ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്ന് അകന്നകന്നാണ് പോകുന്നത് ഇപ്പോൾ വൃദ്ധന്മരായിരുന്നവരുടെ ഓർമയിൽ മാത്രം ഇരിക്കുന്ന ഐതിഹ്യങ്ങളും പിന്നപ്പിന്നെ കൈവിട്ടുപോകുന്നു അതോടുകൂടി, പഴന്തമിഴിൽ മങ്ങിമയങ്ങിക്കിടക്കുന്ന വിവരങ്ങളെ വൃദ്ധന്മാരുടെ കേട്ടുകേൾവികളോടൊത്തുനോക്കുന്നതിന്നുള്ള വഴിയും മുടങ്ങിപ്പോകുന്നു. മലയാളത്തിനെ സംബന്ധിച്ച് പഴന്തമിഴിൽ നല്ല പഴക്കമുള്ളവർക്കു മാത്രം വിവരിക്കാവുന്നതാകയാൽ ഈ അനാസ്ഥകൊണ്ടു ചില്ലരയൊന്നുമല്ലാത്ത നഷ്ടാ നമ്മുൾക്കു നേരിടുകയും ചെയ്യുന്നു. മലയാളവുമായി ഇടപഴക്കം ധാരളമുള്ളവർക്കേ മുഴുവൻ നല്ലവണ്ണം വിവരിക്കുവാൻ പാറകയുള്ളു എന്നായിത്തീർന്നിരിക്കുന്ന ഗ്രന്ഥങ്ങളിൽ ഒന്നാണ് ചിലപ്പതികാരം ഇതിന്റെ കർത്താവ് ഇളക്കൂരടികളെന്നു പേരുള്ള ഒരു ചേരനാണ്. ലോഹവ്യനഹാരങ്ങളിൽ നിന്നു വിട്ടു ത്രക്കണാമതിലകത്തു ക്ഷേത്രോപവാസം ചെയ്തുകൊണ്ടാണ് അദ്ദേഹം ആയുസ്സിന്റെ അവസാനകാലം കഴിച്ചുകൂട്ടിയത്. അദ്ദേഹത്തിന്റെ കാലം ക്രൈസ്തവം ആദ്യത്തെനൂന്റാണ്ടിടയ്ക്കെങ്ങാണ്ടാണെന്ന് ഏകദേശമായിട്ടെന്നൂഹിച്ചിരിക്കുന്നു. കൊടുങ്ങല്ലൂർ ക്ഷേത്രത്തിന്റ ഉത്ഭവത്തെപ്പറ്റിയ ഒരുകഛയാണ് അതിലെ വിഷയം. പ്രകൃതാനുപ്രകൃതമായി തെക്കെ ഇന്ത്യയുടെ അക്കാലത്തെ ഒരു വിവരണവും അതിൽ അടങ്ങിയിരിക്കുന്നുമ്ട്. എന്നാൽ അതിലെ കഥ മാത്രം നന്നെ ചുരുക്കി ഒന്നെഴുതുവാനേ ഇവിടെ ഭാവമുള്ളു. ചോളരാജ്യത്തിന്റെ തലസ്താനമായ കാവേരിപൂമ്പട്ടണത്തിൽ മാശാത്തുവനെന്നും പേരായ രണ്ടുവണിക്ക് ശ്രഷ്ഠന്മാരും അവക്ക്, ക്രത്തിൽ കോവനെന്നും കണ്ണകി എന്നും പേരുള്ള രണ്ടു മക്കളും ഉണ്ടായിരുന്നു. ഈ രണ്ടു മ‌ക്കൾക്കും വിവാഹത്തിന്നടുത്ത കാലമായി. അയതിനാൽ ഈ വണിക്കുകൾതങ്ങളുടെ മക്കളെ തമ്മിൽ കല്യാണം കഴിപ്പിച്ചു. ഈപുതിയ ദമ്പതിമാർക്കു പ്രത്യേകമായി ഒരു ഭവനവും വളരെസമ്പത്തും കൊടുത്തു. അവർ വളരെ സുഖമായിത്താമസിക്കുകയും ചെയ്തു. അങ്ങനെ കഴിഞ്ഞു പോരുന്ന കാലത്ത് ഈ ഭാര്യാഭർത്താക്കന്മാർക്കു തമ്മിൽ പിരിയേണ്ടതായി വന്നു. എങ്ങിനെയെന്നാൽ കോവലൻ ഒരു ദിവസം മാധവി എന്നു പേരായ അതിസുന്ദരിയായ ഒരു തേവിടിശ്ശിയുടെ നൃത്തം കാണുവാൻ പോയി അവിടെവെച്ച് കോവലൻ അവളെക്കണ്ട് നന്നെ ഭ്രമിച്ചു വശാവുകയും സ്വന്ത ധർമ്മപത്നിയെ വിട്ട് അവയെ വെച്ചും കൊണ്ടിരിക്കുകയും ചെയ്തു. അങ്ങനെ തന്റെ വകയായ പണമെല്ലാം പൊടിപൊടിച്ചു സ്വന്തം ഭാര്യയുടേയും ഒട്ടും ശേഷിപ്പിച്ചില്ല. സ്ത്രീകളുമായുള്ള സംസർഗ്ഗത്തിൽ കോവലൻ വളരെ ദുർഭഗനാണ് എന്തെന്നാൽ അയാൾ മാധവിയേയും വിട്ടുപിരിഞ്ഞു. മാധവി ഒരു ദിവസം പാട്ടു പാടിക്കൊണ്ടിരിക്കുമ്പോൾ, അവളുടെ ഹൃദയത്തിൽ അന്യപുരുഷൻ നിഴലിക്കുന്നുണ്ടെന്നു അയാൾ എങ്ങിനെയോ ധരിച്ചുവശായി. ഉടനേ അവളെ വിട്ടേച്ചുംവച്ച് അയാൾ സ്വന്തം ഭാര്യയുടെ സമീപത്തു ചെന്നു. കണ്ണകി ഭർത്താവിനെ വേണ്ടപോലെ ആദരിച്ചു അയാൾ കാട്ടിയ അമര്യദങ്ങളൊന്നും വകവെയ്ക്കുന്നതായി ഭാവിക്കുകപോലും ചെയ്തില്ല. കോവലന്റെ കണ്ഠി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/386&oldid=164991" എന്ന താളിൽനിന്ന് ശേഖരിച്ചത്