ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരു ഗ്രന്ഥശാലയും മറ്റും അന്നുണ്ടായിരുന്നില്ലെന്ന് ഓരേ‍മ്മിക്കേണ്ടതാണ് അതുകൊണ്ട് അതിനെ അത്ര കേമമായി ആദരിച്ചിട്ടില്ലെങ്കിൽ അതു ഇപ്പേഴത്തെ വിദ്യാഭ്യാസരീതികൊണ്ട് നാട്ടുഭാഷകൾ തീരെ അനുദരിക്കപ്പെട്ടുപോകുന്നതുപോലെയ്ണെന്ന് വിചാരിച്ചകൂടാ. ഇപ്പോഴത്തെ നാട്ടുഭാഷകളിൽ മിക്കവർക്കും സാഹിത്യങ്ങൾ ഉണ്ട് അവ സംഭാഷണത്തിലും ഒരുപോലെ ഉപയോഗിച്ചുവരുന്നു. അങ്ങിനെയിരിക്കുമ്പോൾ അവയുടെ ഉന്നതിയേയോ, വർദ്ധനയേയോ ലേശവും സഹായിക്കാതെ തടയുന്ന ആധുനികവിദ്യാഭ്യാസരീതി എത്രത്തോളം സ്തുത്യർഹമാണെന്ന് വായനക്കാർ തന്നെ തീർച്ചയാക്കേണ്ടതാണ്. നാട്ടുഭാഷകളുടെകാര്യം തീരെ ശ്രധിക്കാതിരിക്കുന്നതുക്കൊണ്ട് വരുന്ന ദോഷങ്ങളെപ്പറ്റി ഫെല്പ്സ് ഇപ്രകാരം പറയുന്നു. ഈ രാജ്യത്തെ ജനങ്ങളുടെ കാര്യം പറയുകയാണെങ്കിൽ, നാട്ടുഭാഷകളെ അനാദരിക്കുന്നതുകൊണ്ട്. തങ്ങളുടെ വാസ്തവത്തിലുള്ള നേദാക്കളുമായുള്ള അവരുടെ ബന്ധംതീരെ നശിപ്പിക്കയാണ് ചെയ്യന്ന്, എന്തുകൊണ്ടെന്നൽ അവർക്ക് ഒരുവിദേശഭാഷ പഠിക്കുവാൻ സാധിക്കയില്ല. അവർക്ക് തങ്ങളുടെ മതൃഭാഷ വിട്ട് പുറത്ത് പോകുവാൻ സാധിക്കയില്ല തന്നിമിത്തം അവർ പാമരത്വത്തിനും അന്ഥവിശ്വാസത്തിനും അടിമപ്പെടണം. ഇത് വലിയ ഒരു കഷ്ടമാണ്. ആറോ ഏഴോ വയസ്സാകുന്നതിന് മുമ്പ് മാതൃഭാഷയിലുള്ള പഠിത്തം നിറുത്തിയോ, ചുരിക്കിയോ ഇതരഭാഷകളെ പഠിക്കുന്നത് തെറ്റാണെന്ന് ഇന്ത്യക്കാർ പഠിക്കേണ്ട കാലം അതിക്രമിക്കുന്നു. നാട്ടുഭാഷകളെ സർവ്വ കാലശാലകൾ നിശ്ചയമ്യും പ്രോത്സാഹിപ്പിക്കണം. പ്രാജീനവിദ്യാഭ്യാസരീതിയുടെ പ്രദാനമായ പല ഭാഗങ്ങളും ഇപ്പോൾ പറഞ്ഞുകഴിഞ്ഞു. ഇനി നാം പ്രാജീനരീതി, ഇപ്പോൾ നടപ്പുള്ള രീതിയെ ദൂരെത്യജിച്ച് അതിന് പകരം സ്വീകരിക്കാൻ സാധിക്കുമോ എന്നാണലോ പിക്കേണ്ടത് . വിദ്യാപ്രവർത്തകന്മാർ വല്ലവരും ആലോചിക്കേണ്ടതാകകൊണ്ടും ഇപ്പോൾ ഇതിനെപ്പറ്റി ചില വാദങ്ങൾ പുറത്ത് വന്നിട്ടുള്ളതുകൊണ്ടും രണ്ടു ഭാഗത്തേക്കും വേണ്ടി കൊണ്ടുവാപ്പെട്ടിള്ള ചിലന്യായങ്ങളെ മാത്രം വിശദമാക്കുകയെ ഞാൻ മാളവ്യ, മിസിസ്സ് ബെസന്റ് മുതലായവർ പഴയ രീതിയെ കഴിന്നിടത്തോളം ഇപ്പോൾ നടപ്പിവരുത്തണമെന്നുള്ള ഉദ്ദേത്തിന്മേൽ ഹിന്ദുസർവ്വ കലാശാല എന്നുള്ള ഒരു വിദ്യാഭ്യാസ്ഥാപനം നടപ്പിൽവരുത്തവാൻ ശ്രമിക്കുന്നു. അവരുടെ പ്രയത്നത്തിനുള്ള പ്രധാനകാരണം ഇന്ത്യയിൽ ഇപ്പോൾ മതവിദ്യാഭ്യാസം തീരെ അനാസ്ഥയിൽ ഇട്ടിരിക്കുന്നതും, സംസ്ക്രതഭാഷാപഠനത്തിൽ ഇന്തക്കാർ ദുർല്ലഭമായിട്ട് മാത്രം പരിശ്രമിക്കുന്നതും ആണ്. ബഹുമാനപ്പെട്ട മിസ്റ്റർ ജസ്റ്റിസ് സർ ശങ്കരൻനായ ഡാക്ടർ ടി. എം. നായർ മുതലായവർ ഈ പരിശ്രമത്തെ സഹായിക്കാതിരിക്കുന്നതിനുള്ള കാരണം, ഇന്ത്യക്കാർ ഇപ്പോൾ ഒത്തൊരുമിച്ച് പ്രത്നിക്കണ്ട കാലമാകക്കൊണ്ട് രണ്ടു സർവ്വകലാശാലകൾ ഹിന്ദുസർവ്വകലാശാലയും, മഹമ്മദീയസർവ്വകലാസാലയും സ്ഥാപിക്കുന്നതു് ആ ഉദ്ദേശം സാധിക്കാതിരിക്കുന്നതിന് സഹായി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/384&oldid=164989" എന്ന താളിൽനിന്ന് ശേഖരിച്ചത്