ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മണിപ്രവാളശാകുന്തളം 263 ണിക്ക മാലിന്യം സംഭവിക്കുമെന്ന് ശങ്കിക്കുന്നവരുണ്ടെങ്കിൽ സാദ്ധ്യാസാദ്ധ്യവിചാരത്തിൽ നിന്നു മാത്രമെ അതിനൊരു സമാധാനം കിട്ടുകയുള്ളു അർത്ഥശൂന്യങ്ങളാണെങ്കിലും പദങ്ങൾ ശുദ്ധ:കരളീയങ്ങളായാൽ ശാകന്തളത്തിന്റെ രസം മുഴുവനും അനുഭവിപ്പാൻ സാമർത്ഥ്യമുള്ളവരോട് പച്ചഭാഷയിൽ സമാധാനം പാവാൻ സാധിക്കയിലെങ്കിലും മഹാകവിവചനം പ്രമാണിച്ച് "വയം തത്ത്വാന്വേഷാന്മധുകരഹതാസ്ത്വം ഖലു കൃതീ" എന്നുമാത്രം പറയാവുന്നതാണ്. കേരളഭാഷാത്വം ഇതിൽപരം ശാകുന്തളത്തിനു യോജിക്കുന്നതല്ലെന്നുള്ള താല്പര്യത്തി'ഭാഷാശാകന്തളം' (ഭാഷയുടെ ശാകുന്തളം) എന്നു നാമകരണം ചെയ്തതിനെ 'ഭാഷാമയശാകുന്തളം' എന്ന് അന്യഥാ ധരിക്കുവാനിട വന്നതുകൊണ്ടായിരിക്കാം സൗജന്യനിധിയായ കേരളകാളിദാസൻ ഭാഷാശാകുന്തളത്തെ നവീകരിച്ച് 'മണിപ്രവാളശാകുന്തളം' എന്ന നാമധയത്തോടുകൂടി.വീണ്ടും അവതരിപ്പിച്ചിട്ടുള്ളത്.ആധുനികകേരളീയരുടെ ഇടയിൽ മണിപ്രവാളസ്വരൂപത്തെപ്പറ്റി വിസംവാദമുണ്ടായാലും പുതിയ നാമകരണത്തിൽ നിന്ന്, ഗ്രന്ഥകർത്താവിന്റെ ഉദ്ദേശം തെറ്റിദ്ധരിപ്പാൻ ന്യായമൊ അവകാശമുള്ളതായി കാണുന്നില്ല. ചമൽകാരത്തോട്കൂടിയ ഭാഷാസംസ്കൃതയോഗമാകുന്നു മണപ്രവാളം എന്നും,സംസ്ക്രതപ്രാതിപദികം.വിഭക്തിയോടുകൂടാതെയായാൽ ഭാഷാപ്രതീതിയാണ് അധികം ഉണ്ടാവുന്നതെന്നും അതുകൊണ്ട് വിഭകതിപ്രത്യയത്തോടുകൂടിയ സംസ്കൃതമെസംസ്കൃതമാവുള്ളു എന്നും 'ലീലാതിലകം' എന്ന പ്രാചീനഗ്രന്ഥം സപ്രമാണം സിദ്ധാന്തിച്ചിരിക്കുന്നു. ഈ സിദ്ധാന്തത്തെയനുസരിച്ച് പ്രാചീനഗ്രന്ഥങ്ങളും സുലഭങ്ങളാണ്. "പാലോടുതുല്യരുചിമൗലിയിലുല്ലസിക്കും"- ബാലേന്ദു മന്ദമൃദുലസ്മിതവെൺനിലാവ് കോലുന്നപൂർണ്ണകരുണാകലദൃഷ്ടി വാചാ- മൂലംതെളിഞ്ഞുമമചേതസിതോന്നവേ (ണം"

ഈ ശ്ലോകത്തിലെ പദപ്രയോഗങ്ങൾ പരിശോധിച്ചു നോക്കുന്നതായാൽ പ്രാചീനമണിപ്രവാളതത്ത്വം നല്ലപോലെ വെളിപ്പെടുന്നതാണ്. 'പാലോടു തുല്യരുചി'.ഇത്യാദിപദങ്ങൾ വിഭക്തിയില്ലാത്ത മലയാളപദങ്ങളായിട്ടോ വിഭക്ത്യന്തങ്ങളായ സങ്കീർണ്ണസംസ്കൃതപദങ്ങളായിട്ടൊ ഗണിക്കപ്പെടാവുന്നതുകൊണ്ട് വിശേഷണവിശേഷ്യങ്ങൾക്ക് വിഭക്തിസാമ്യം ഐച്ഛികമാണെന്നും , ഭാഷാ സംസ്കൃതപദങ്ങളെ ചേർത്തുകോർത്തു സമാസിക്കാമെന്നും ,മണിക്കും പ്രവാളത്തിനും സമാസത്തിൽ സ്ഥാനനിയമമില്ലെന്നും, ഭാഷയിൽ അലുക്സമാസവും വ്യധികരണബഹുവ്രീഹിയും സ്വീകരിക്കാവുന്നതാണെന്നും ദ്യോതിപ്പിച്ചിരിക്കുന്നു. 'തെളിഞ്ഞു തോന്നവേണം' എന്നത് പച്ചമലയാളം. 'മമചേതസി' എന്നത് വിക്ത്യന്തസംസ്കൃതം. "ഒരെ ചരടിന്മേൽ കോർത്തിരിക്കുന്ന മാണിക്യവും പവിഴവും ഒരുമാതിരി നിറത്തോടുകൂടിയതാകൊണ്ട് വേർതിരിച്ചറിയുന്നതല്ല."പാമരന്മാർക്കുക്കൂടി രസിക്കാവുന്ന വിധത്തിൽ തെളിവുള്ള ഭാഷാപദങ്ങളോടു സുകുമാരങ്ങളായ സംസ്കൃതപദങ്ങളെ യോജിപ്പിക്കുന്നതായാൽ സംസ്കൃതം മുഴച്ചുനില്കുന്നതുമല്ല. "മാണിക്യത്തിനും മുത്തിനും ആകട്ടെ പ്രവാളത്തിനും നീലത്തിനും ആകട്ടെ യോഗംകൊണ്ട് ഈ ഭംഗി വരുന്നതല്ല". ഭാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/310&oldid=164952" എന്ന താളിൽനിന്ന് ശേഖരിച്ചത്