ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജീവിതരഹസ്യം

ണർക്ക് അനിവാര്യമായ നിർബ്ബന്ധമായി വന്നുകൂടിയതു നമുക്കറിവുള്ളതാണെല്ലൊ.രാജ്യഭരണാധികാര്യത്തിൽ വലിയ പൌരുഷംകൊണ്ടു ഔന്നത്യം സമ്പാദിച്ച് ഉയർന്നുവന്ന ചില ഇതരജാതിക്കാർക്കു തങ്ങൾ മുമ്പേത്തെ നിലവിട്ടു കീഴടങ്ങുന്ന കാര്യത്തിൽ ബ്രാഹ്മണർ അനുവദിക്കേണ്ടിവന്നു.ഇങ്ങിനെ എടുത്തു നോക്കിയാൽ വളരെ സംഗതികളുണ്ട്. ഇതെല്ലാം ഇതരപ്രപഞ്ചത്തിന്റെ പൌരുഷത്തിന്റെയും, സംകല്പത്തിന്റെയും ഫലമായിട്ടാകുന്നു സംഭവിച്ചത്.ഇതുപോലെ നമ്പൂതിരി സമുദായത്തിന്നുള്ളിലും മുമ്പേത്തെ സ്ഥിതിയിൽനിന്നു വ്യത്യാസപ്പെട്ട ചില പൌരുഷങ്ങളുത്ഭവിച്ചു. തീവണ്ടിയാത്ര ചെയ്യുന്നതിലും,അതുപോലെ മ്ലേച്ഛാദികളോടുകൂടി സംസർഗ്ഗം ചെയ്യുന്നതിന്നും അവർക്കു വിരോധമില്ലെന്നുവന്നു. ജാതിവ്യവസ്ഥപ്രകാരം ഏർപ്പെടുത്തപ്പെട്ടതായ കർമ്മങ്ങളുടെ നിയമത്തെ വിലവെക്കാതെ അവർ കച്ചവടത്തിലും, ഭരണകാര്യത്തിലും തങ്ങളുടെ പൌരുഷത്തെ ഉപയോഗപ്പെടുത്തി. ശ്രേണി, പൂഗം, കുലം എന്നും മറ്റും പേരോടുകൂടിയോ മഃറ്റാ ജനസംഘങ്ങളേർപ്പെടുത്തി നടത്തിവന്നിരുന്ന നാട്ടുകാര്യങ്ങളെ തീർച്ചപ്പെടുത്തുന്നതിന്നു ഇംഗ്ലീഷുകാരുടെ കോടതികളാണ് അധികം നല്ലതെന്നു അവരനുവദിച്ചു. എന്തിന്നധികം പറയുന്നു സത്വഗുണപ്രധാനങ്ങളായ ആഹാരാചാരസംമ്പ്രദായങ്ങളെ ക്രമേണ മാറ്റിക്കൊണ്ടു ശുദ്ധാശുദ്ധങ്ങളിലും മറ്റും പല ഭേദഗതികളും ചെയ്തു. ചവിട്ടുവണ്ടി, സോപ്പ്, മെഴുത്തിരി, ഇംഗ്ലീഷുമരുന്ന്, തോൽപ്പെട്ടി എന്നിങ്ങനെയുള്ള സാമാനങ്ങളിൽ തൃഷ്ണയോടെ പെരുമാറി രാജസാചാരങ്ങളിൽ സന്തോഷിച്ച് ഒടുക്കം ആദ്യത്തെ സമഷ്ടിസംകല്പത്തിന്റെ പ്രബലമായ അടിസ്ഥാനത്തെ പിടിച്ചിളക്കിത്തുടങ്ങി. ഇംഗ്ലീഷു പഠിക്കുന്നതു നന്നൊ എന്നിങ്ങിനെയുള്ള ശങ്കയും മറ്റും ആരംഭിച്ചിട്ടുള്ളതും, പത്രങ്ങളേയും മറ്റും വായിച്ചും സമ്പാദിച്ചും ലൌകികജീവിതത്തിൽ പുതിയ പുതിയ സന്തോഷസ്ഥാനങ്ങളെ അന്വേഷിച്ചുതുടങ്ങിയതും മേൽപറഞ്ഞ വൃഷ്ടിസംകല്പങ്ങളുടെ മാറ്റംകൊണ്ടുതന്നെയല്ലയോ?. ഈ വിഷയത്തിൽ ഇതര സമുദായങ്ങളുടെ പൌരുഷവും നമ്പൂതിരിസമുദായത്തിന്റെ പൌരുഷവും ഒരുപോലെ ഉത്തരവാദികളായിരിക്കുന്നുണ്ട്. ഇതിന്നു രണ്ടു സമുദായങ്ങളേയും സ്തുതിക്കയോ നിന്ദിക്കയോ വേണ്ടതെന്നു തീർച്ചപ്പെടുത്തുന്നത് എപ്പോഴും അബദ്ധമായിരിക്കയേ ഉള്ളൂ. ഇത് അനേകസമുദായങ്ങളടങ്ങിയ ജഗത്തിനെ ആകപ്പാടെ അടക്കിഭരിക്കുന്നതും ആദ്യം പറഞ്ഞതുമായ സംകല്പസാമാന്യമാകുന്ന സമുദ്രത്തിന്റെ തിരമാലകളാകുന്നു. ഈ തിരമാലകളിൽ കാണുന്ന മാറ്റത്തിന്നുപയുക്തമായ കാരണ ദ്രവ്യം ഒറന്നുകൂടുന്നത് എവിടെനിന്നാണെന്നു നിർണ്ണയിപ്പാൻ പ്രയാസമാകുന്നു. അതുകൊണ്ടുതന്നെയാണ് ഈ സംകല്പസാമാന്യം അനിർവ്വാച്യമാണെന്നു പറയുന്നതും. ഇപ്പോൾ ഈ സംകല്പസാമാന്യം അവ്യവസ്ഥിതമാണന്നും, അനിർവ്വാച്യമാണെന്നും, അനാദിയാണെന്നും, അനന്തമാണെന്നും വെളിപ്പെട്ടു.

സംകല്പത്തിന്റെ സ്വരൂപത്തെപ്പറ്റിയാണ് ഇനിയും നമുക്കാലോചിപ്പാനുള്ളത്. സംകല്പം മനസ്സിന്റെ ധർമ്മമാണെന്നും മനസ്സുതന്നെ സംകല്പത്തിന്റെ പര്യായശബ്ദമാണെന്നും തത്വദൃഷ്യാ വിചാരിച്ചാൽ മനസ്സിലാകുന്നുണ്ട്. പണ്ടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/412&oldid=165016" എന്ന താളിൽനിന്ന് ശേഖരിച്ചത്