ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യവയ്ക്കു വന്നിട്ടുള്ള ന്യൂനതകൾ തീർത്തു രാജ്യകാര്യങ്ങളെല്ലാം ഒരുവിദം സമാധാനപ്പെടുത്തിയശേഷം എന്റെ മകളേയും നിന്നേയും കാണേണ്ടുന്ന ബദ്ധപ്പാടു കൊണ്ടു ഞാൻ ഇങ്ങോട്ടു പോന്നു. കൂടെ അകമ്പടി വേണ്ടെന്നു ഞാൻ തീർച്ചപ്പെടുത്തി. പ്രതാപസിംഹൻ - ഇവിടുന്ന് എന്നെ വലിയ വൈഷമ്യ സ്ഥിതിയിലാക്കിയിരിക്കയാണ്. ഉദയപുരം രാജാവിന്റെ സൈന്യത്തിലുള്ള ഒരു യോദ്ധാവിന്നു അക്ബറുടെ ബന്ധുവായിരിപ്പാൻ തരമില്ല. അങ്ങു ഇപ്പോൾ ആ സ്ഥാനത്തെ സ്വീകരിച്ചു എന്നു സമ്മതിക്കുകയും ചെയ്തു. ഈ സ്ഥിതിക്കു ഞാനെന്താണു ചെയ്യേണ്ടതു. എന്റെ ശ്വശുരനും ജീവനെ രക്ഷിച്ചവനും ആയ മഹാത്മാവനെ ശത്രുവായി കരുതുകയോ എന്റെ സ്വാമിയെ ഉപേക്ഷിച്ചു ശത്രുപക്ഷത്തിൽ ചേരുകയോ ചെയ് വാൻ എനിക്കു തരമില്ല. ഭീമ....നിന്റെ ഈ സംശയം അനാവശ്യമാണു. ഉദയസിംഹനു ഇനി ഉദയപുരത്തെ രാജാവായിരിക്കാൻ കഴിയുമെന്നു എനിക്കു തോന്നുന്നില്ല. താൻ കീഴടങ്ങുകയില്ല എന്നു തന്റെ ശപഥം മിത്ഥ്യാവാക്കായി പോകരുതല്ലൊ എന്ന സിദ്ധാന്തം കൊണ്ടു മാത്രമാണ് അദ്ദേഹം കീഴടങ്ങാത്തതു. അദ്ദേഹം ജീവിച്ചിരിക്കുന്നുണ്ടോ എന്ന കാര്യം തന്നെ സംശയമാണു. നിന്റെ സംസാരത്തിൽ നിന്നു ഞാൻ മുഗൾ ചക്രവർത്തിയുമായി സഖ്യമായതു കുറച്ചു അവിവേകമായിപ്പോയി എന്ന അഭിപ്രായം നിനക്കുണ്ടെന്നു എനിക്കു തോന്നുന്നു. ഞാൻ അദ്ദേഹത്തിന്റെ ആധിപത്യത്തെ സ്വീകരിച്ചിട്ടില്ല. തന്നെപ്പോലെയുള്ള ഒരു സ്വാതന്ത്ര്യരാജാവിനെ ബന്ധുവായ സ്വീകരിക്കുന്ന നിലയിൽ എന്നെയും അദ്ദേഹം സ്വീകരിച്ചു എന്നു മാത്രമേയുള്ളു. നമ്മുടെ സമീപത്തിലുള്ള പ്രബലനായ ഒരു രാജാവിനെ ശത്രുവാക്കി വെക്കുന്നതു നമുക്കു ഒരിക്കലും ക്ഷേമമായി ഭവക്കയില്ല. സ്വാതന്ത്ര്യം ഉപേക്ഷിക്കാതെ മുഗൾ ചക്രവർത്തിയെ ബന്ധവായി വിചാരിപ്പാൻ കഴിയുമെങ്കിൽ അതു ചെയ്യുന്നതാണ് ഭീമപുരയിലെ രാജ്യത്തിനും പ്രജകൾക്കും അഭിവൃദ്ധിയായിട്ടുള്ളതു. അല്പം ആലോചിച്ചാൽ ഞാൻ പറയുന്ന കാര്യങ്ങൾ എല്ലാം ശരിയാണെന്നു നിനെക്കു തോന്നും. പ്രതാപസിംഹൻ ഒന്നും മിണ്ടാതെ നിന്നു. കാര്യങ്ങൾ ഇപ്രകാരം കലാശിച്ചുവല്ലോ എന്ന വ്യസനം അദ്ദേഹത്തിന്നുണ്ടായിരുന്നു.

ഭീമ...ജയസിംഹ സിദ്ധവനത്തലേക്കു പോകാനുള്ള ഒരുക്കങ്ങളെല്ലാം ചെയ്തുകൊള്ളണം. പക്ഷെ ഒരു സന്യാസിയുടെ ആശ്രമത്തിൽ വരുന്നതിന്നു പ്രതാപസംഹനും വിരോധമുണ്ടായിരിക്കയില്ല. ബലമായ ഒരു ആകർഷണശക്തി ഇപ്പോൾ ആ പ്രദേശത്തിന്നുണ്ടല്ലോ. പ്രതാപസംഹന്നു തന്റെശ്വശുരന്റെ വാക്കുകളുടെ അർത്ഥം മനസ്സിലായി. മന്ദഹാസമല്ലാതെ അതിന്നു മറുപടി യാതൊന്നുമുണ്ടായില്ല. ചിരിച്ചുംകൊണ്ടു ഭീമസംഹനും അകത്തേക്കു പോയി. അല്പനേരം കഴിഞ്ഞു മുമ്പെത്തെ സന്യാസിയുടെ വേഷത്തൽ ഭീമസിംഹനും ജയസിംഹനും പ്രതാപസിംഹന്റെ സമീപത്തിലെത്തി. ഭീമ ഈ നാടകത്തിൽ എന്റെ അവസാനത്തെ രംഗപ്രവേശനമാണിതു. സിദ്ധവനത്തന്ന് ഈ വേഷമാണു എന്റെ അഭിപ്രായത്തിൽ ഉചിതം. രത്നപ്രഭുക്കും ഇതിൽതന്നെയായിരിക്കും കൗതുകം. എല്ലാവരും സിദ്ധവനത്തിലേക്കുള്ള യാത്ര ആരംഭിച്ചു. ഭീമസംഹൻ അവിടെ നിന്നു പോയിട്ടു ഏകദേശം മൂന്നു മാസ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/297&oldid=164938" എന്ന താളിൽനിന്ന് ശേഖരിച്ചത്