ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രുടെ അഭിപ്രായം.മനുഷ്യന്മാർ മുൻകാലങ്ങളിൽ വാനരങ്ങളായിരുന്നുവെന്നും ക്രമേണ പരിഷകൃതന്മാരായി വാനരസാധനങ്ങളായ ചിഹ്നങ്ങളെ ഉപേക്ഷിച്ച് ഇപ്രകാരമുള്ള ഒരു അവസ്ഥാന്തരത്തെ പ്രാപിച്ചുവെന്നും അവർ ബലമായി സിദ്ധാന്തിക്കുന്നു. ഭാരതീയ വിദ്വാന്മാരിലും ക്രമോന്നതിവാദികളുണ്ടായിരുന്നില്ലെന്നു പറവാൻ തരമില്ല. ഈ സംഗതിയേ ഭംഗ്യംന്തരേണ നമ്മുടെ പൂർവികന്മാർ ഉൽഘോച്ചിട്ടുണ്ടെന്നു നമുക്കു തെളിയിക്കാൻ കഴിയുന്നു.അവരുടെ ആശയങ്ങൾ ദുർഗ്ഗമങ്ങളായിരുന്നതുകൊണ്ടു അവയെ നമുക്കു എളുപ്പത്തിൽ ഗ്രഹിക്കുവാൻ കഴിഞ്ഞിട്ടില്ലെന്നു വ്യസനിക്കയല്ലാതെ ഗത്യന്തരമില്ല .ഭഗവാനായ വിഷ്ണുവിന്റെ അവതാരവർണ്ണനാചാതുർയ്യത്തിൽ അവരുടെ ആശയം നിഗൂഢമായ്ക്കിടക്കുന്നതിനെ നമ്മുക്കിവിടെ ഉദ്ധരിക്കാം.ഭൂമി ജലപരിപൂർണ്ണയായിരുന്നപ്പോൾ ജലചരത്തിനാണു പ്രാധാന്യമെന്നു കാണിപ്പാൻ മത്സ്യാവതാരത്തെ വർണ്ണിച്ചു. അതിന്നു ശേഷം ജലതീരങ്ങളിൽ സഞ്ചരിക്കുന്നതായ പ്രാണിയുണ്ടായെന്നു കൂർമ്മാവതാരംകൊണ്ടു സാധിപ്പിച്ചു. സ്ഥലവൃദ്ധിക്കനുരൂപമായി വരാഹാവതാരത്തിൽ നിന്നു ചതുഷ്പടങ്ങളായ ജന്തുക്കളുടെ ആവിർഭാവവും നരസിംഹാവതാരത്തിൽ നിന്നു ഭീഷണമുഖന്മാരായിരിക്കിന്ന പ്രാകൃതന്മാരായ മനുഷ്യരുടെ ഉത്ഭവവും വ്യക്തപ്പെടുത്തി. ഇതിന്നു ശേഷമത്രെ യഥാർത്ഥയായ മനുഷ്യസൃഷ്ടിയുണ്ടായിട്ടുള്ളതു.അക്കാലത്തിൽ മനുഷ്യന്മാർക്കു തക്കതായ ശരീരപുഷ്ടിയായിട്ടില്ലെന്നു വാമനാവതാരങ്കൊണ്ടു വിശദമാകുന്നു. ഇതിന്നുശേഷമാകുന്നു പരിപുഷ്ടദേഹന്മാരും ചണ്ഡയുദ്ധശീലന്മാരായ മാനവന്മാരുടെ സൃഷ്ടിയെന്നു പരശുരാമാവതാരംകൊണ്ടു ബോധിക്കപ്പെടുന്നുവല്ലോ.അതിൽ പിന്നീടാകുന്നു ആദർശരൂപനും ഉദാരപകൃതിയുമായ ശ്രീരാമന്റെയും യോഗീശ്വരനായ ശ്രീകൃഷ്ണന്റെയും ജനനം.ഇവർ‌ ക്രമോന്നതിവാദികളാണെങ്കിലും അവസാനത്തിൽ പ്രളയത്തിന്റെ സത്തയെ പ്രതിപാദിക്കാതിരിക്കുന്നില്ല. എങ്കിലും ദശാവതാരത്തിന്റെ ഉദ്ദേശ്യം നമുക്കിന്നതാണിപ്പോൾ അറിവാൻ കഴിഞ്ഞുവല്ലോ.ഈ രണ്ടു പക്ഷങ്ങളിൽ ഏതാണ് സ്വീകാരമായിരിക്കുന്നതെന്നു നമുക്ക് വിചിന്തനം ചെയ്യാം.

നമ്മുടെ പരിണാമം ഉന്നത്യവനതിരൂപമായിട്ടുള്ളതാണെന്നു പറയാതെ നിവൃത്തിയില്ല, ഈ മീമാംസ ഉന്മത്തപ്രലാപംപോലെ സർവ്വർക്കും ഹാസ്യജലകീയായ്തീരുവാനിടയുണ്ടെങ്കിലും നൈയായികന്മാർ ഇതിനെ സാധുവാണെന്നു സമ്മതിക്കാതിരിക്കയില്ല.നമ്മളിലിൽ ചിലർക്ക് അവനതിയും ചിലർക്ക് ഉന്നതിയും കാണപ്പെടുന്നു.ഇതിനെ കുറേകൂടി വ്യക്തമായി പറയുകയാണെങ്കിൽ ഭാരതീയന്മാർക്ക് അധോഗതിയും വിശദമാകുന്നു.ഇതുകൊണ്ട് ക്രമാവനതിവാദികളായ പൌരസ്ത്യന്മാരുടേയും ക്രമോന്നതിവാദികളായ പാശ്ചാത്യന്മാരുടെയും അഭിപ്രായം സാധുവാണെന്നു സാധിക്കുന്നുവല്ലൊ. ഭാരീതയന്മാർക്കുള്ള ക്രമാവനതിയെ കണ്ടു ആ പണ്ഡിതന്മാർ പ്രളയമാണു പരിണാമമെന്നും പാശ്ചാത്യന്മാർ സ്വാഭിവൃദ്ധിയെ അടിസ്ഥാനപ്പെടുത്തി ചരമോന്നതിയാണു പരിണാമമെന്നും തീർച്ചപ്പെടുത്തുന്നു.പ്രാച്യപ്രതീച്യന്മാരുടെ പൂർവ്വപരേതിവൃത്തങ്ങളെക്കൊണ്ടു സർവ്വർക്കും ഈ സംഗതിയെ ഗ്രഹിക്കുവാൻ കഴിയും. പാശ്ചാത്യന്മാർ രണ്ടായിരം സംവത്സരങ്ങൾക്കു മുമ്പു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/288&oldid=164928" എന്ന താളിൽനിന്ന് ശേഖരിച്ചത്