ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചരിത്രാന്വേഷണം 269 ത്തിൽ ശേഖരിച്ചിട്ടില്ലെങ്കിലും അയൽ ജില്ലകളായ തിരുനെൽവേലി, കോയമ്പത്തൂ, ചേലം, മൈസൂർ മുതലായ പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ മിക്കതും കേരളീയർ അറിഞിരിക്കേണ്ടവയും കേരളചരിത്രത്തിൽ ഒരു ഭാഗമായി ഗണിക്കാവുന്നതുമാണ്. ഈ റിപ്പോർട്ടിൽ അടങ്ങിയ ചില ഭാഗങ്ങൾ താഴെ കൊടുക്കുകയും അതിലേക്ക് ചരിത്രാന്വേഷികളുടെ ശ്രദ്ധയെ ആകർഷിച്ചുകൊള്ളുകയും ചെയ്യുന്നു.

              1.ഒരു കാലം കോയമ്പത്തൂരും, ചേലവും മൈസൂരും ജില്ലകൾ കേരളത്തിൽ ഉൾപ്പെട്ടു കിടന്നിരുന്നുവെന്നും,
             (2)കേരളത്തിൽ ക്രിസ്താബ്ദം 850- മാണ്ടിനടുത്ത കാലത്തിൽ ചേരമാൻ എന്ന ഒരാൾ വാണിരുന്നുവെന്നും, അദ്ദേഹം പാണ്ഡ്യരാജാവായ 'വരഗുണൻ ' എന്നാളുടെ സമകാലീനനാണെന്നും,
             (3)കേരളരാജാക്കൻമാർ "ചന്ദ്രാദിത്യകലം"  എന്ന് പറയപ്പെടുന്നവരാണെന്നും ഇതിനു കാരണം സ്ത്രയ്യവംശക്കാരും ചന്ദ്രവംശക്കാരും അന്യോന്യം സംബന്ധം നിമിത്തം ഉണ്ടായ  സന്താനങ്ങളാകയാലാണെന്നും,
             (4)പല്ലവരാജവംശക്കരും ചന്ദ്രാദിത്യകലത്തിൽ പെട്ടവരാണെന്നും,അവരുടെയിടയില സാധാരണയായി വിളിച്ചുവരുന്ന പേരോടുകൂടി ഇപ്പോൾ കേരളത്തിൽ  സാധാരണ രാജാക്കന്മാർ സ്വീകരിച്ചവരുന്ന "വർമ്മ" എന്ന പ്രത്യയം ചേർക്കറുണ്ടെന്നും,                               
             (5)പല്ലവരാജവംശക്കാർ തെക്കേ ഇന്ത്യയിൽ കടന്നു രാജാധികാരം കൈവശപ്പെടുത്തുന്നതിനു മുമ്പായി മഹാബലിവംശത്തിൽപ്പെട്ട ബാണന്മാരെന്നു വിളിച്ചുവന്നിരുന്ന ഒരു വംശക്കാരും, നാഗന്മാരാണെന്നു വിളിച്ചു വന്നിരുന്ന വേറെ ഒരു വംശക്കാരുമായിരുന്നു തെക്കെ ഇന്ത്യയിൽ രാജ്യഭാരം ചെയ്തിരുന്നതെന്നും,
             (6)നാഗന്മാരാണെന്നു വിളിച്ചുവന്നത് ഇപ്പോഴത്തെ കേരളീയരായ നായന്മാരാണെന്നും മഹാബലിവംശക്കാർ ( ബാണന്മാർ) തീരെ നശിച്ചുവെന്നും, പല്ലവരാജാക്കന്മാർക്കു നാഗന്മാരുമായി വിവാഹം ബന്ധങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, നാഗന്മാരെ തൻമൂലം ഒരു പ്രത്യേകവംശമായി കാണ്മാനില്ലെന്നും,
           (7)പല്ലവവംശത്തെ പിന്തുടർന്നു രാജ്യംഭരിച്ചിരുന്ന ഗംഗപല്ലവരാജവംശക്കാരിൽ ഒടുവിലത്തെ രാജാവ് അയ്യപ്പൻ എന്ന പേരോടുകൂടി ഒരാളായിരുന്നുവെന്നും ഈ അയ്യപ്പന്റെ പിതാവ് 'മഹേന്ദ്രൻ' നാമധേയത്തോടുകൂടിയ ഒരാളായിരുന്നുവെന്നും, അദ്ദേഹം "ഗംഗമണ്ഡലം" എന്ന് പറയപ്പെട്ടിരുന്ന 96000-ഗ്രാമങ്ങളുടെ രാജാവായ്രുന്നുവെന്നും, ഈ ഗ്രാമങ്ങളിൽ ചിലത്  ഇപ്പോഴത്തെ കേരളത്തിൽ പെട്ടിരുന്നുവെന്നും, ഈ അയ്യപ്പൻ എന്ന രാജാവിനെ ക്രിസ്താബ്ദം 984-നും 945നും മദ്ധ്യേ ഒരു കൊല്ലത്തിൽ കിഴക്കൻ പ്രദേശത്തുവെച്ച് യുദ്ധത്തിൽ കൊന്നുവെന്നും അയ്യപ്പൻ ശിവഭക്തനായിരുന്നുവെന്നും,
          (8)"മലൈനാഡിൽ " (മലയാളത്തിൽ) കൊല്ലങ്ങൂർക്കാരനായ ഒരു ബ്രാമണൻ പഡുവൂർ എന്ന ഗ്രമത്തിലെ ഒരു ക്ഷേത്രത്തിൽ നിത്യം 12 ബ്രാഹ്മണർക്കു ഭക്ഷണം കൊടുപ്പാനുള്ള വക വഴിപാടായി കൊടുത്തിട്ടുണ്ടെന്നും,

(9)"ചാമുണ്ഡി" എന്ന നാമധേയത്തിൽ ഒരു മലയും , ഒരു ക്ഷേത്രവും ഒരു ഗ്രാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/316&oldid=164958" എന്ന താളിൽനിന്ന് ശേഖരിച്ചത്