ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൪

                                                 മംഗളോദയം


           തീർത്ഥയാത്രക്കാർക്കു പല വിധത്തിലുമുള്ള ഉപദ്രവങ്ങൾ നേരിട്ടിരുന്നു. അതുകൊണ്ട് അതു കൈവശപ്പെടുത്തണമെന്നു വിചാരിച്ചിട്ടാണു യൂറോപ്യന്മാരെല്ലാവരുംകൂടി ഒത്തു യോജിച്ച് ആ ദിക്കാക്രമിച്ചത്. ഈ അക്രമണം വളരെത്തവണയായുണ്ടായി. എല്ലാംകൂടി ഒരിരുനൂറു കൊല്ലത്തോളം നിലനിൽക്കുകയും ചെയ്തു. എങ്കിലും അവർക്കു പാലസ്തൈൻരാജ്യം മുഹമ്മദീയരുടെ കയ്യിൽ നിന്ന് തട്ടിപറിപ്പാൻ കഴിഞ്ഞില്ല. ഒടുവിൽ അത് തീരെ അസാദ്ധ്യമാണെന്നു വെച്ച് അവരെല്ലാം ആ ഉത്സാഹം വേണ്ടെന്നു വെക്കുകയും ചെയ്തു. ഇപ്രകാരം ആ യുദ്ധയാത്രകൊണ്ടു യൂറോപ്യന്മാരുദ്ദേശിച്ച കാര്യം സാധിച്ചില്ലെങ്കിലുംഅവർക്കതിൽ നിന്ന വേറെ വലിയ ചില ഗുണങ്ങളുണ്ടായി. ഈ യുദ്ധയാത്രയുടെ കാലംക്രിസ്താബ്ദം പതിനൊന്നാം ശതവർഷത്തിന്റെ ഒടുമുതൽ പതിമൂന്നാംശത വർഷത്തിന്റെ ഒടുവരെയായിരുന്നു. ഈ കാലത്തിന്നു മുമ്പു യൂറോപ്യൻ ഒരു വിധം കിണറ്റിൽ കിടക്കുന്ന തവളകലെ പോലെ ലോകപരിചയം അധികമന്നുമില്ലാത്തവരായിരുന്നു. യൂറോപ്പിന്റെ ഉള്ളിലുള്ള രാജ്യങ്ങൾ തമ്മിൽ തന്നെ ധാരാളം ഗതാഗതമുണ്ടായിരുന്നുല്ല. എന്നാൽ ഈ യുദ്ധയാത്രക്കുവേണ്ടി എല്ലാ നാട്ടുകാരും ഒന്നിച്ചുകൂടി. പാലസ്തൈനിൽ ഇവരെല്ലാവരും ഒരുമിച്ച് താമസിക്കുക എന്ന ദിക്കു വന്നു. ഇങ്ങിനെ പല സമ്പ്രദായക്കാരും തമ്മിൽ അന്യോനബന്ധുത്വത്തോടും ഏകോദ്ദ്യശ്യത്തോടുംകൂടി താമസിക്കുന്നത് പരിഷ്കാരവർദ്ധനയ്ക്കു നല്ലൊരു കാരണമായിത്തീർന്നു. അത്രമാത്രമല്ല. അനേകലക്ഷം യൂറോപ്യന്മാർ ഏഷ്യയിൽ പോയി താമസിക്കുക എന്നു വന്നപ്പോൾ യൂറോപ്പിലുണ്ടാകുന്ന പല വസ്തുക്കളും ഏഷ്യയിലേക്കു കൊണ്ടുപോകേണ്ടി വന്നു. ഏഷ്യയിൽ താമസിക്കുന്ന കാലത്ത് അവിടെ ഉണ്ടാകുന്ന പല വിശേഷ പദാർത്ഥങ്ങളിലും യൂറോപ്യന്മാർക്കു അഭിരുച് വന്നു വശമായി. അവർ യൂറോപ്പിലേക്കു തന്നെ മടങ്ങി പോയപ്പോൾ ഈ പദാർത്ഥങ്ങളെല്ലാം യൂറോപ്പിൽ അത്യാവിശ്യങ്ങളായിത്തീർന്നു. ഈ കാരണം കൊണ്ടു യൂറോപ്പും ഏഷ്യയും തമ്മിലുള്ള കച്ചോടം മുമ്പിലത്തെക്കാൾ വളരെ അധികം വർദ്ധിച്ചു. ഇതിനു മുമ്പെ വലിയ കച്ചവടക്കാരെല്ലാം  മഹമ്മദീയരായിരന്നു. ഇതിന്നു ശേഷം യൂറോപ്യന്മാരും കച്ചവടത്തിൽ ഏർപ്പെടുകയും അതിന്റെ സ്വാദറിയുകയും ചെയ്തു. ജനങ്ങളുടെ കയ്യിൽ പണം ധാരാളമുണ്ടായിത്തുടങ്ങി. കച്ചവടം എന്നതു മാനമുള്ളൊരു പൃവർത്തിയ്യിത്തീർന്നു. ഇതിന്നു പുറമേ യൂറോപ്പിലുണ്ടായിരുന്ന പല നാടുവാഴികളും മാനത്തിന്നുവേണ്ടി ജന്മം വിറ്റു പടക്കോപ്പുകുട്ടി പാലസ്കൈനിലെക്കു യുദ്ധത്തിന്നു പുറപ്പെട്ടിരുന്നു- ഇവരെല്ലാവരും കടത്തിൽ മുങ്ങി നശിക്കേണേട ദിക്കായി. ഈ തക്കം നോക്കി അവരുടെ അടിമകളായിരുന്ന അനവധി ജനങ്ങൾ സ്വാത്ത്ര്യം പ്രാപിക്കുകയും ചെയ്തു. ഇതെല്ലാമായിരുന്നു ആ യുദ്ധയാത്രയിൽ നിന്നു യൂറോപ്പിനുണ്ടായ ഗുണങ്ങൾ.

ആ യുദ്ധയാത്രയിൽനിന്നു വേറൊരു ഗുണം കൂടിയുണ്ടായത് ഇവിടെ പറയാതിരിക്കാൻ പാടുള്ളതല്ല. അതു യൂറോപ്യന്മാർക്ക് അറബികളോടുണ്ടായ സംസർഗ്ഗംതന്നെ ആണ്. അറബിക്കാർ അന്നുണ്ടായിരുന്ന സകലജനങ്ങളിലുംവെച്ച് ഏറ്റവും പരിഷ്കാരമുള്ളവരായിരുന്നു. മതസ്ഥാപകനായ മുഹമ്മദിന്റെ മരണാനന്തരം ഒരഞ്ഞൂറുവർഷം കഴിഞ്ഞപ്പോഴേക്ക് അവർക്ക് വലിയ ശക്തിയും പഠിപ്പും വന്നുവശമായി. ഏഷ്യാഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/61&oldid=165041" എന്ന താളിൽനിന്ന് ശേഖരിച്ചത്