ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യൂറോപ്പിന്റെ പുനർജ്ജന്മം


            പുരാതന കാലത്തു സർവ്വപ്രകാരത്തിലുമുള്ള പരിഷ്കാരത്തിന്റേയും മുഖ്യാസ്പദമായിരുന്ന റോമനഗരം മ്ലേച്ഛന്മാരുടെ അധീനത്തിപ്പെടുകയും തന്നിമിത്തം ആ പ്രാചീന പരിഷ്കാരമെല്ലാം തീരെ നശിക്കുകയും ചെയ്തതിന്നുശേഷം ഒരായിരം വർഷത്തോളം യൂറോപ്പാസകലം ഒരു വലിയ മോഹാഡകാരത്തിൽ കിചന്നുഴലുകയാണു ചെയ്തതെന്നു 'യൂറോപ്പിന്റെ അകാലമരണ'മെന്ന ഒരു ലേഖനത്തിൽ ഞാൻ പ്രസ്താവിച്ചുവല്ലൊ. സാധാരണ ഇരുട്ടിന്നുണ്ടാകുന്ന എല്ലാ അവസ്ഥകളും ആ മോഹതമസ്സിന്നുമുണ്ടായി. ബാധിപ്പാനിട കിട്ടിയതിൽപിന്നെ വളരെത്താമസം കൂടാതെ അതു നാടെല്ലാം വ്യാപിച്ചു സ്വന്തമായിത്തർന്നു; പിന്നേയും കനത്തു വലിയ അന്ധതമസമായിഭവിച്ചു. എന്നാൽ കുറേക്കാലം മനുഷ്യരെയെല്ലം വല്ലാതെ വലച്ചതിന്റെ ശേഷം ആ അന്ധതമസം ക്രമേണ ക്ഷയിച്ച് അവതമസമായിക്കലാശിക്കയും ചെയ്തു. സാധരണ ഇരുട്ടു വല്ലാതെ വർദ്ധിച്ചു നില്ക്കുന്ന അർദ്ധരാത്രിസമയത്തു ചില ജ്യോർഗ്ഗോളങ്ങളുദിച്ചു ജനങ്ങൾക്ക് കാഴ്ചയുണ്ടാകുന്നത് പോലെ ആ മോഹാന്തതമസകാലത്തും ദുർലഭം ചില യോഗ്യർ ഉദിച്ചു ജനങ്ങൾക്കു നേരുവഴി കാട്ടിക്കൊടുപ്പാനുത്സാഹിച്ചില്ലെന്നില്ല. എന്നാൽ കാലശക്തികൊണ്ട് അവരുടെ ഉത്സാഹമെല്ലാം നിഷ്ഫലമായതേയുള്ളൂ. ഈ കൂരിരുട്ടുകാലം കഴിഞ്ഞപ്പോഴാകട്ടെ നിലയെല്ലാം ഒന്നു പകർന്നുവശമായി. ആഗാമിയായ സൂര്യോദയത്തിന്റെ ചിഹ്നങ്ങൾ ചിലതു കണ്ടുതുടങ്ങി. ജനങ്ങളുടെ ജാഡ്യത്തിനു കുറെ ശക്തി കുറഞ്ഞു. ഉത്സാഹശക്തിക്ക് വർദ്ധനയും ആയിത്തുടങ്ങി. ഇതാണു മുൻപറഞ്ഞ ആയിരം സംവത്സരത്തിന്റെ ഒടുവിലെ മൂന്നൊ നാലൊ നൂറ്റാണിന്റെ നില. അക്കാലത്തുണ്ടായ ചില സംഗതികളാകുന്നു പിന്നീട് യൂറോപ്പൂന്റെ 'പുനർജ്ജന്മം' എന്നു തന്നെ പറയപ്പെടാവുന്ന വലിയ പരിഷ്കാരോൽകർഷത്തിന്നു പ്രധാന കാരണങ്ങ. ഇവയിൽ ചിലതിനെപ്പറ്റി ആലോചിച്ചു നോക്കുമ്പോൾ ഇപ്പോൾ കാണുന്ന പാശ്ചാത്യ പരിഷ്കാരമെല്ലാം പുരാതനമായ പൌരസ്ത്യപരിഷ്കാരത്തിന്റെ ഫലമാണെന്നു സ്പഷ്ടമാകുന്നതാണ്.

ആ സംഗതികളിൽ വെച്ച് ഒന്നാമതായി ഗണിക്കേണ്ടതു യൂറോപ്പിലുള്ള എല്ലാ രാജ്യക്കാരും കൂടി. ഏഷ്യാഖണ്ഡത്തിന്റെ വായുകോണിൽ കിടക്കുന്ന പാലസ്തൈൻരാജ്യത്തെ മുഹമ്മദീയരുടെ കയ്യിൽ നിന്നു തട്ടിപ്പറിപ്പാനായി ആ ദിക്കിലേയ്ക്കു ചെയ്ത വലിയ യുദ്ധയാത്രയാകുന്നു. മദ്ധ്യകാലങ്ങളിൽ യൂറോപ്യന്മാർക്കു യുദ്ധഭ്രാന്ത്, മതഭ്രാന്ത്, ഇങ്ങിനെ രണ്ടു ഭ്രാന്താണല്ലൊ മുഖ്യമായുണ്ടായിരുന്നത്. ഈ രണ്ടു ഭ്രാന്തിന്റേയും ഫലമാണു മേല്പറഞ്ഞ യുദ്ധയാത്ര. പാലസ്തൈൻരാജ്യം ക്രിസ്തുവിന്റെ ജന്മഭൂമിയാണ്. ക്രിസ്തുമതക്കാർക്ക് ആ ദിക്കിലേക്കു തീർത്ഥ യാത്ര ചെയ്കയെന്നതു വലിയൊരു പുണ്യ കർമ്മവുമാണ്. ആ രാജ്യം മുഹമ്മദീയരുടെ കൈവശമായിരുന്നതിനാൽ ഈ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/60&oldid=165040" എന്ന താളിൽനിന്ന് ശേഖരിച്ചത്