ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിദ്വാൻ കോയിത്തമ്പുരാൻ

കൊടുക്കയും ചെയ്തു. ഇതിന്നു പുറമെ, ഓരോ സന്ദർഭത്തിലായി അനേകം പ്രാവശ്യം മഹാരാജാവു തിരുമനസ്സിലേയ്ക്കു പ്രത്യേക സന്തോഷവും ബഹുമാനവും തോന്നിക്കുന്നവനായി വളരെ ശ്ലോകങ്ങൾ കോയിത്തമ്പുരാനുണ്ടാക്കുകയും, പലപ്പോഴൂം പല വലിയ സമ്മാനങ്ങൾ വാങ്ങുകയും ചെയ്തിട്ടുണ്ട്. മഹാരാജാവുതിരുമനസ്സിലേയ്ക്ക് വളരെ സ്നേഹവും വിശ്വാസവും ഉണ്ടായിരുന്നതുകൊണ്ട് തിരുവന്തപുരത്തെ  താമസം വലിയ പദവിയിലായിതുന്നു. എങ്കിലും ഒരു പന്തിരാണ്ടു തികച്ച് തിരുവന്തപുരത്തു പാർക്കുവാനിടയാകാതെ, തനിക്കു മുപ്പത്തിരണ്ടു വയസ്സു പൂർത്തിയാകുത്തതിന്നുമുമ്പായിത്തന്നെ ആ മഹാകവി അന്തരിച്ചുപോയി. ഇങ്ങിനെയാണ് അവിടുത്തെ ജീവിത ചരിത്രത്തിന്റെ ചുരുക്കം. 
   വിദ്വാൻ കോയിത്തമ്പുരാനവർകളുടെ കവിതകളിൽ രാവണവിജയം കഥകളിയും സന്താനഗോപാലും തുള്ളലും മറ്റും പ്രസിദ്ധിമാണ്. കഥകളി പുസ്തകങ്ങളിൽ വെച്ച് അധികം മെച്ചമായിട്ടുണ്ടെന്നു സർവ്വസമ്മതമായ കോട്ടയം കഥകളോടു വാസ്തവത്തിൽ കിടപിടിക്കത്തക്കതാണ് ഈ തമ്പുരാന്റെ ആട്ടകഥ. ആട്ടകഥകൾക്ക് ശ്ലോകങ്ങൾ സംസ്കൃതവും പദങ്ങൾ മണിപ്രവാളവുമായിട്ടുള്ള രീതിയാണല്ലൊ അധികം നല്ലതെന്നു വെച്ചിട്ടുള്ളത്.  ആ രീതിയെത്തന്നെയാണ് കോയിത്തമ്പുരാനും സ്വീകരിച്ചിട്ടുള്ളത്. ശ്ലോകങ്ങളിൽ അതാതു സന്ദർഭത്തെ അനുസരിച്ച് നല്ല ഗാംഭീർയ്യവും ഓജസ്സം വരുത്തുന്നതിന്ന് അവിടുന്നു  വിദദ്ധനായിരുന്നുവെന്നുള്ളതിലേയ്ക്ക് താഴെ എഴുതുന്ന ചില ശ്ലോകങ്ങൾ നല്ല ഉദാഹരണമാണ് :-
"അതിമൃതുപദന്യാസൈയമയ്യാന്തീം
      സ്വനൂപുരശിഞ്ജിതാൻ
പ്രതിപദമപിസ്ഥിത്വോച്ഛ്വാസാ-
      ന്നിയമ്യവിമുഞ്ചതീം
സഭയമപദേവ്യാതന്വാനം
    ദൃശൌനവനീരദ-
പ്രതിരുചിനിചോളാന്തല്ലീനാം
   ജഗാദദശാനനഃ.

ആനീലനിരദഭരാന്തരിതേന്ദുബിംബ ലീലാനുകാരിവദനംനിജമാദധാനാ സഞ്ജാതവേപഥുമതിശ്ശിരസാപ്രണമ്യ മന്ദാജഗാദമുകളീകൃതപാണിരേഷാ."

 മേൽകാണിച്ച ശ്ലോകങ്ങൾ രണ്ടും ആട്ടക്കഥയിലെ രംഭയുടെ പ്രവേശത്തിലുള്ളവയാണ്.

കോയിത്തമ്പുപാനവർകളുടെ കവിതകളിൽവെച്ച് പ്രധാനവും പ്രസിദ്ധിവും ആയിട്ടുള്ളത് അവിടുന്നു പല അവസരങ്ങളിലായി ഉണ്ടാക്കീട്ടുള്ള ഒറ്റ ശ്ലോകങ്ങൾ ആണ്. പുതിയ പുതിയ ഉപമകൾ തോന്നുക, അവയെ പ്രയോഗിക്കുന്നതിന്നു പദങ്ങൾ നിർഗ്ഗളമായികിട്ടുക, ശബ്ദചിത്രങ്ങൾ നിർമ്മിക്കുക, എന്നാൽ ലോകസ്വഭാവത്തിന്നു വിരുദ്ധമായി ഒന്നും പ്രയോഗിപ്പാൻ തോന്നാതിരിക്കുക ഫലിതം നിറഞ്ഞിരിക്കുക ഇത്യാദി വിശേഷങ്ങൾ അവിടുത്തെ ഒറ്റശ്ലോകങ്ങൾക്കുള്ള മെച്ചങ്ങളാകുന്നു. മഹാരാജാവു തിരുമനസ്സുകൊണ്ട് ഒരവസരത്തിൽ ആറാട്ടിനായി കടപ്പുറത്ത് എഴുന്നള്ളിയപ്പോൾ, രാമപരമായും രാജപരമായും ഉള്ള രണ്ടർത്ഥങ്ങളോടുകൂടി ഒരു ശ്ലോകമുണ്ടാക്കാമോ എന്ന് കല്പിച്ചുചോദിച്ചു. "പരീക്ഷിച്ചുനോക്കട്ടെ" എന്ന് വിനയഭാവത്തിൽ മറുപടി പറഞ്ഞ്, തമ്പുരാൻ താമസംകൂടാതെതന്നെ താഴെ കാണിക്കുന്ന ശ്ലോകം ഉണ്ടാക്കിച്ചൊല്ലി:-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/426&oldid=165030" എന്ന താളിൽനിന്ന് ശേഖരിച്ചത്