അധികാരങ്ങളെ ഉപ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/280&oldid=164922" എന്ന താളിൽനിന്ന് ശേഖരിച്ചത്