ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോതയം ഭരണസംബന്ധമായും ഉള്ള അനവധി പ്രതിബന്ധങ്ങളെ കുറിച്ച പാശ്ചാത്യന്മാരുടെ സമ്പർക്കംകൊണ്ടും ദൃഷ്ടാന്തംകൊണ്ടും ബോധപ്പെട്ടു,അവയുടെ ശക്തിയെ അറിഞ്ഞ് ഉന്മൂലനം ചെയ് വാൻ പൌരസ്ത്യദേശങ്ങൾ ഒന്നൊഴിയാതെ ഒരുമ്പെട്ടിരിക്കുന്നു എന്നറിയുന്നതിൽ എന്തൊരു സന്തോഷമാണുണ്ടാകുന്നത്. ഈ ബന്ധങ്ങളിനിന്നു വേർപെട്ട സർവ്വ സ്വാതന്ത്ര്യത്തേ പ്രാപിക്കുന്നതു പെട്ടെന്നു സാധിക്കാൻ കഴിയുന്ന ഒരു കാർയ്യമല്ലാ.ദീർഘവും,നിരന്തരവും, ആയ പരിശ്രമവും,സർവ്വോപരി ഈശ്വരാധീനവും ആവശ്യമാകുന്നു.യാതൊരുത്തൻ തന്റെ പരിശ്രമംകൊണ്ടു ഈ മഹത്തായ ഉദ്ദേശസിദ്ധിയെ എളുപ്പമാക്കുന്നുവോ അവൻ എല്ലാകാലത്തേക്കും അനവധി ജനങ്ങളുടെ കൃതജ്ഞതക്കു പാത്രിഭവിക്കുന്നകതാണ്.

                                                                           കെ.രാമക്കുറുപ്പ്.ബി. എ. ബി. എൽ 

--------------------------

                                     നമ്മുടെ പരിണാമം

------------

നമ്മുടെ ഭാവിയുടെ പർയ്യവസാനത്തെ സംബന്ധിച്ച് പാശ്ചാത്യ പൌരസ്ത്യന്മാരുടെ ഇടയിൽ ന്യായങ്ങളായപലെ വാദങ്ങളും നടന്നുകൊണ്ടിരിക്കുന്നുണ്ടു.അവരിൽ ചിലർ ക്രമോന്നതിവാദികളും ചിലർ ക്രമാവനതിവാദികളുമായിട്ടാണു കാണപ്പെടുന്നത്. പൌരസ്ത്യന്മാരിൽ മിക്കവിദ്വാന്മാരും ക്രമാവനതിവാദികളാകുന്നു.സർവ്വ ജന്തുക്കളും ഈ കാണപ്പെടുന്ന ലോകത്തോടുകൂടി ക്രമേണ ക്ഷീണദശയെ പ്രാപിച്ചു നശിച്ചു പോകുന്നുവെന്നാണു അവർ ബലമായി വാദിച്ചുവരുന്നതു. ഈ അഭിപ്രായത്തെ ഉള്ളിൽ വെച്ചുംകൊണ്ടാണ് അവർ മഹാ പ്രളയത്തെ സ്വീകരിച്ചിട്ടുള്ളതു"ജന്മസംസ്കാരവിദ്യാദേശ്ശക്തേ: സ്വാധ്യായ കർമ്മണോ: ഹ്രാസദർശനതോ ഹ്രാസ:സമ്പ്രദായസമീയതാം" ഇത്യാദി പ്രബന്ധം കൊണ്ടു ഉദയനാചാർയ്യൻ മഹാ പ്രളയത്തിൽ പ്രമാണത്തെ സ്വീകരിച്ചിരിക്കുന്നു.പാശ്ചാത്യന്മാരായ കെൽവിൽ പ്രഭു മുതലായ മഹാ വിദ്വാന്മാരിൽ ചിലർ ക്രമാവനതിവാദികളാണെന്നു അവരുടെ അഭിപ്രായങ്ങളിൽ നിന്നറിവാൻ കഴിയുന്നു. ഡാറോയിൽ മുതലായ ചില പാശ്ചാത്യപണ്ഡിതന്മാർ ക്രമോന്നതിവാദത്തെ സ്വീകരിക്കുന്നവരാകും.അവർ പ്രാണികളുടെ ഉന്നതികളെ കണ്ടു ക്രമേണ സർവ്വർക്കുമുന്നതി തന്നെയാണെന്നാണനുമാനിക്കുന്നതു. ആദികാലത്തിൽ ഭൂമി ജലപരിപൂർണയായി മനുഷ്യവാസത്തിന്നു യുക്തമല്ലാത്ത വിധത്തിലായിരുന്നുവെന്നും അക്കാലത്തിൽ ജലചരങ്ങളായ ജന്തുക്കൾക്കായിരുന്നു ആധിപത്യമെന്നും പിന്നീട് ഭൂമിയുടെ ഗതിവിശേഷംനിമിത്തമല്പം കരകണ്ടുതുടങ്ങിയെന്നും അപ്പോൾ ജലതീരവാസികളായ പ്രാണികളുണ്ടായെന്നും അതിന്നുശേഷം സ്ഥലവൃദ്ധിനിമിത്തം പലവിധ ജന്തുക്കളുത്ഭവിച്ചുവെന്നും ഇതിന്നു പിമ്പത്രെ മനുഷ്യന്മാരുടെ ആവിർഭാവമെന്നുമാണ് അവ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/287&oldid=164927" എന്ന താളിൽനിന്ന് ശേഖരിച്ചത്