ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

268 മംഗളോദയം ത്രം എഴുതിയുണ്ടാക്കുവാൻ തക്കവണ്ണം പരിശ്രമശാലികളായവരയും കാണ്മാനില്ല. നമ്മുടെ ഇടയിൽ പ്രചാരമുള്ളഗ്രന്ഥങ്ങൾ ചരിത്രസംബന്ധമായ ഗ്രന്ഥങ്ങൾ നൂറ്റിന്നു ഒന്നുവീതംതന്നെ ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്. ഉ​ണ്ടെങ്കിൽ തന്നെ അവയിൽ അധികവും വിദേശരാജ്യചരിത്രവുമായിരിക്കും. ഇന്ത്യക്കാർക്ക് സ്വരാജ്യസ്നേഹം കുറയാനുണ്ടായിട്ടുള്ള പ്രധാനകാരണങ്ങൾ അവരുടെ ചരിത്രത്തെപ്പറ്റി അവർക്കു നല്ല ബോധമില്ലായ്മയും വിദേശരാജ്യചരിത്രം വായിച്ചുവിദേശീയഭ്രമംഎന്ന ഒരു രോഗം ബാധിക്കയാലുമാണെന്നു ഒരു യോഗ്യൻ കുറച്ചുകാലംമുമ്പ് അഭിപ്രായപ്പെട്ടതിൽ വളരെ ന്യായമുണ്ടെന്നാണ് തോന്നുന്നത് . അതോ അങ്ങിനെയിരിക്കട്ടെ. ചിന്നിച്ചിതറിക്കിടക്കുന്ന റിക്കാർട്ടുകളെ ശേഖരിച്ചു ഘടിപ്പിച്ചും പ്രത്യക്ഷമായി കിടക്കുന്ന തെളിവുകൾ കണ്ടറിഞ്ഞു കറിപ്പെടുത്തും മാറും ചരിത്രവിവരങ്ങൾ ശേഖരിപ്പാൻ "ആർക്കിയോളൊജിക്കെൽ" എന്ന ഒരു ഡിപ്പാർട്ടുമേണ്ട് മിക്ക ഗവർമ്മേണ്ടുകളും ഇന്ത്യയിൽ സ്ഥാപിച്ചിട്ടുണ്ട്. അവർ ശേഖരിക്കുന്ന തെളിവുകൾ പരിശോധിപ്പാനാകട്ടെ, അവർക്കു കഴിയുന്ന ഒത്താശകൾ ചെയ്തുകൊടുപ്പാനാകട്ടെ, അധികം ആളുകൾ ഉത്സാഹിച്ചു കാണാത്തതിൽ വ്യസനിക്കേണ്ടി വന്നിരിക്കുന്നു. കഴിഞ്ഞകൊല്ലത്തെ തിരുവിതാംകൂർ ഭരണറിപ്പോർട്ടിൽ അവിടെ സ്ഥാപിച്ചിട്ടുള്ള ഡിപ്പാർട്ടുമെന്റിന്റെ പ്രവർത്തിയെപ്പറ്റി അല്പം പ്രസ്താവിച്ചുകാണുന്നുണ്ട്. അവിടുത്തെ ആർക്കിയോളജിക്കൽ ഗ്രന്ഥാവലി എന്ന പേരോടുകൂടി ആറു നമ്പ്ര് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിരുന്നുവെന്നും തിരുവിതാംകൂര്, തിരുനെൽവേലി, കൊച്ചി, ഇവിടങ്ങളിലെല്ലാംകൂടി 35 പ്രദേശങ്ങൾ, പ്രത്യേകം ഏർപ്പെടുത്തിയ ഉദ്യോഗസ്ഥൻ സന്ദർശിക്കുകയും 105 ശിലാരേഖകൾ സ്വരൂപിക്കയും പലദിക്കിൽ നിന്നുമായി 37 താമ്രശാസനങ്ങൾ ഫരിശോധിക്കുകയും ചെയ്തിരിക്കുന്നുവെന്നും തിരുവിതാംകൂറിലെ പൗരാണിക വസ്തുക്കുളുടെ ഒരു ലീസ്റ്റ് സുപ്രഡേണ്ട് തയ്യാരാക്കീട്ടുണ്ടെന്നും മറ്റുമാണ് പ്രസ്താവിച്ചിട്ടുള്ളത്.

കൊച്ചിശ്ശീമയിലും ഈ വിഷയത്തിൽ ഒരന്വേഷണം ചെയ്യുന്നില്ലെന്നില്ല. പക്ഷേ ഈ വകക്കായി ഒരു പ്രത്യേക ഡിപ്പാർട്ടുമേണ്ട് ഏർപ്പെടുത്തുന്നതിനു പകരം മരാമത്തു ഡിപ്പാർട്ടുമേണ്ടുകാരിൽ ചരിത്രാന്വേഷണഭാരവും കൂടെ ഏല്പിച്ചിരിക്കുകയാണ്.

         തിരുവിതാംകൂറിൽ പ്രസിദ്ധം ചെയ്ത ഗ്രന്ഥാവലിയാകട്ടെ, കൊച്ചിഗവർമ്മേണ്ടുദ്യോഗസ്ഥന്മാർ ശേഖരിച്ച തെളിവുകളാകട്ടെ ഈ ലേഖനം എഴുതുന്നാൾക്ക് കാണ്മാൻ സാധിച്ചിട്ടില്ല. ഗവർമ്മേണ്ട് ശേഖരിക്കുന്ന വിവരങ്ങൾ ഗോപ്യമായി വെക്കേണ്ടുന്ന ആവശ്യമില്ലാത്തതു കൊണ്ടു ആ വിവരം സ്വദേശഭാഷയിൽ യഥേഷ്ഠം അച്ചടിച്ചു പ്രസിദ്ധം ചെയ്യുന്നതായാൽ വേണ്ടപ്പെട്ട  വാദപ്രതിവാദങ്ങൾ നടത്തി ആയത് ആ വക  ഡിപ്പാർട്ടുമേണ്ടുകാർക്ക് പ്രവൃത്തിയിൽ ഉത്സാഹവും പ്രവൃത്തിക്ക് അധികരിച്ച ​എളുപ്പവും സഹായവും ഉണ്ടാക്കിത്തീർക്കുന്നതാണ്.

ഇനി നോക്കുവാനുള്ളത് മദിരാശിഗവർമ്മേണ്ട് കഴിഞ്ഞകൊല്ലം പ്രസിദ്ധം ചെയ്ത റിപ്പോർട്ടാണ്. കേരളീയരെ സംബന്ധിക്കുന്ന മലയാളജില്ലയിൽനിന്നു പറയത്തക്ക വിവരങ്ങളൊന്നും കഴിഞ്ഞ കൊല്ല










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/315&oldid=164957" എന്ന താളിൽനിന്ന് ശേഖരിച്ചത്