ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്കാവുന്നതും, വർണ്ണാശ്രമധർമ്മങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസക്രമം തീർച്ചയാക്കുന്നതായാൽ ഇനിയും ബ്രാപ്മണരുടെ പ്രാതിനിദ്ധ്യം ഒന്നുകൂടി വർദ്ധിക്കാവുന്നതുംമറ്റും ആണ്. ഈ രണ്ടു കൂട്ടരും പറയുന്നതിൽ ന്യായമുണ്ട്. എന്നാൽ പ്രാചീനരീതിയിലുണ്ടായിരുന്ന ചില നല്ല ഭാഗങ്ങൾ ഇപ്പോൾ സ്വീകരിക്കുന്നതിൽ വിരോധമുണ്ടെന്ന് തോന്നുന്നില്ല. ക്രിസ്ത്യൻ വിദ്യാലയങ്ങളിൽ ക്രിസ്തീയ വേദപുസ്തകങ്ങൾ പഠിപ്പിക്കുന്നതായാൽ ഉദ്ദേശലബ്ധിയുണാകുന്നാണ്. ഇതുപോലെ മറ്റു ചില പരിഷ്കാരങ്ങളും വരുത്തുന്നതായാൽ അപ്പോൾ ഏർപ്പെത്തുന്നതായ രീതിപ്രാചീനരീതിയിലും, ഇപ്പോഴത്തെ രീതിയിലും ഉള്ള നല്ല ഭാഗങ്ങളുടെ ഒരു മാല്യമായി തീരുന്നതും അതണിയുന്നത് സകലർക്കും ഒരു ഭ്രഷണമായി തീരംന്നതും ആണ് അമ്പാടി നാരായണമേനോൻ ചിലപ്പതികാരം

മലയാളികളായനമ്മൾക്ക് തമിഴ് ഭാഷയുടേയും അതിലെ ഗ്രന്ഥങ്ങളുടേയും പരിചയം എത്രതന്നെ ഉണ്ടാിരുന്നാലുംപോര എന്നു വരുന്നതല്ലാതെ ഏറിപ്പോയേക്കുകയില്ല. മലയാളഭാഷയിൽനല്ല വ്യുല്പത്തിയോ മലയാളത്തിന്റെ പഴയ ചരിത്ര ത്തിന്റെ ലേശമെങ്കിലും അറിവോ ഉണ്ടാകമെങ്കൽ തമിഴിൽ നല്ല പരിചയമുണ്ടായിരിക്കണം മലയാളത്തിന്റേയും തമിഴിന്റേയും പഴമയിലുള്ള കൂട്ടുകെട്ട് അത്രയ്ക്കുണായിരുന്നു. മലയാളം പണ്ടു വളരെക്കാലം തമിഴ് രാജാക്കന്മാർക്കു കീഴടങ്ങിക്കൊണ്ടിരുന്നു പണ്ടു മലയാളത്തിൽ പല തമിഴുഗ്രന്ഥകാരന്മാരുമുണ്ടായിരുന്നു. ആ വഴിക്ക് ഇവിടുത്തെ പഴയ സ്ഥതികളെപ്പറ്റി പല വിവരങ്ങളും സാഹ്യന്നപ്പുറത്തേക്കു കടന്നുകൂടീട്ടുണ്ട. പിന്നെ മലയാളഭാഷയിലെ പദസമ്പത്തിന്റെ ഒരു വലിയ ഭാഗം തമിഴിൽ നിന്നു വന്നിട്ടുള്ളതുമാകുന്നു. അതിനാൽ നമ്മൾക്കു തമിഴിന്റെ ജ്ഞാനം ഒഴിച്ചുകൂടാത്തതാകുന്നു. മലയാളത്തിൽ സാഹിത്യവിഷയമായോ ചരിത്രവിഷയമായോ പരിശ്രമിക്കുന്നവർക്കൊക്കെ അത്ര ഒഴിച്ചകൂടാത്തതായിരുന്നിട്ടും തമിഴിനോടു മലയാളികൾ ഒരു ഉദാസീനഭാവം തന്നെ കാണിച്ചുവരുന്നു. ഇത് ഏറ്റവും വ്യസനകരമായ ഒരു അനാസ്ഥയുമാകുന്നു. ഒരു ദിവസം ചെല്ലുന്തോറും നമ്മൾ പഴമലയാളത്തിൽ നി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/385&oldid=164990" എന്ന താളിൽനിന്ന് ശേഖരിച്ചത്