ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോയം

"വിശ്വാമിത്രാഗ്ര്യകർമ്മപ്രശമാമരതസുമ്പാ-
             ഹുരുകണ്ഠപ്രദേഭം
 ധൃത്വായംസായകാഗ്ര്യംഹരിവരപൃതനാ-
            സംയുതഃസാനുജന്മാ
 ആയാതോരാമരാജഃസ്വയമിതിജനതാ
            ഭാഷണേനൈവസിന്ധുഃ 
 സന്ത്രസ്താത്മാരരാസോത്തരളതരതരം-
             ഗോച്ചൽബാഹുരുച്ചൈഃ"
   ഈ ശ്ലോകത്തിന്നു വീരശൃംഖല സമ്മാനിച്ചുവെന്നാണ് കേട്ടിട്ടുള്ളത്.
       മഹാരാജാവ് ഒരിക്കൽ രഥത്തിൽ കേറി എഴുന്നള്ളിയതിനെപറ്റി കോയിത്തമ്പുരാൻ ഒരു ശ്ലോകം ഉണ്ടാക്കി. ആ ശ്ലോകം ഇങ്ങിനെയാണ് :-
"യംശംസന്തിസദാഗതിപ്രണയിനം
          സർവ്വേജനാഃസന്തതം
 സ്വസ്ഥാനാദരിണാതംചപുരതോ
           യേനൈവഭോഗീശിതും
 സോയംപുഷ്യരഥോബിഭത്തിതലനാം
            ശ്രീവഞ്ചിഭൂമീഭൃതാ
 കൃഷ്ണേനാപിചജിഷ്ണനാബകുജതാ
            ചിത്രാംഗദാമാശ്രിതഃ"
         ഇതിൽ വിശേഷണൾക്ക് അഞ്ചർത്ഥം വരുത്തി, രഥം രാജാവിനോടും ശ്രീകൃഷ്ണനോടും ഭീമസേനനോടും അർജ്ജൂനനോടും തുല്യമാണെന്നു കല്പിച്ചിരിക്കുന്നു. ഈ ശ്ലോകത്തിന്റെ രസികത്വം കണ്ട് മഹാരാജാവു സന്തോഷിച്ച് തൽപ്രണേതാവിനു മണ്ടുകയ്യകൾക്കും വീരശൃംഖല സമ്മാനിച്ചു വത്രെ.
   മഹാരാജാവു തിരുമനസ്സുകൊണ്ട് പല്ലപ്പോഴും ഓരോ ശ്ലോകപാദമോ ശ്ലോകാദ്ധമോ ഉണ്ടാക്കി ബാക്കി പൂരിപ്പിക്കുവാനായി കോയിത്തമ്പുരാനോടു പറയുകയും അവിടുന്ന് അവയെ അതിഭംഗിയായി പൂരിപ്പിക്കുകയും ചെയ്യാറുണ്ട്. ചില പൂരണങ്ങളുടെ ഭംഗി കണ്ടിട്ട് മഹാരാജാവു തമ്പുരാനെ ഗാഢമായി ആലിംഗനം ചെയ്തുകൂടി ഉണ്ടായിട്ടുള്ളതായി കേട്ടിട്ടുണ്ട് ഇങ്ങിനെയൊക്കെയാണെങ്കിലും, ഒരിക്കൽ ചില സേവകന്മാടെ ദുർബ്ബോധനനിമിത്തം കോയിത്തമ്പുരാന്റെ പേരിൽ തിരുവുള്ളക്കേടായും, തന്നിമിത്തം അവിടുന്നു കിളിമാനൂർ പോയി താമസിക്കുകയും ചെയ്തു. ആ രസക്ഷയം തീർക്കുവാനായി തമ്പുരാൻ ചില ശ്ലോകങ്ങൾ അയച്ചു. തമ്പുരാന്റെ വർണ്ണവും വണ്ണവും കണ്ട് അവിടുത്തെ "കരീന്ദ്രൻ" എന്നാണ് മഹാരാജാവു വിളിക്കാറുള്ളത്. ആ സംഗതിയടിസ്ഥാനമാക്കി, ഗജേന്ദ്രമോഷം കഥയിൽ കരീന്ദ്രർ കൃഷ്ണനോടപേഷിക്കുന്നു വിധത്തിൽ, തന്റെപേരിൽ ദയയുണ്ടാവണമെന്നു പ്രാത്ഥിച്ചുകൊണ്ട് ഒരു ശ്ലോകം ആ അയച്ച ശ്ലോകങ്ങളുടെ കൂടത്തിൽ ഉണ്ടായിരുന്നു. അതു കണ്ട് വീണ്ടും തമ്പുരാനെ തരുവനന്തപുരത്തേക്കുതന്നെ വരുത്തുകയും മഹാരാജാവു തിരുമനസ്സുകൊണ്ട് അവിടുത്തെക്കുറിച്ച് പൂർവ്വാദികം സന്തോഷിക്കുകയും ചെയ്തു. ഇപ്പോഴുള്ള പല വൃദ്ധവിദ്വാന്മാരും ബഹുരസമായിച്ചൊല്ലുക പതിവുള്ളതായ ആ ശഅലോകം ഇതാണ്:-

"ഇതോ മാമുദ്ധർത്തം ശിവശിവ!

    ചിരാദവ്യവഹിതാ-
സ്തടസ്ഥാ നോ ശക്താസ്തരളമ-
     തയോ ഹന്ത സുഹൃദഃ
അയേ ഭൂമിനാഥ! പ്രചുരത-
  കാരുണ്യ ജലധേ!
കരീന്ദ്രെ കാരുണ്യം കലയിതു

മയം ഖല്വവസരഃ".










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/427&oldid=165031" എന്ന താളിൽനിന്ന് ശേഖരിച്ചത്