ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്തിന്റെയും ഐക്യരൂപ്യം ഈ കൃതിയിലും ധാരാളം വന്നിട്ടുണ്ട്.ചുരുക്കിപറയുന്നതായാൽ,ഈ കൃതിയിൽ ഗ്രന്ഥകർത്താവു ചെയ്തിട്ടുള്ള പരിശ്രമം മലയാളികൾ അറിഞ്ഞാദരിക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം . 2.നാലുഭാഷാകാവ്യങ്ങൾ(കണ്ടൂർ നാരായണമേനോൻ അവർകൾ ഉണ്ടാക്കിയത്.വില എട്ടണ,ബി.വി ബുക്ക് ഡിപ്പോ,തിരുവനന്തപുരം)

                      ശുദ്ധമലയാളമായിട്ടുള്ള പദ്യങ്ങൾ പലതും പ്രാചീന കൃതികളിലും കാണുമെങ്കലും ഒരേ ഗ്രന്ഥം മുളുവൻ തനിമലയാളത്തിലുള്ള ശ്ലോകങ്ങളെകൊണ്ടു തികയ്ക്കുന്ന പതിവ് തുടങ്ങീട്ട് അധികം കാലമായിട്ടില്ല.ഈ രീതിയുടെ ആദ്യപ്രവർത്തകൻ കണ്ടൂർ നാരായണമേനോൻ അവർകളാണെന്ന് പറയുന്നതിൽ വലിയ അബദ്ധമൊന്നുമില്ല.പിന്നീട് പലരും "പച്ചമലയാള"മായും "ശുദ്ധമലയാള"മായും കവിതകളെഴുതുവാൻ തുടങ്ങുകയും,അവരിൽ ചിലരുടെ കൃതികൾ ബഹുജനങ്ങളുടെ ആദരത്തിന്നു പാത്രീഭവിക്കയും ചെയ്തിട്ടുണ്ടെങ്കിലും,നാരായണ മേനോനവർകളുടെകാവ്യങ്ങൾക്കുള്ള  ആസ്വാദ്യത മറ്റാർക്കും അധികം അനുകരിക്കുവാൻ സാധിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല.സംസ്കൃതമാണെങ്കിലും ആബാലവൃദ്ധാ സകല ജനങ്ങളും പ്രതി ദിവസം സംസാരിക്കുന്നതുകൊണ്ട് മലയാളംതന്നെ പറയാവുന്ന നഖ മുഖാദീകളായ പ്രസിദ്ധ ശബ്ദങ്ങളെയും ഉപേക്ഷിച്ച്,തമിഴിൽ നിന്ന് ചിലപദങ്ങളെ കടം മേടിക്കുന്ന സമ്പ്രദായവും വിട്ട് ,മലയാളഭാഷാകുടുംബത്തിലേക്ക് യഥാർത്ഥത്തിൽഅവകാശപ്പെട്ട"പദാർത്ഥങ്ങളെ സ്വരൂപിച്ച് അതു മാത്രം വ്യയീകരിച്ച് ഈ കവി ഉണ്ടാക്കീട്ടുള്ള"പച്ചമലയാള കാവ്യങ്ങളിൽ പ്രത്യക്ഷമായിട്ടുള്ള പക്വത അസാധാരണം തന്നെ എന്നു പറയാതെ കഴികയില്ല.കൊമപ്പൻ,കണ്ണൻ,പാക്കനാര്,കൊച്ചി ചെറിയ ശക്തൻ തമ്പുരാൻ എന്നിങ്ങനെ നാലുകൃതികൾ ഈ പുസ്തകത്തിൽ ചേർന്നിട്ടുള്ളത്,”രസികരഞ്ഞനി"യിലും"രമാനുജ” നിലയുമായി ഇതിന്നുമുമ്പ്പ്രസിദ്ധപ്പെടുത്തിയ വയാണു്.ഈ കാണിച്ച അനുക്രമം,ഈ ഗ്രന്ഥങ്ങളുടെ ഗുണങ്ങളെ താരതമ്യപ്പെടുത്തുമ്പോഴും ശരിയായിട്ടുണ്ടന്നാണ് ഞങ്ങളുടെ പക്ഷം.ചിലവടക്കൻ പാട്ടുകളിലും വൃദ്ധമുഖങ്ങളിലും മാത്രം കിടക്കുന്ന മലയാളചരിത്ര സംബന്ധമായ ഐതിഹ്യങ്ങളെ കൂട്ടിയിണക്കി,തന്റെ കൃതുകളിൽ സംബന്ധിപ്പിക്കുവാൻ കവി ചെയ്തിട്ടുള്ള പരിശ്രമം തീർച്ചയായും അഭിനന്ദനീയമാണ്.അവയെ പുസ്തകമാക്കി അച്ചടിക്കുന്നതിൽ ബി.വി.ബുക്കുഡിപ്പോ പ്രവർത്തകന്മാർ കാണിച്ചിട്ടുള്ള വിവേകവും പ്രശംസനീയമായിട്ടുണ്ട്.

3.സശ്രുതസംഹിത(മലയാളത്തിൽ തർജമ ചെയ്തത്.പരിഭാഷകൻവടക്കെപ്പാട്ടെ നാരായണ നായർ അവർകൾ,കൊല്ലംകോട്)

ആയുർവേദശാസ്ത്രത്തിൽ ചികിത്സയുടെ എല്ലാ അംഗങ്ങളെയും വിസ്തരിച്ചു പ്രതിപാതിക്കുന്ന ഒരു ഗ്രന്ഥമാണ്.സുശ്രൂതസംഹിത,നാട്ടുവൈദ്യന്മാർക്കു കേട്ടുകേൾവികൂടിയില്ലാത്ത ശസ്ത്രക്രിയകൂടി ഈ ഗ്രന്ഥത്തിൽ വിശദമായിപറഞ്ഞിട്ടുണ്ട്.ഇത്രയും മഹത്തായ പുസ്തക ഗ്രന്ഥത്തെ മലയാളത്തിലേയ്കു തർജ്ജമ ചമയ്യാൻ തുടങ്ങിയപരിഭാഷകന്റെ ഉദ്യമം അഭിനന്ദ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/403&oldid=165008" എന്ന താളിൽനിന്ന് ശേഖരിച്ചത്