ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സൃഷടി സിദ്ധമായ സൌന്ദര്യം,യാതൊരു കൃത്രമശോഭയും കൂടാതെ തന്നെ വിളയാടിക്കൊണ്ടിരുന്നു.സുമംഗലിയാണെന്നുള്ള ഏക സംഗതി നിമിത്തം അതിനാവശ്യമായ ആഭരണം മാത്രമല്ലാതെ യാതൊരലങ്കാരവും അവൾ അണിഞ്ഞിരുന്നില്ല.എന്നാൽ , സൃഷ്ടികർത്താവു തന്നെ അവളുടെ കാര്യത്തിൽ വേണ്ടപ്പെട്ട എല്ലാ ആഭരണങ്ങളും കൊടുത്തിട്ടുണ്ട്, "നീലത്താരിതളോടിടഞ്ഞനേത്രം,മോമൽ പാലത്തിൻ വടിവു,പയോജ ചാരുവക്ത്രം, ലോലംബളേകനിര,നല്ല ചില്ലി,കാലോ- ടാലം ബിച്ചഴകൊഴുകുന്നകേശപാശം."

    "ഈവണ്ണംപരമിതരാംഗഭംഗികൊണ്ടും ദൈവത്തിൻ കരവിരുതിന്നതിത്തിയായി"അവൾ ശോഭിച്ചുകൊണ്ടിരുന്നു,എന്നാൽ ,കഠിനമായൊരു ശോകാവേശം അവക്കനുഭവിക്കേണ്ടതായി വന്നിരിക്കുന്നുവെന്നു അവളുടെ ദേഹത്തിന്നു കാണുന്ന മെലിച്ചിലും കവിത്തടങ്ങളിലെ വിളച്ചയും വിളിച്ചുപറയുന്നുണ്ട്. അത്യദ്ധ്വാനം കൊണ്ടെന്നപോലെ ദീഗ്ഘദീഗ്ഘങ്ങളായി പുറപ്പെടുന്ന നിശ്വാസങ്ങളും വാടിവിയർത്ത ദേഹവും അവളുടെ അസ്വാസ്ഥ്യത്തിന്ന് അധികം ശക്തികൂട്ടിയിരുന്നു, ഈ ദീനഭാവം കണ്ടു ദയ തോന്നിയിട്ടെന്നവിധം സന്ന്യാസി അതൊരു സ്ത്രീയാണെന്നുവിചാരിച്ച് വൈമുഖ്യം കാണിക്കാതെയിരുന്നു,എന്നാൽ കുറേനേരത്തേക്ക് ഒന്നും സംസാരിച്ചില്ല.യുവതിയും ഒന്നും ഉരിയാടിയില്ല,ഒടുവിൽ സന്ന്യാസി പറഞ്ഞു: "ഭഗവാൻ പ്രസാദിക്കട്ടെ.നിങ്ങൾ ആരാണ്?ഇവിടെ ​എന്തിനായിട്ടാണ് വന്നത്?"
         യതീന്ദ്രൻ ഇത്രയും ചോദിച്ചു കഴിഞ്ഞപ്പോഴേയ്ക്ക് അവൾക്ക് എന്തെന്നില്ലാത്ത ചില വികാരങ്ങൾഅംകുരിച്ചു. ദേഹമാസകലം വിയർത്തൊലിച്ചു ,ശ്വാസോച്ഛ്വാസങ്ങൾ പൂർവാധികം വേഗത്തിൽ പുറപ്പെട്ടു.തല ആകപ്പാടെ തിരിയുന്നതായിതോന്നി.ബുദ്ധിക്കു വെളിവു തീരെ ഇല്ലാതെയായി.മോഹാലസ്യപ്പെട്ടു അവൾ പെട്ടെന്നു യതീശ്വരന്റെ മുൻപിൽ സാഷ്ടാംഗമായി നമസ്കരിക്കുന്ന വിധം ഭൂമിയിൽ വീണു.
                 സന്ന്യാസി വേഗംഅടുത്തു ചെന്നു കുറേ തണുത്ത ജലം എടുത്തുസർവ്വാംഗവും തളിച്ചു.ശിരസ്സിൽ കുറെഅധികം ജലം ഒഴിക്കുകയും ചെയ്തു.കുറച്ചു കഴിഞ്ഞപ്പോൾ വലീയ ഒരു ദീർഗ്ഘശ്വാസത്തോടു കൂടി അവൾ കണ്ണു മിഴിച്ചു.എന്തോ പറയുവാൻ ഭാവിക്കുന്നതുപോലെ തോന്നുകയാൽ സന്ന്യാസി പറഞ്ഞു:ധൃതിപ്പെടേണ്ടാ;ക്ഷീണം കുറെ തീരട്ടെ'.
            യുവതി-"ഭഗവാൻ!ഈയുള്ളവൾക്ക് ഇനി ജീവിച്ചിരിക്കണമെന്നു മോഹമില്ല.പക്ഷേ,അവിടുത്തെ തൃപ്പാദാരവിന്ദങ്ങളിൽ വന്ദിക്കണമെന്ന് ഒരു ആഗ്രഹമുണ്ടായിരുന്നു.അവിടുത്തെ കൃപയാൽ അത് ഇപ്പോൽ സാധിച്ചു.ഇനി വേഗത്തിൽ എൻറ പാപങ്ങളെല്ലാം ശമിക്കുവാനായി അനുഗ്രഹിക്കണെ."
           സന്ന്യാസി- "നിങ്ങൾ പറയുന്നതിന്റെ അർത്ഥം മനസിലാവുന്നില്ല. എല്ലാം വ്യക്തമായിപ്പറയുക."
               യുവതി-"നിർഭാഗ്യയായ ഇവൾ.ഇനി എന്താണ് അവിടുത്തോട് ഉണർത്തിക്കുക?അവിടുത്തെപ്പോലെയുള്ള ജ്ഞാനമൊന്നുമില്ലെങ്കിലും ,സ്ത്രീജാതിക്ക് ദൈവം ഭർത്താവാണെന്ന് ഞാൻ ധരിച്ചിട്ടുണ്ട്".

സന്ന്യാസി-"ആ ധാരണ ശരി തന്നെ.പക്ഷെ, ഞാൻ എന്താണ് അതിൽ ചെയ്യേണ്ടത്?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/394&oldid=164999" എന്ന താളിൽനിന്ന് ശേഖരിച്ചത്