ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജീവിതരഹസ്യം ബിംബങ്ങളുടെ ഉറവുസ്ഥലമായ ഒന്നാണെന്നു നമുക്കനുമാനിക്കാൻ തരമുണ്ട്.എത്ര പ്രതിബിംബങ്ങളുണ്ടായാലും സ്വരൂപങ്ങളൊന്നും ആ ബിംബത്തിലല്ലാത്തവയല്ല.പതിബിംബരൂപങ്ങൾ സങ്കല്പപവിഷയങ്ങളാകകൊണ്ടു അവയെ നാം ഗ്രഹിക്കുന്നു-ഗ്രഹണശക്തിക്കു കീഴടങ്ങുന്നു എന്നതിന്നു സംശയമില്ല.ബിംബധർമ്മമാകട്ടെ പ്രതിബിംബ രൂപേണ ഗ്രഹിക്കപ്പെടുന്നു എന്നല്ലാതെ ആ ധർമ്മത്തെ നാം നമ്മുടെ ഗ്രഹണശക്തിക്കു കീഴടക്കുന്നു എന്നു പറവാൻ പാടുള്ളതല്ല."പദാർത്ഥങ്ങളുടെ ഘനം" "ആകഷണശക്തി" എന്നിങ്ങിനെ മാറിമാറിപ്പോകുന്ന സങ്കല്പ വിഷയങ്ങളെ-പ്രതിബിംബങ്ങളെ വിശ്വസിച്ചു നാം ബിംബധർമ്മത്തെ ക്ലപ്തപ്പെടുത്തുന്നതെങ്ങിനെ?_ ഇത്രയും പറഞ്ഞതുകൊണ്ടു ബിംബഭ്രതമായ വസ്തു സത്താണെന്നു ഇന്നവിധത്തിലുള്ളതാണെന്നും ആർക്കും പറവാൻ സാധിക്കാത്തതാണെങ്കിലും ഏതു വിധം ധർമ്മവും അതിന്റെതുതന്നെയെന്നും നമുക്കാലോചിക്കാമെന്നു വന്നു.ഇതിനെ സത്താണെന്നൊ അസത്താണെന്നൊ പറയുന്നതും നമ്മുടെ പ്രതിബിംബസംസ്കാരത്തെ വെച്ചുകൊണ്ടാകുന്നു.വാസ്തവത്തിൽ അതെന്താണെന്നു സത്തൊ,അസത്തൊ,ശൂന്യമൊ, പൂർണ്ണമൊ,

ആയിരിക്കുമെന്നു-പറവാൻ അസാദ്ധ്യം.ഇതുകൊണ്ടുണ്ടാകുന്നു ശാസ്ത്രജ്ഞന്മാർ "സദസ്സതൊർമ്മദ്ധ്യം" "ദ്രഷ്ടദർശനയോർമ്മദ്ധ്യം" അനിർവ്വാച്ച്യം, അഗോചരം, എന്നൊക്കെപ്പേരുകളെക്കൊണ്ട് ആ വസ്തുവിനെ വ്യവഹരിക്കുന്നതു്_ " മായാ" എന്നൊരു പദത്തെപ്പറ്റി നാം അറിയുന്നുണ്ടല്ലൊ. അതൊരു ദേവിയാണെന്നോ ശക്തിയാണെന്നോ പലരും ധരിച്ചിരിക്കാം.ഈ വക ധാരണയോടുകൂടിപ്പുറപ്പെടുന്നതുകൊണ്ടാണു തത്വശാസ്ത്രത്തിന്റെ പ്രയോഗം ലോകത്തിൽ ചുരുങ്ങാനിടവരുന്നത്.മായാ എന്നൊരു വസ്തു എവിടെയും ഇല്ല.ഇതും വെറും ശബ്ദമാകുന്നു.മേൽ കാണിച്ച സങ്കല്പ സാ‌മാന്യത്തിനെയാകുന്നു മായയെന്നു രണ്ടക്ഷരങ്ങളെക്കൊണ്ടു എളുപ്പത്തിൽ പറഞ്ഞുവരുന്നത്.സങ്കല്പസാമാന്യം മിഥ്യയും അനോദ്യന്തവും അസ്ഥിരവുമായിരാക്കുന്നതുപോലെ മായയുമിരിക്കുന്നു.സ്വാമി വിവേകാനന്ദൻ മായയെപ്പറ്റിപ്പറയുന്നതു നോക്കുക "മായയെന്നതു ലോകത്തിലുള്ള അനുഭവങ്ങൾക്കെല്ലാം കൂടിയുള്ള ഒരു വാചകശബ്ദമാകുന്നു.മായയെപ്പറ്റി നമ്മുടെ പുരാണങ്ങളിലും തത്വശാസ്ത്രങ്ങളിലും മറ്റും എന്തെല്ലാം പറഞ്ഞിട്ടുണ്ടോ അതെല്ലാം മേൽ പറഞ്ഞ സങ്കല്പസാമാന്യത്തെക്കുറിച്ചാണെന്നു നല്ലവണ്ണം ആലോചിച്ചാൽ വ്യക്തമാകുന്നുണ്ട്.മായാപ്രതിബിംബിതചൈതന്യം ഈശ്വരനാണെന്നും മറ്റും പറയുന്നതുകൊണ്ട് പ്രതിബിംബഗ്രഹണശക്തി സംങ്കല്പത്തിന്നെന്നപോലെ മായക്കും നിശ്ചക്കപ്പെട്ടിരിക്കുന്നതായി നമുക്കറിയാം.പ്രതിബിംബമെന്ന് ഈ പ്രബന്ധത്തിൽ പലേടത്തും പ്രസ്ഥാവിച്ചിട്ടുള്ളത് സൂര്യചന്ദ്രാദികളുടെ പ്രതിബിംബംപോലുള്ള ഒന്നിനെപ്പറ്റിയല്ലെന്നും ഇതൊരു വിലക്ഷണരീതിയിലാണെന്നും വ്യവഹാരസൌകര്യത്തിന്നു വേണ്ടിയും എളുപ്പത്തിൽ മനസ്സിലാകാൻ വേണ്ടിയും ഇങ്ങിനെ വ്യവഹരിക്കുന്നതാണെന്നും എപ്പോഴും ഓർമ്മ വെച്ചിരിക്കേണമെന്നു ഈ അവസരത്തിൽ ഇ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/414&oldid=165018" എന്ന താളിൽനിന്ന് ശേഖരിച്ചത്