ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അന്തകന്റെ തീർപ്പ്

ടിയവളായി കാണപ്പെട്ടുന്നുവല്ലോ. തൊണ്ണൂറാമത്തെ വസ്സയിൽ ആണ് ഇങ്ങോട്ടേയ്ക്കു തിരിച്ചതെന്നു ഞാൻ വിചാരിക്കുന്നു. അതിരിക്കട്ടെ. ഈ കാലത്തിനിടയിൽ എന്തെല്ലാം ചെയ്തുകൊണ്ടിരുന്നു? വയോവൃദ്ധ "എനിക്കു വളരെ ജോലിത്തിരക്കുണ്ടായിരുന്നു. പന്ത്രണ്ടു സാവത്സരത്തോളം കാലൊടിഞ്ഞ ഒരു പൈതലിനെ ശുശ്രൂഷിക്കുകയായിരുന്നു. ബാക്കിയുള്ള സമയം മുഴുവനും, നാടകങ്ങളും, മറു കാവ്യങ്ങളും വായിച്ചു രസിക്കുന്നതിനായിട്ടു പരിശ്രമിച്ചു". ജഡ്ജി ഭേഷ്. "നിങ്ങൾ സമയത്തെ പാഴാക്കാതെ വളരെ ബുദ്ധിപൂർവ്വമായി നല്ലകായ്യങ്ങൾക്കുവേണ്ടി ചിലവിട്ടിരിക്കുന്നു. ആകട്ടെ മാറി നില്ക്കട്ടെ". അടുത്ത തലമുറയ്ക്കു കൂട്ടിൽ കയറിയതു നാട്ടുപുറത്തു കാരിയായ ഒരു സാധുസ്ത്രീയായിരുന്നു. ജഡ്ജി "ഭവതി!" ഭൂലോകവാസനത്തിനിടയി ചെയ്തതെന്തെല്ലാം?" സ്ത്രീ "ഞാൻ നാല്പതു വത്സരം തികച്ചു ഭൂമിയിൽ പാർത്തില്ല. ആ കാലത്തിനിടയ്ക്ക് ഞാൻ ഏഴു പെൺകുട്ടിതകളെ പ്രസവിച്ചു. എന്റെ ഭർത്താവിനാകപ്പാടെ എഴുപത്താറായിരത്തി ഇരുനൂറ്റിപ്പതിനഞ്ചു അപ്പം ഉണ്ടാക്കികൊടുത്തിട്ടുണ്ട്. എന്റെ മരണാനന്തരം ഗൃഹഭരണത്തിനായി എന്റെ മൂത്തമകളെ നിശ്ചയിച്ചു. പൊന്നുസ്വാമി! പൊളി പാകയല്ലേ! ഞങ്ങടെ നാട്ടിലേക്കും വളരെ മിടുക്കത്തിയാണ് എന്റെ മകൾ". ഈ സ്ത്രീയുടെ നിഷ്ഗളങ്കമായ പുഞ്ചിരിയോടുകൂടി അവളെ സ്വർഗ്ഗദ്വാരപാലന്റെ പക്കൽ ഏൽപ്പിച്ചു. ജഡ്ജി: വേറൊരുത്തിയോട് "ഹേ സുന്ദരി! ഭവതി ഇത്രനാളും എന്തു ചെയ്യുകയായിരുന്നു? സുന്ദരി "അടിയൻ യാതൊരുപദ്രവും ആർക്കും ചെയ്തിട്ടില്ല. സത്യമാണ് അടിയൻ ബോധിപ്പിക്കുന്നതി". സ്വാമി. 'അതുകൊള്ളാം നിങ്ങൾ എന്തു നന്മ ചെയ്തു?' ഈ ചോദത്തിനു ഒരു മറുപടിയും പറയാൻ നിവൃത്തിയില്ലാതെ അവൾ കുഴുങ്ങിവശായി. ഉടൻ രണ്ടു ദ്വാരപാലകുന്മാരും ഇവളുടെ രണ്ടു കൈക്കും പിടുത്തവുമായി. ഒരുവനു ഇവളെ സ്വർഗ്ഗത്തിൽ കൊണ്ടുപോകണമെന്നും അപരനു നരകത്തിൽ കൊണ്ടുപോകണമെന്നു ഉള്ള ആസക്തിമുഴുത്തു. എന്നാൽ ഇവളുടെ മുഖത്തിൽ പ്രസന്നമായിരുന്നു അപൂർവ്വമായ വിനയത്തെ കാലൻ കണ്ടിട്ടു തല്ക്കാലം അവളെ വിടുന്നതിനാജ്ഞാപിച്ചു. ജോലിത്തിരക്കു തീർന്നതിന്റെ ശേഷം ഈ കേസ്സു പുനർവിചാരണകൊടുക്കാമെന്നു അദേഹം കരുതുകയും ചെയ്തു. അടുത്ത മുറക്കു ഒരു വൃദ്ധയായ സ്ത്രീ ജഡ്ജിയുടെ മുൻപിൽവന്നു. ഇവളുടെ മുഖത്തിൽ ദുരഹങ്കാരം, പരിഹാസം മുതലായ രസങ്ങൾ സ്ഫഠിക്കന്നുണ്ടായിരുന്നു. അന്തകസ്വാമി ഇവളോടു, മുൻപോരുത്തും ചോദിച്ചചോദ്യംതന്നെ ചോദിച്ചു. വൃദ്ധസ്ത്രീ "ഞാൻ ഏകദേശം അറുപതും ഒരുപതും വത്സരാകാലം ഭൂമിയിൽ പാർത്തു. എന്റെ അയൽവാസികളോ മഹാദുഷ്ടന്മാരുമായിരുന്നു. ചെറുപ്പക്കാരികളായ അനേകം പെണ്ണങ്ങളുടെ ആഭാസവൃത്തികണ്ടു എനിക്കു വളരെ കോപവുമുണ്ടായി. എന്റെ ആയുഷ്താലും മുഴുവനും ഇവരെ ഉപദേശിച്ചും, ശാസിച്ചും, നല്ലവഴിയിൽ നടത്തുന്നതിനായിട്ടു ഞാൻ ഉപയോഗിച്ചു. ആരെല്ലാമായി എനിക്കു കണ്ടുമട്ടാൻ ഇടവന്നിട്ടുണ്ടോ, അവരോടൊക്കയും സന്മാർഗ്ഗങ്ങൾ ജീവിതം നയിക്കുന്നതിനു വേണ്ടുന്ന ഉപദേങ്ങൾ ചെയ്യാറുണ്ടായിരുന്നു. അന്തകസ്വാമി: "അതൊക്കെ ശരിതന്നെ. അവരോടു ചെയ്തിട്ടുള്ള










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/430&oldid=165034" എന്ന താളിൽനിന്ന് ശേഖരിച്ചത്