ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം ഉപദേശത്തെ അനുവർത്തിക്കുന്നതിനു നിങ്ങളും ശ്രമിച്ചിട്ടുണ്ടോ?" വൃദ്ധ: "അതെങ്ങനെയാണ്? എനിക്കൊരു വിനാഴികനേരമെങ്കിലും ഒരിടത്തിരിക്കുവാൻ ഇട കിട്ടീട്ടുണ്ടൊ?" സ്വാമി: "നിങ്ങളുടെ പുറകിൽ നില്ക്കുന്ന ആ മാന്യയ്ക്കു ഭവതി ഇടംകൊടുത്താലും" സ്വാമി മാന്യമായ സ്ത്രീയോട്: "ദേവി! നിങ്ങൾ ആയുഷ്കലത്തിൽ ചെയ്തിട്ടുള്ള കൃത്യങ്ങൾ എന്തെല്ലാം?"

മാന്യഃ "അയ്യോ! ചെയ്യരുതാത്തതൊക്കയും ഞാൻ ചെയ്തിട്ടുണ്ട്. എന്നാൽ അതിനെക്കുറിച്ചു എനിക്കു പശ്ചാത്താപം ഉണ്ടായി മേലാൽ അങ്ങിനെ ചെയ്തില്ലെന്നു ഞാൻ ശപഥം ചെയ്തു. അപ്പോഴാണ് ഇങ്ങോടു വരാനുള്ള വാറണ്ടു ഝടിതിയിൽ വന്നത്. അതുകൊണ്ടു എനിക്കു അവസരം കിട്ടിയില്ല". അന്തകൻ "മുൻപിലത്തെ മാന്യയെ താങ്കൾ അനുഗമിച്ചാലും". എന്നു പറഞ്ഞുംവെച്ച് അതേ പ്രയക്കാരിയായ മറ്റൊരുവളുടെ കേസ്സെടുത്തു. ഇവൾ ചോദ്യത്തിൻ പ്രകാരമാണ് മറുപടി പറഞ്ഞത്. "വാർദ്ധക്യത്തിലും യൌവനത്തിലും എന്നോടൊരുപോലെ പ്രേമത്തോടുകൂടി പെരുമാറിയവനാണ് എന്റെ ഭർത്താവ്. ഞാൻ നാലഞ്ചു പ്രവസികൾ. എന്റെ കുട്ടികളെ, വളരെ യോഗ്യന്മാരായിത്തീരത്തക്കവണ്ണം ഞാൻ വളർത്തി. അവരിൽ എനിക്ക അതിയായ ചാരിതാർത്ഥ്യത്തിനു വകയുണ്ടായിരുന്നു. സാധുകളും കുലീനന്മാരും എന്നു വേണ്ട, എല്ലാവരും എന്റെ മൂത്തപുത്രനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യന്നു. അവൻ സർവരുടേയും വാഝല്യഭാജനമാണ്. എന്റെ ഭരണത്തിൽ കുഡുംബം വളരെ നല്ല സ്ഥിതിയെ പ്രാപിച്ചു." ഈയുവതീമണിയുടെ സൽപ്രവൃത്തികളെ കേട്ടു സന്തോഷിച്ച് അന്തകൻ ചെറുതായൊരു പുഞ്ചിരി തൂകി. സ്വർഗ്ഗദ്വാരപാലകൻ തന്റെ കർത്തവ്യത്തെ സ്മരിച്ച് അവളുടെ നേർക്കു കൈനീട്ടി. അയാളുടെ കൈ ആ സ്ത്രീയുടെ ദേഹത്തു സ്പർശിച്ച മാത്രയിൽ തന്നെ അവളുടെ ജരാനരകൾ മുഴുവനും നീങ്ങി. നയനങ്ങൾക്കു പ്രത്യേകം ഒരു ശോഭയുണ്ടായി. അവളുടെ കപോലങ്ങൾ വിനയംകൊണ്ടും സൌന്ദർയംകൊണ്ടും സൌകുമാർയ്യംകൊണ്ടും രക്തപൂർണ്ണങ്ങളായി ശോഭിച്ചു. എന്തിന്നു വളരെ അവൾ ഒരു സൌന്ദർയ്യമൂർത്തിയായിത്തീർന്നു. സ്വർഗ്ഗദ്വാസ്ഥൻ ഈ വിധം സൌന്ദർയകാരകനാണെന്നു കണ്ടിട്ട് മറ്റൊരുവൾ പുറകിൽനിന്നും തിക്കിത്തിരക്കി മൂന്നാണിയിൽ വന്ന് ഹാജരായി. സ്വാമിയുടെ ചോദ്യത്തിനു സമാധാനായി അവൾ ഇങ്ങിനെ പറഞ്ഞു! "ഞാൻ ഏകദോശം ഇരുപത്തഞ്ചു കൊല്ലത്തോളം ഭൂമിയിൽ പാർത്തു. എനിക്കു ഒരു വിധം അറിവു വെച്ചുതുടങ്ങിയപ്പോൾ തന്നെ അംഗസൌന്ദർയ്യത്തിന്നും കാമുകലാഭത്തിന്നും വേണ്ടി ഞാൻ പ്രയത്നിച്ചുതുടങ്ങി. ഇതിനായിട്ടു കണ്ണെഴുതുന്നതിലും പുടവയുടക്കുന്നതിലും, കുറിയിടുന്നത്തിലും ഞാൻ വളരെ മനസ്സിരുത്തി മോടിയോടെ അതുകളെ നിറവേറ്റി. നല്ല റവുക്കയ്ക്കു വേണ്ട സൂര്യപടം, ദുകുലം മാതലായതു വളരെ പണിപ്പെട്ടാണ് ഞാൻ ശേഖരിച്ചത്. കാമുകന്മാരോടു വളരെ മാധുർയ്യമായി ഞാൻ സംസാരിച്ചുവന്നു". ഇവളുടെ മറുപടി മുഴവാനാകുന്നതിന്നു മുമ്പുതന്നെ അന്തകൻ ഇവളെ ദൂരെ കൊണ്ടുപോകുന്നതിനു. ആജ്ഞകൊടുത്തു. നരകദ്വാരപാലകൻ അവളുടെ സമീപത്തിൽ എത്തിയ മാത്രയ്ക്കു അവളുടെ ശരീരം ആകപ്പാടെ വാടിത്തുടങ്ങി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/431&oldid=165035" എന്ന താളിൽനിന്ന് ശേഖരിച്ചത്