ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരു ഇടയസ്ത്രീയുടേതായിരുന്നു. വീട്ടുടമസ്ഥയോടും കോവലന്റെയും കണ്ണകിയുടെയും സ്ഥിതികളെപ്പറ്റി സന്യാസിനി പരഞ്ഞുകൊടുത്തിട്ടുണ്ടായിരുന്നതിനാൽ അവൾക്കുയാതൊന്നു ബുദ്ധിമട്ടുണ്ടായില്ല. ദയാശീലയായ ഇടയസ്ത്രീസ്വന്തം മകളായ അയ്യൈയെ അവരുടെ ശുശൂഷക്കാക്കിക്കൊടുത്തു. ഉച്ചയ്ക്കലത്തെ ഊണു കഴിച്ച് കോവലൻ ഭാര്യയുടെ കാൽചിലമ്പു വിൽക്കുന്നതിന്നായി പുറത്തേക്കിറങ്ങി. അധികം താമസിയാതെ കൊട്ടാരം തട്ടാനെ കണുകയും ചെയ്തു. അയാൾ കോവലനെക്കണ്ടപ്പോൾ താഴ്ന്ന്വണങ്ങി. അപ്പോൾ അയാൾ തന്റെ വക്കലുള്ള തളയെടുത്തു കാണിച്ച് അതിന്റെ വിലയറിയാമോ എന്നു ചോദിച്ചു. തട്ടാൻ അതു വാങ്ങി സൂക്ഷിച്ചുനോക്കി രാജാക്കന്മാർക്ക് അലങ്കരിക്കത്തക്ക ഒരു പണ്ടമാണതെന്നു പറഞ്ഞു. താൻ ആപണ്ടം രാജസന്നിധിയിൽ കാണിച്ചു വരാമെന്നു അതിവരെ കാത്തുനില്ക്കണമെന്നു തട്ടാൻ കോവലനോടു താഴ്മയായി അറിയിച്ചു . കോവലനെ തട്ടാപ്പുരയുടെ സമീപത്തു ദേവിക്കോട്ടമെന്നൊരു മതിൽ കെട്ടിന്നുള്ളിൽ ആക്കി അയാൾ കോവിലകത്തേക്കുതിരിച്ചു.. ഇനി കഥാഭാഗത്തെ തുടരുന്നതിന്നുമുമ്പായി ഒരു സംഗതി പറഞ്ഞുവെയ്ക്കുവാനുണ്ട്. രാജാവിന്റെ നേത്യാരമ്മയുടെ ഒരു കാൽചിലമ്പു തട്ടാന്റെ പക്കൽ നന്നാക്കുവാൻ കൊടുത്തിട്ടുണ്ടായിരുന്നു നിറം കാച്ചുവാൻ കാരം തേച്ച് അതു വെയിലത്തുണക്കുവാൻ വെച്ചിരുന്ന സമയത്തു വലിയൊരു കഴുകൻ അതു കൊത്തിക്കൊണ്ടുപോയി. തട്ടാൻ ഈ യഥാർത്ഥ തിരുമനസ്സണർത്തിക്കാതെ തള കള്ളന്മാർ മോഷണം ചെയ്തിരിക്കുന്നു എന്നാണ് അറിയിച്ചത്. ഈ മോഷണത്തിന്നൊരു തുമ്പുണ്ടാക്കുവാൻ തട്ടാൻ ബാദ്ധ്യതയുമോറും. ഒരു തളയുംകൊണ്ടു കോവലനെക്കണ്ടപ്പോൾ അയാളെ കഴുവിന്മലോറി തന്റെ അപരാധം തീർക്കാമെന്നു തട്ടാൻ ഉറച്ചു എന്നിട്ടാണ് അയാൾ കൊട്ടാരത്തിലെക്കു പോയത്. രാജാവ് തലേന്നു രാത്രി ഒരു ആട്ടം കാണ്മാൻ പോയിരുന്നത് പരസ്ത്രീസംഗത്തിന്നണെന്നന്ധാളിച്ച് നേത്യാമ്മ കലഹിച്ചിരിക്കുന്നുഎന്ന വിവരം കേട്ടിട്ടു രാജാവ് അന്തപ്പുരത്തിലെക്ക് പോകയായിരുന്നു. തട്ടാൻ ആ സമയത്താണ് ദൈവഗത്യ ചെന്നുപെട്ടത്. കളവുപോയ തളയും കൊണ്ട് കള്ളൻ രാജാകിങ്കരന്മാരെ ഭയപ്പെട്ട് തന്റെ കുടിയിൽ അഭയം പ്രാപ്രിച്ചിരിക്കുന്നു എന്നു തട്ടാൻ ഉണത്തിയപ്പോൾ രാജാവ് മനസ്സിന്നു സ്വാസ്ഥ്യമില്ലായിരുന്നതിനാൽ അത്രയോന്നു മോർക്കാതെ കിങ്കരന്മാരെ വിളിച്ച് താട്ടാൻ പറയുന്നപ്രകാരം തളയോടുകൂടി ആളെക്കണ്ടെത്തിയാൽ അയാളുടെ കഥ കഴിച്ച് ആഭരണവുംകൊണ്ടു പോരുന്നതിന്നേല്പച്ച് തട്ടാന്റെ ഒന്നിച്ചയക്കുകയും ചെയ്തു. രാജാകിങ്കരന്മാർ തട്ടാനൊരുമിച്ച് തട്ടാപ്പുരയിൽ എത്തി. അവിടെ കിങ്കരന്മാരുടെ ദൃഷ്ടിയിൽ പെട്ടന്ന് ഭേദക്കരനായ ഒരാളാണ്. രാജാകല്പനയുണ്ടായിരുന്നിട്ടു അയാളെ ഹിംസിപ്പാൻ അവർ മടിച്ചു . രാജാകിങ്കരന്മാരെ കണ്ടപ്പോൾ കോവലന്നു മനസ്സൊന്നൂഞ്ഞാലാടി. കള്ളപ്പോരിൽ എതിരില്ലാത്തിതട്ടാൻ രാജാകിങ്കരന്മാരെ പറഞ്ഞു ചാട്ടിന്മേൽ കയറ്റി കോവലൻ കള്ളനാണെന്നു സമ്മതിച്ചു തളപരിശോധിച്ച വില നിശ്ചയിക്കുന്നതി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/388&oldid=164993" എന്ന താളിൽനിന്ന് ശേഖരിച്ചത്