ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉപദ്രവികളായ ജന്തുക്കളെ കടിച്ചുകൊന്ന് ആളുകളെ സഹായിക്കാറുണ്ട. കുട്ടികളോടുകൂടി കളിക്കുക, രാത്രിസമയങ്ങളിൽ ശയനമുറികളിലും മാറും ചെല്ലുക, തല്പങ്ങളിന്മേൽ കയറിക്കിടന്ന് ഉറങ്ങുക മുതലായി നമുക്കു വിശ്വസിക്കുവാൻ വളരെ പ്രയാമുളള പ്രവ്രത്തികൾ അവിടത്തെ പാമ്പുകൾ. യാഥഷ്ടം ചെയ്കിരുന്നുവത്രേ വിശ്വവിശ്രുതനും മഹാനും ആയ അലക്ഷന്തരുടെ അമ്മയായ ഒളിമ്പിയാസിനെ ഒരു ദിവസം ഒരു ഉഗ്രസർപ്പം ആലിംഗനം ചെയ്യുന്നത് അവളുടെ ഭർത്താവും അലക്ഷന്തരുടെ അച്ഛനു ആയ ഫിലിപ്പ് കണ്ടതായം ദൈവം സർപ്പവേഷം ധരിച്ച് തന്റെ പ്രേമഭജനത്തെ ഭാഗ്യവതിയാക്കിയതാണെന്നു വിശ്വസിച്ച് സമാധാനിച്ച് സന്തോഷിച്ചതായും ചരിത്രപുസ്തകങ്ങളിൽ കാണന്നു എജിപ്തിൽ തിബ്സ് എന്ന പടണത്തിലും ഇപ്രകാരം ഉണ്ടായിരുന്നു എന്ന് ഹെർഡോട്ടസ്സ് [Herdotus] എന്ന ചരിത്രകാരൻ പറയുന്നു.

                  നല്ല സർപ്പങ്ങളുടെ ഭഗീരഥപ്രയത്തിന്നു കൊണ്ടാണ് സാണിക്യക്കല്ല് ഉണ്ടാകുന്നതൊന്നു വിശ്വസിക്കുന്നവർ ഇപ്പോഴും ഉണ്ട.  വലിയ ഒരു നിധിയിന്മേൽ ഒരു സർപ്പം അനവരതം ഊതുന്നു എന്നും എത്രയോ കാലംകൊണ്ട് ആ നിധി ചെറുതായി വിലമിക്കപ്പെടുവാൻ വയ്യാത്ത ഒരു രത്നമായിത്തീരുന്നു എന്നു ആണ് പൊതുജനബോധം പിന്നീടു ആ കല്ലും കൊത്തിക്കൊണ്ട് ആ പാമ്പു പറക്കുന്നുവത്രെ.ആഹാരമില്ലാതെ അശ്രാന്തം ഉച്ഛ്വസിക്കുന്നതുകൊണ്ടു സർപ്പത്തിന്റെ ശരീരം ലഘൂകരിക്കപ്പെടുമ്പോൾ ആതിന്നു പറക്കുന്നതു ക്ഷണസാദ്ധ്യമാകുമത്രെ പറക്കുന്ന  പാമ്പുകളെ നമ്മുടെ നാട്ടിലെ പഴസക്കാർ മാത്രമേ സ്രഷ്ടിച്ചിട്ടുള്ള എന്നുള്ള എന്റെ ധാരണ ഇയ്യിടെ മാറിയിരിക്കുന്നു. യവനചരിത്രകാരനായ ഹെർഡ്പുോട്ടസ്സ് തന്നെ പറക്കുന്ന പാമ്പുകളെക്കുറിച്ച് ഒരു സ്ഥലത്ത് ഇപ്രകാരം പറഞ്ഞിരിക്കുന്നു.  അറേബ്യയായിബ്രൂട്ടോ എന്ന പട്ടചണത്തിൽ അടുത്തു പറക്കുന്ന പാമ്പുക്കൾ ഉണ്ടൊന്നു കേട്ട് അവയെ കാണുവാൻ ഞാൻ അവിടെ ചെന്നിരുന്നു. വളരെ പാമ്പുകളടെ അസ്ഥികൾ  കൂട്ടാകൂട്ട ആയി അവിടെ കിടക്കുന്നതു ഞാൻ കണ്ടു. വസന്തകാലത്ത് പാമ്പുകൾ അവിടെനിന്നു കൂട്ടമായി  ഏജിപ്തിലേക്ക് പറക്കാറുണ്ടെന്ന് അവിടത്തൂകാർ പറഞ്ഞു. പക്ഷെ ഈ പാമ്പുകളെ എല്ലാം ഐബിസ്സ് എന്ന ഒരു തരം പരുന്തൂകൾ കൊല്ലുന്നുവത്രെ 
 
                                            പല രാജ്യക്കാരുടെ ഇടയിലും പാമ്പുകളെക്കുറിച്ചു പല ഐതിഹ്യങ്ങളും കഥകളും നടപ്പുണ്ട്. അവയെല്ലാം ഇവിടെ എടുത്തൂപായുവാൻ സാധിക്കുന്നതല്ല. ക്രിസ്തീയ വേദപുസ്തകത്തിൽ ദുഷ്ടനായ ചെകുത്താൻ ഉപായി ആയപാമ്പിന്റെ വേഷമെടുത്ത് ആദ്യമനുഷ്യരെ പറഞ്ഞു പാറിച്ച് പാപം ഭ്രമിയിൽ ക്രിസ്ത്യാനികൾ പാമ്പുകളെ ലോകശത്രുക്കളായും ദുഷ്ടതക്കും ഇരിപ്പിടങ്ങളായും കരുതിവരുന്നു. നാഗങ്ങളെകുറിച്ചും നാഗകന്യകകളെക്കുറിച്ചും നാഗരാജാക്കന്മാരെയും നാഗചക്രവർത്തി ആയ അനന്തനെയും കുറിച്ചും മലയാളികൾ ധാരാളം കേട്ടിട്ടുള്ളതിനാൽ അതു സംബന്ധമായി ഞാൻ ഒന്നു പറയേണമെന്നില്ലല്ലോ.

ഒരു സർപ്പരാജാവിന്റെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/349&oldid=164979" എന്ന താളിൽനിന്ന് ശേഖരിച്ചത്