ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൊച്ചി രാജകുഡുംബവും മാദ്ധ്വമതവും

ജ്യം വാണിരുന്ന കാലത്ത്,അവിടുത്തെ ചിറ്റമ്മയുടെ മകനായ രാമവർമ്മതമ്പുരാൻ തിരുമനസ്സുകൊണ്ടായിരുന്നു എളമസ്ഥാനം വഹിച്ചിരുന്നത്.അവിടുന്നു വളരെ ശാന്തസ്വഭാവനും ദയാലുവും വലിയ വിദ്വാനും ആയിരുന്നു.രാജ്യഭരണത്തെ സംബന്ധിച്ച കാര്യങ്ങളെക്കാളധികം അറിവും പരിചയവും ഉണ്ടായിരുന്നതു മതസബംന്ധമായും ശാസ്ത്രസംബന്ധമായും ഉള്ള വിഷയങ്ങളിലാണ്.അക്കാലത്തൊരിക്കൽ ഉടുപ്പിയിലെ സോദയമഠംസ്വാമിയാർ തൃപ്പൂണിത്തുറയെത്തി മതസംബന്ധമായ പ്രസംഗങ്ങൾ നടത്തുകയുണ്ടായി.അദ്ദേഹത്തിന്റെ പ്രസംഗം കേട്ടുവിസ്മയിച്ച മുൻപറഞ്ഞ എളയതമ്പുരാൻ തിരുമനസ്സുകൊണ്ടും അവിടുത്തെ അനുജനും സ്വാമിയാരുടെ നിർബന്ധപ്രകാരം മാദ്ധ്വമതം സ്വീകരിച്ചു. ഈ മതപരിവർത്തനം ശക്തൻതമ്പുരാൻ തിരുമനസ്സിലേക്ക് ലവലേശം ഇഷ്ടമായില്ല തന്റെ സമ്മതംകൂടാതെ,പെട്ടന്നു മതമാറ്റം വരുത്തുന്നതായാൽ,അതു പ്രകൃത്യാ ധീരനായ ശക്തൻ തമ്പുരാൻ തിരുമനസ്സിലേ എത്രമാത്രം മുഷിപ്പിക്കുമെന്നു പറയേണ്ടത്തില്ലല്ലോ.അവിടുന്ന് ഈ സംഗതി അറിഞ്ഞ ഉടനെ സ്വാമിയാരെ നാട്ടിൽനിന്ന് ബഹിഷ്കരിക്കുകയും അദ്ധേഹത്തിന്റെ അഭിപ്രായപ്രകാരം മതം മാറ്റുവാനൊരുങ്ങിയ തമ്പുരാക്കന്മാരെ ശാസിക്കുകയും ചെയ്യതു.അപ്പോൾ ഭയശീലന്മാരായ തമ്പുരാക്കൻന്മാർ ഗൂഢമായിച്ചെയ്ത ഇതരമദസ്വീകാരത്തെമൂടിവെച്ചു ക്രിസ്താബ്ദാ 1805 സപ്തംബർ മാസത്തിൽ ശക്തൻതമ്പുരാൻ തിരുമനസ്സുകൊണ്ടു തീപ്പെട്ടു.അപ്പോൾ മുമ്പറഞ്ഞ എളയതമ്പുരാൻ തിരുമനസ്സുകൊണ്ടു വലിയതമ്പുരാനായി.അവിടുന്നു മുമ്പു ഗൂഢമായി മാദ്ധ്വമതം സ്വീകരിച്ചിരുന്ന കഥ ഈ അവസരത്തിൽ പരസ്യമാക്കുകയും,ആ മതപ്രകാരമുള്ള ​അനുഷ്ഠാനങ്ങളെ രാജകുഡുംബത്തിലെ എല്ലാ അംഗങ്ങളെക്കൊണ്ടും സ്വീകരിപ്പിക്കുവാൻ ശ്രമം തുടങ്ങുകയും ചെയ്തു.തന്റെ പുതിയ മതത്തിലേക്കു വേറെയം ആളുകളേ കൂട്ടുന്നതിൽ അവിടേക്കു വളരേ താപര്യമുണ്ടായിരുന്നു.അതുകൊണ്ടു,കേരളത്തിലുള്ള മറ്റു ചില രാജാക്കന്മാരേക്കൂടി താൻ വിശ്വസിച്ചിരിക്കുന്ന പുതിയ മതത്തിലേക്കു വലിക്കുവാൻ അവിടുന്ന് ശ്രമിക്കുകയും അതിനെപ്പറ്റി ചില എഴുത്തുകുത്തുകൾ നടത്തുകയും ചെയ്യതു.ആ കൂട്ടത്തിൽ അവിടുന്നു കോഴിക്കേട്ടു സാമൂതിരിപാടുതമ്പരാന്റെ പാർക്കയിച്ചതാണെന്നു പറഞ്ഞു വരുന്ന ഒപദ്യവും അതിനു മറുപടിയായി സാമൂതിരികോവിലകത്തുനിന്നയച്ച ഒരു ശ്ലകവ്വം ഇവിടെ ചേർക്കുന്നു കൊച്ചിയിൽനിന്നയച്ച പദ്യം ഇതാണ് "അദ്വൈതവാദിഷുദുരുര്തഖലേഷുമോ[ഹാൽ സംഘട്ടിതാപിഘടതെ ന മദീയബുദ്ധി​​​​​​ ശേഷാംകതല്പപരിശോഭിതചക്രപേനിത്യസ്യാനാശകഥനാൽസുഗതായാതേഷു'

ഇതിന്റെ അർത്ഥം-"കുതർക്ക ശീലന്മാരായ അദ്വൈതമതക്കാരുടെ അഭിപ്രായങ്ങളോടു എന്റെ ബുദ്ധിയേ എത്രതന്നെ എണക്കിനോക്കിയാലും അവിടെ ഇറക്കുന്നില്ല ;എന്തുകൊണ്ടെന്നാ, അവൻ നിത്യനായ അനന്തശായിയ്കു നാശമുണ്ടെന്നു സിദ്ധാന്തിക്കുന്നവരാകക്കൊണ്ടു വെറുംബൌദ്ധ്യതുല്യരാകുന്നു"ഈ എഴുത്തിനു സാമൂതിരി കോവിലകത്തുനിന്നയച്ച മറുപടി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/407&oldid=165011" എന്ന താളിൽനിന്ന് ശേഖരിച്ചത്