ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

242 മംഗളോദയം

രുന്നതിനും ആ ഭാഷയിലുളള അമൂല്യരത്നങ്ങളെ സംസ്തൃതഭാഷാപരിജ്ഞാനമില്ലാത്തവർക്കുകൂടി സുലഭമാകുന്നകിനും കാരണമായിട്ടണ്ട്. സംസ്തൃതവിദ്യാലയങ്ങൾ അവിടവിടെയായി ഏർപ്പെടുത്തപ്പെട്ടു വരുന്നു. സംസ്തൃതഗ്രന്ഥങ്ങളെനാട്ടുഭാഷകളിലേക്കു ഇംഗ്ലീഷിലേക്കും മുമ്പിലത്തേക്കാൾ അധികമായിതർജ്ജമ ചെയ്യപ്പെട്ടുവരുന്നു.ഈവിദ്യാലയങ്ങളുടെ നടത്തിപ്പിലേക്കു ഗവർമെണ്ടിൽ നിന്നു ധനസഹായം ചെയ്യുകയും പണ്ഡിതന്മാരെ സ്ഥാനമാനാദികൾകൊണ്ടും മറ്റും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഗീർവ്വാണഭാഷയെ പോഷിപ്പിക്കുന്നതിനുളള ആഗ്രഹത്തെ പിൻതുടർന്ന് ഒരോ സമുദായങ്ങളുടെ പ്രത്യേക ഭാഷകളെയും നന്നാക്കുന്നതിന് രു ഔത്സുക്യവും കണ്ടുവരുന്നു. ഇതു എത്രയും ആദരണീയമാകുന്നു. ഒരു ഭാഷഅതു സംസാരിക്കുന്നവരുടെ പ്രത്യേക സ്വഭാവത്തെ കുറിക്കുന്നു. രണ്ടു സമുദായങ്ങളുടെ പരസ്പര വ്യത്യാസങ്ങൾ അവരുടെ ഭാഷകളിലും പ്രതിബിംബിച്ചിരിക്കും. ഇങ്ങനെ ഭാഷകൾ സമുദായങ്ങളുടെവ്യത്യാസ്തഗുണങ്ങളെ പ്രദർശിപ്പിക്കുന്നതിനു പുറമെ ഒരു ഭാഷ അതു സംസാരിക്കുന്നവരെ ഏകീകരിക്കുന്നതിനു ഉതകുന്നു.ഒരു പ്രത്യേക ഭാഷ കൂടാതെ ഈ ഏകീകര​ണം സാദ്ധ്യമാണോ എന്നും അങ്ങിനെ ഒരു ഭാഷ ഇല്ലെങ്കിൽ ഒരു സമുദായം വേറൊന്നിൽ ലയിച്ചുപോകാതിരിക്കുമോ എന്നും പണ്ഡിതന്മാർ സംശയിക്കുന്നു. ഇങ്ങനെയുളള വിചാരങ്ങൾ ഇപ്പോൾ ഭാരതീയരെ ആയാസപ്പെടുത്താൻ തുടങ്ങിട്ടുണ്ടെന്നുളളതു സന്തോഷാവഹം തന്നെ. ഭാഷയിലെന്നപോലെ തന്നെ മറ്റുകലാവിദ്യകളും തങ്ങൾക്കു പണ്ടുണ്ടായിരുന്നു സാമർത്ഥ്യത്തെയും അഭിരുചിയെയും വീണ്ടും ഉണ്ടാക്കുന്നതിനു ഇന്ത്യക്കാർ സർവ്വഥാ യത്നിത്നക്കേണ്ടതാണന്നു യോഗ്യന്മാരുടെ ഇടയിൽ ഒരു ബോദ്ധ്യം വന്നിട്ടുണ്ട്. ചിത്രമെഴുത്ത്, കൊത്തുവേല, സംഗീതം മുതലായവയിൽ ഭാരതീയരുടെ പ്രാചീനപാണ്ഡിത്യത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും കാണ്മാനുണ്ട്. കേവലം ഹിന്ദുക്കളുടെ മനോധർമ്മത്തിന്റെ ഫലമായ കരകൌഷശല വിദ്യകൾ ദക്ഷിണ ഇന്ത്യയിലെ ക്ഷേത്രങ്ങളിലും മറ്റു ചില കെട്ടിടങ്ങളിലും മാത്രമെ ഇപ്പോൾ ഉളളൂ എന്നാണു പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത് . ഉത്തര ഇന്ത്യയിലെ കൊട്ടാരങ്ങളിലും , ക്ഷേത്രങ്ങളിലും മറ്റും യവനന്മാരുടെയും, റോമക്കാരുടെയും ,ബുദ്ധമതക്കാരുടെയും പിന്നീടു മുഹമ്മദീയാരുടെ സമ്പർക്കം കൊണ്ടുണ്ടായിട്ടുളള ഭോഗതികൾ വളരെയുണ്ടാകാം. എന്നാൽ ഇവയെല്ലാം പിന്നീടു നടപ്പിൽ വന്ന ബ്രിട്ടീഷ് മാതൃകകളെ അപേക്ഷിച്ചു എത്രയോ ഉൽകൃഷ്ടവും യാഥാർത്ഥികമായ ഭംഗിയോടുകൂടിയവയും ആകുന്നു. മിനുസവും പരിഷ്കാരവും കുറവാണെങ്കിലും യഥാർത്ഥമായ വാസനയേയും ബുദ്ധിശ്കതിയേയും കാണിക്കുന്നതും മനോവികാരങ്ങളെ ശരിയാകംവണ്ണം പ്രകാശിപ്പിക്കുന്നതും ആയ, പ്രാചീന ചിത്രകാരന്മാരാൽ ലിഖിതങ്ങളായ പടങ്ങളിൽ സ്ഥായിയായി നില്ക്കുന്ന രീതിയെ ത്യജിച്ച് താൻ എഴുതുന്ന സാധനങ്ങൾക്കെല്ലാം സാധനങ്ങളുടെ മുദ്രയില്ലാതെ ചിത്രക്കാരന്റെ മുദ്രതന്നെ അടിച്ചിരിക്കുന്നത്, ഗ്രാമ്യവും നികൃഷ്ടവും ആയ ആശയവികാരങ്ങളുടെ സൂചനയാലും , അപ്രകൃതമായ വർണ്ണബഹളത്താലും സാധാരമന്മാരെ വശീകരിക്കുന്നവയും,ആയി , രവിവർമ്മാ രീതിയിൽ എഴുതപ്പെട്ടിട്ടുളള ഒരു തരംപടങ്ങളിൽ ഭാരതീയർക്കു ആസക്തി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/285&oldid=164926" എന്ന താളിൽനിന്ന് ശേഖരിച്ചത്