ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

262 മംഗളോദയം

തുഭൂതമായ നദീവേഗത്തിന്റെ സ്ഫുരണം തടിനീശബ്ദത്തിൽ ഉണ്ടാവുന്നില്ലെന്നു കണ്ടിട്ടും ' പ്രവാഹനിർദ്ധൌതമദാച്ഛഗണ്ഡോ വന്യസ്തടിന്യാ ഗജ ഉന്മമജ്ജ'എന്ന് ഉത്തരാർദ്ധം മുഴുവനും ഉടച്ചുവാർത്തു. അപ്പോൾ മദാപഗമനത്തിന്നു കാരണമായ പ്രവാഹപ്രതിബന്ധത്തിന്റെ ദ്യോതകവും വനഗജഗാംഭീര്യത്തിന്റെ ഉൽബോധകവും ആയ 'ഭിത്തി' ക്കു ഭംഗം വന്നതുകൊണ്ട് ആ കേടുപാടു പോക്കുന്നതിന്നായി പൂർവ്വാർദ്ധത്തിലും കൈവെക്കേ​ണ്ടിവന്നു. അങ്ങിനെ പരമ്പരയോ വന്ന ന്യൂനതകൾ പരിഹരിച്ചു പോന്നപ്പോൾ 'വാഗർത്ഥാവിവ' എന്ന ആദിമ ശ്ലോകം വരെ ഭേഭപ്പടുത്തി കുറെ ശ്ലോകങ്ങൾ കൂട്ടിച്ചേർത്തിട്ടും സാക്ഷാത്തായ രഘുവംശത്തിന്റെ ശുദ്ധി കുറയ്ക്കുവാനല്ലാതെ കൂട്ടുവാൻ സദസ്യന്മാര്ക്കു സാധിച്ചില്ല. ഈ ഘട്ടം വന്നപ്പോൾ "അത് രഘുവംശം; ഇത് എന്റെ രഘുവംശം " എന്നാണത്രെ കാളിദാസൻ മറുപടി പറഞ്ഞത്.

ഈ ഐതിഹ്യത്തിന്റെ യാഥാർത്ഥ്യം എങ്ങിനെയിരുന്നാലും, നിർമ്മലമായ സൂത്രത്തിൽ ചേർത്തുകോർത്തിരിക്കുന്ന സ്ഫടികമണികൾക്കു തുല്യമായിട്ടാണ് കാളിദാസകൃതികളിൽ സുലളിതപദങ്ങൾ സൂക്ഷ്മാർത്ഥങ്ങളോട് കൂട്ടിയിണക്കീട്ടുള്ളതെന്നും, ഔഷധവും വീര്യവും പോലെയാകുന്നു. അവയിലുള്ള ശബ്ദാർത്ഥങ്ങൾ അന്യോന്യം ബദ്ധങ്ങളായിരിക്കുന്നതെന്നും ഉള്ള സാരം പ്രകൃതകഥയിൽ നിന്നു ഗ്രാഹ്യമായ ഒരംശമാകുന്നു.

ഇത്രയും അന്തസ്സാരം കാളിദാസകൃതികളിൽ ഒരു ശ്രാവ്യകാവ്യത്തിനുണ്ടെങ്കിൽ, കവിഹൃദയം പരിപാകപരമകാഷ്ഠയെ പ്രാപിച്ചതിനുശേഷം ഉണ്ടാക്കിയിരുന്ന സാധാരണദൃശ്യകാവ്യങ്ങളേക്കാൾ കാളിദാസരുടെ ശാകുന്തളം എത്രയോപടി മേലെയായിരിക്കണം പ്രതിഷ്ഠിതമായിരിക്കുന്നത്!

സർവ്വസമ്പൽസമൃദ്ധയും കുലീനയുമായ ഗൈർവ്വാണി തന്നെ സംശയിച്ചുകൊണ്ടാണ് ഈ നാടകമെടുത്തു പെരുമാറുന്നതെന്നു വരുമ്പോൾ കണ്ടതും കേട്ടതും കടം വാങ്ങി കാലം കഴിക്കുന്ന കൈരളിക്ക് ആ രത്നത്തെ സ്പർശിക്കുവാൻ അർഹത എത്രത്തോളമുണ്ടാവാം? "സർവ്വദമണ സഉന്തലാവണ്ണം പേക്ല" ഇവിടെ 'ശകുന്തലാവണ്യം' 'ശകുന്തളാവർണ്ണം' എന്നീ രണ്ടർത്ഥത്തിലും കൂടിയുള്ള 'സഉന്തലാവണ്ണം' എന്ന ശ്ലേഷവക്രോക്ത്യലങ്കാരപ്രയോഗം "പറവയുടെ ചന്തം നോക്കൂ" എന്നോ മറ്റോ പച്ചമലയാളത്തിൽ പകർത്തുവാൻ ശ്രമിച്ചാൽ ശാകുന്തളത്തിന്റെ ചന്തം കാണുന്നതല്ല.

ശ്ലിഷ്ടപദങ്ങൾ ഭാഷാന്തരം ചെയ്യുമ്പോൾ ഗീർവ്വാണഭാഷയെ കേരളഭാഷക്കു വശഗയാക്കുവാൻ വാഗ്ദേവി വിചാരിച്ചാൽകൂടി വഴിപോലെ സാധിക്കുന്ന കാര്യം സംശയത്തിലാണ്. വിശേഷിച്ച് ഒതുക്കം കൊണ്ടുള്ള വലുപ്പം സംസ്കൃതത്തിനുള്ളതുപോലെ മലയാളത്തിനുണ്ടെന്നും ഞാൻ വിശ്വസിക്കുന്നില്ല. ഭാഷാന്തരീകരണവിഷയത്തിൽ അധികാരിഭേഭമനുസരിച്ച് ശബ്ഭാർത്ഥങ്ങളുടെ പ്രാധാന്യം തീരുമാനിക്കാമെന്നല്ലാതെ ശാകുന്തളം പോലെ ഉൽകൃഷ്ടമായൊരു നാടകം ഭാഷ പകരുമ്പോൾ വേഷം പകരാതിരിക്കേണമെങ്കിൽ സംസ്കൃതാപേക്ഷ കൂടാതെ സാധിക്കുമെന്ന് തോന്നുന്നില്ല. രസാസ്വാദകകുശലന്മാരായ കേരളീയരിൽ പ്രവാള (1) സംസർഗ്ഗം കൊണ്ടു മ

(1) പ്രവാളമെന്നാൽ സംസ്കൃതം ( ലീലാതിലകം. ഒന്നാംശില്പം)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/309&oldid=164950" എന്ന താളിൽനിന്ന് ശേഖരിച്ചത്