ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

233

                                    മംഗളോദയം 


യോഗിച്ചും ആണല്ലൊ ചരിത്രം തുടങ്ങിയ മുതൽക്കെയുളള ഭരണരീതി. പൊതുജനങ്ങളെ വിശ്വസിച്ച് അവർക്കു ശാശ്വതമായ അധികാരങ്ങളെ ഒരുകാലത്തും കൊടുത്തിട്ടുളളാതായികാണുന്നില്ലാ. അശോകൻ, ഹർഷവർദ്ധന;ആക്ബർ മുതലായി ഗുണവാൻമാരായ രാജാക്കന്മാരെ പൌരസ്ത്യചരിത്രങ്ങളിൽ അവിടവിടെ കാണുന്നുണ്ടെങ്കിലും അവർ കൂടിയും പൊതുജനേച്ഛകൾ നേരിട്ടു ജനപ്രതിധികൾ മുഖാന്തിരം ഗ്രഹിക്കയോ അവരുടെ അദ്ധ്വാനഫലമായ പൊതുസ്വത്തിന് വിനിയോഗിക്കുന്നതിൽ പൊതുജനഹിതത്തെ വകവെക്കയൊ ചെയ്തിരുന്നില്ലാ.അനേകാലത്തെ പരിചയംകൊണ്ട് ഇതാണ് ന്യായമായ രാജ്യഭരണം ​എന്ന് ഒരുവേള പ്രജകൾക്കും തോന്നിയിരുന്നു . ചീനായിലെ പ്രജകൾ എല്ലാകാലത്തും തങ്ങളുടെ രാജ്യഭരണനയങ്ങളെ സമ്മതിച്ചിരുന്നതായി തോന്നുന്നില്ലാ. അവർ പരിഷ്കൃതന്മാരെന്നു ഗണിക്കപ്പെട്ടു തുടങ്ങിയതിനു ശേഷംതന്നെ ജനക്ഷോഭങ്ങ ഉണ്ടായതായികാണുന്നു.എന്നാൽ ഇവയുടെ ഉദ്ദേശം ഭരണത്തിന് അപ്രാപ്തരായി കാണപ്പെട്ട ഒരു രാജകുടുംബത്തെ മാറ്റി മറ്റൊരു രാജകുടുംബത്തെ സ്ഥാപിക്കുന്നതിൽ മാത്രമായിരുന്നു എന്നും ഭരണരീതിയേയൊ അധികാരസ്ഥാനങ്ങളെയൊ ആകപ്പാടെ മാറ്റി പുനഃസ്ഥാപനം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ലെന്നും പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ അടുത്തകാലത്തിനുളളിൽ പൂർവ്വദേശങ്ങളിലെ രാജ്യഭരണരീതികൾക്കു സാരമായ ഒരു മാറ്റം സംഭവിച്ചിട്ടുണ്ട് . ഈ മാറ്റത്തിന്റെ പ്രധാനമായ ഗുണം, രാജ്യാധികാരം ഏകനിൽനിന്നെടുത്തുപൊതുജനസമ്മതന്മാരായ അനേകരിൽ സമർപ്പിക്കുന്നതാകുന്നു. ചീനാസാമ്രാജ്യത്തിൽ വളരെ രാജകുടുംബം പൊതുജനഹിതം അറിഞ്ഞിട്ടെന്നപോലെ ഭരണത്തിൽ നിന്നുപിൻവാങ്ങിയതു, തൽസ്ഥാനത്തിൽ യുവാൻഷികൈ എന്ന ആളുടെ അഗ്രാസനാധിപത്യത്തോടുകൂടിയ പൊതുജനാധിപത്യത്തെ സ്ഥാപിച്ചതും ഈ ഭേദഗതികളെ ഝനങ്ങളിൽ ഭൂരിപക്ഷവും സമ്മതിച്ചതും എല്ലാവരും കേട്ടിരിക്കും അതുപോലെതന്നെ ടർക്കിയിനും; പേർഷ്യായിലും പൊതുജനങ്ങൾക്കു ഭരണവിഷയത്തിൽ അധികാരങ്ങളെ നല്കിയതും അവരുടെ സഭകൾ ഏർപ്പെടുത്തപ്പെട്ടതും വിക്യാതസംഗതികളാണ്. ഇന്ത്യാരാജ്യഭരണത്തിന്റെയും ഗതി അതുതന്നെയെന്നു പ്രത്യേകം പറയേണ്ടതില്ലേ.[ഇന്ത്യാസാമ്രാജ്യത്തിലെ ഒരോ സംസ്ഥാനത്തിന്റെയും ഭരണം ​​​ അതിലെ ജനപ്രതിനിധികളിൽ സമർപ്പിക്കുന്നതാണെന്നും ഇന്ത്യാഗവർമെന്റിനു പൊതുവിൽ ഒരു മേലന്വഷണം മാത്രമേ ഉണ്ടായിരിക്കുകയുളളു എന്നും ഇന്ത്യയിൽ ചെയ്യപ്പെടുന്ന ഭരണകൃതികളിൽ ഈ ഉദ്ദേശം പുരസ്കരിച്ചുകൊളളണമെന്നുമാകുന്നു അതിന്റെ തത്വം]

രാജ്യഭരണതന്ത്രങ്ങളിലെന്നപ്പോലെ:സാമുദായികവിഷയങ്ങളിലും പാശ്ചാത്യസമ്പർക്കവും ഇംഗ്ഗീഷു വിദ്യാഭ്യാസ ഒരു വലിയ കുഴപ്പം വരുത്തിയിട്ടുണ്ട് . ജാതിവിഭാഗങ്ങൾ മൂലമായി ഇന്ത്യക്കു സംഭവിച്ച ദോഷങ്ങളെപ്പറ്റി ഇതിനനുമുമ്പ് അല്പം സൂചിപ്പിച്ചു പറഞ്ഞിട്ടുണ്ടല്ലൊ. വിദേശസഞ്ചാരം ,കപ്പൽയാത്ര മുതലായതുകളെ ജാതി നിയമങ്ങൾ നിരേധിച്ചിരുന്നു. ജനസംഖ്യയുടെ വർദ്ധനകൊണ്ടും, സമുദായപരി\










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/281&oldid=164923" എന്ന താളിൽനിന്ന് ശേഖരിച്ചത്