ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദൈവം സഹായിച്ചു ൨൫ കുറച്ചുനേരം കഴിഞ്ഞപ്പോൾ ആ വാതിൽ പെട്ടെന്നു തുറന്നു. ഒരാൾ പുറത്തേക്കു ചാടി ഇവരുടെ അടുക്കൽകൂടി മുന്നോട്ട് ഓടി. സിക്രട്ടരിയുടെ സ്നേഹിതന്മാരിൽ ഒരാൾ. ഇയ്യാളെ കടന്നു പിടിച്ച് ഇത്ര ബദ്ധപ്പാടോടുകൂടി ഓടുന്നത് എങ്ങോട്ടാണെന്നു ചോദിച്ചു. 'ഒരു ഡോക്ടരേയും,ഒരു മജിസ്ട്രേട്ടിനേയും ഉടനെ കിട്ടണം. ആ വീട്ടിനകത്ത് ഒരു സ്ത്രീ വിഷം കഴിച്ചിട്ടുണ്ട്. അവൾക്കു മരിക്കുന്നതിന്നുമുമ്പ് എന്തോ കാര്യം പുറത്തു പറവാനുണ്ടത്രേ. അതുകൊണ്ട് എന്നെ വേഗം വിടുവിൻ എന്നു പറഞ്ഞ് ആയാൾ ഇവരുടെ പിടിത്തം വിടുവിച്ച് ഓടുവാൻ ഭാവിച്ചു.'ഒരു ഡോക്ടരേയും ഒരു ജഡ്ജിയേയുമോ വേണ്ടത് ? ഇതാ ഇവിടെ ഒരു ഡോക്ടരും ജഡ്ജിയും' എന്നുപറഞ്ഞ് അതിൽ ഒരാൾ മറ്റു രണ്ടുപേരേയും ചൂണ്ടിക്കാണിച്ചു. പിന്നെയും പറഞ്ഞു 'ഞാൻ പോലീസ്ഇൻസ്പെക്ടരാണ്. ഞാൻ കൂടി ആ സ്ഥലത്തേക്കു പോരുന്നതിൽ വിരോധമില്ലല്ലോ? നിങ്ങൾക്കു ഞങ്ങളെ ഇത്ര ആവശ്യമായ സമയത്തു തേടിയ വള്ളി കടലിൽ തടഞ്ഞു എന്ന മാതിരി കിട്ടിയതു ഭാഗ്യം തന്നെ. ഇനി വൈകിക്കാതെ ഞങ്ങൾക്ക് അവൾ കിടക്കുന്ന മുറിയിലേക്കു വഴി കാണിച്ചു തരു.'

         അയാൾ ഇവരെ ആ വീട്ടിൽ ഒരു സ്ത്രീ കിടിന്നിരുന്ന ഒരു മുറിയിലേക്കുകൊണ്ടു പോയി. ആ മുറിയിൽ ഒരു കട്ടി

ലിന്മേൽ തലയെല്ലാം ചിക്കി വിളറിയ മുഖത്തോടുകൂടിയ ഇരുപതു വയസ്സിലധികം പ്രായമാകാത്ത ഒരു സ്ത്രീ കിടന്നിരുന്നു. അവർ എത്തിയ ഉടനെ ഏതാണു മജിസ്ട്രേട്ട് എന്നവൾ ചോദിച്ചു. കൂട്ടത്തിൽ ഒരാൾ ഹോംസിക്രട്ടരിയെക്കാണിച്ചു കൊടുത്തു. അവരോടെല്ലാം ഇരിക്കുവാൻ പറഞ്ഞതിന്നുശേഷം അവൾ ഇങ്ങിനെ പറഞ്ഞു. നിങ്ങളിൽ ഒരാൾ ഡോക്ടരാണെന്നല്ലേ പറഞ്ഞത്. (ഒരു കുപ്പി ചൂണ്ടിക്കാണിച്ചിട്ട്) ഞാൻ ആ കുപ്പിയിലുള്ള മരുന്ന് ഇന്ന് ഏഴുമണിക്കു കുടിച്ചു. ഇനി എത്ര നേരം ജീവിച്ചിരിക്കും എന്നു പറഞ്ഞാൽ നന്ന്.‌

         ഡോക്ടർ (ആ കുപ്പിയിന്മേലുണ്ടായിരുന്ന കടലാസു നോക്കി) 'നിങ്ങൾ ഈ മരുന്നാണു കഴിച്ചതെങ്കിൽ മരിക്കു

ന്ന കാര്യം തീർച്ച തന്നെ. കുറച്ചു മുമ്പെയാണെങ്കിൽ എനിക്കു നിങ്ങളെ രക്ഷിപ്പാൻ സാധിക്കുമായിരുന്നു. പക്ഷെ ഇപ്പോൾ വൈകിപ്പോയി' എന്നു പറഞ്ഞു. .

         പിന്നെ അവൾ സിക്രട്ടരിയെ നോക്കി ഇങ്ങിനെ പറഞ്ഞു. എനിക്കിനി അരമണിക്കൂർമാത്രമേ ഈ ഭൂമിയിലുള്ളു.
അതു ഞാൻ വെറുതെ കളവാൻ വിചാരിക്കുന്നില്ല. ഇപ്പോൾ സമയമെന്തായി എന്നറിഞ്ഞാൽ കൊള്ളാം.
സിക്രട്ടരി :( വാച്ചുനോക്കീട്ട്:) 'എട്ടുമണി കഴഞ്ഞു മൂന്നു മിനിട്ടായി-'
സ്ത്രീ: 'എന്നാൽ ജോൺഗ്രേയിനെ തൂക്കിക്കഴിഞ്ഞു. സിക്രട്ടരി 'ഉവ്വ്, അയാളെ എട്ടുമണിക്കു തൂക്കിയിരിക്കും.' 
സ്ത്രീ: 'എന്നാൽ എനിക്ക് എന്റെ ശക്തി മുഴുവൻ നശിക്കുന്നതിന്നുമുമ്പായി ചിലതു പറവാനുണ്ട്. ഞാനാണു റോബിൻ

സണ്ണിനെ വെടിവെച്ചുകൊന്നത്. അതു വേഗംഎഴുതിയെടുക്കുക, വേഗം'

സിക്രട്ടരി: 'നിങ്ങൾ മരിക്കാറായി എന്നു വിശ്വസിച്ചു നിങ്ങളാണു റോബിൻസണ്ണിനെ കൊന്നത് എന്നു പറയുന്നു അ

ല്ലേ!

സ്ത്രീ: 'അതെ അതെ. ഞാൻ മരിക്കുന്നതിനുമുമ്പ് ഒപ്പിടുവാൻ തക്കവണ്ണം അതു വേഗം എഴുതിയെടുക്കുക.' 
          എന്നു പറഞ്ഞു കാര്യംമുഴുവനും സമ്മതിച്ചു. അതെല്ലാം സിക്രട്ടരി പകർത്തെടുത്ത് അവളെക്കൊണ്ട് അതിൽ ഒ

പ്പിടിയിച്ചു ഇങ്ങിനെ പറഞ്ഞു 'ഇൻസ്പെക്ടർ! ഞാൻ ഇവളെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചുതന്നിരിക്കുന്നു. ഇവൾക്കു ഇവളുടെ കുറ്റത്തിനു തക്ക ശിക്ഷകിട്ടുവാനുള്ള ഏർപ്പാടുകൾ നിങ്ങൾ ചെയ്യണം.'

സ്ത്രീ: 'ശിക്ഷ! ശിക്ഷ! അരമണിക്കൂറിലകത്ത് മരിപ്പാൻപോകുന്ന എനിക്കു നിങ്ങൾ എന്ത് ശിക്ഷയാണ് തരുന്നത്?!' എ

ന്നു അല്പം പരിഹാസത്തോടെ പറഞ്ഞു.

സിക്രട്ടരി: നിണക്കു ശരിയായ ശിക്ഷതരുവാൻ ഞങ്ങൾക്കു സാധിക്കും. നീ വിഷമല്ല കഴിച്ചത്. അരമണിക്കൂറിലകത്തു 

മരിക്കയുമില്ല. സത്യസ്വരൂപനായ ദൈവം തന്നെ 'ഗ്രേ' നിരപരധിയാണെന്നു കാണിച്ചിരിക്കുന്നു. ഇന്നലെ രാത്രി ഞാൻ ഈ വീടിന്നരികിൽകൂടി പോകുമ്പോൾ നീ വേറെ ഒരു സ്ത്രീയുമായി സംസാരിക്കുന്നതു കേട്ടു. മൂഢയായ നിന്റെ തോഴിക്കു അതിന്റെ അർത്ഥം അറിവാൻ സാധിച്ചില്ല എങ്കിലും എനിക്കു സാധിച്ചു.

ഇത്രയും കേട്ടപ്പോഴേക്ക് ആ സ്ത്രീ എഴുന്നേറ്റിരുന്നു. സിക്രട്ടരി പിന്നെയും പറഞ്ഞു. 'നിന്റെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/29&oldid=164930" എന്ന താളിൽനിന്ന് ശേഖരിച്ചത്