ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൬

                            മംഗളോദയം
മേൽവിരിച്ച അറബിസംസർഗ്ഗംകൊണ്ടു യൂറോപ്യന്മാരുടെ കൃഷി, കച്ചവടം, കൈവേല ഇതുകൾക്കു വളരെ വർദ്ധനയുണ്ടായി.     ചെടികളെപ്പറ്റി വിവരിക്കുന്ന ശാസ്ത്രം, രസതത്വശാസ്ത്രം, യന്ത്രശാസ്ത്രം ഇതുകളിൽ മഹതീയർക്കുണ്ടായിരുന്ന പാണ്ഡിത്യമെല്ലാം അവർ കൃഷിയിൽ ഉപയോഗിച്ചതിനാൽ അവരുടെ കൃഷി കുറെ ഉൽകൃഷ്ടനിലയിലായിരുന്നു. വായുവേഗം കൊണ്ടു യന്ത്രം നടത്തി താണദിക്കിൽ നിന്നു വെള്ളം മേല്പോട്ടു കയറ്റി കൃഷി ചെയ്യുന്ന സമ്പ്രദായം യൂറോപ്പിലെക്കാദ്യം കൊണ്ടുവന്നത് മഹദീയരാണ്. ഭൂമിയുടെ ഗുണദോഷമാലോചിച്ച് അതിനനുസരിച്ചു വിളയിക്കുവാനും വിളക്കടുത്ത വളം ചേർക്കുവാനും യൂറോപ്യന്മാർക്കു പറഞ്ഞുകൊടുത്തതും ഇവർ തന്നെ ആണ്. രണ്ടു മരങ്ങൾ മുറിച്ചു തമ്മിലൊട്ടിച്ചു പുതുതായൊരു മരമുണ്ടാക്കുന്നതിൽ മഹദീയർക്കുമണ്ടായിരുന്ന സാമർത്ഥ്യം ഒന്നു വേറെ തന്നെയായിരുന്നു. അതും അവർ യൂറോപ്പിൽ കൊണ്ടുപോയി നടപ്പാക്കി. യൂറോപ്പിലെങ്ങും കാ​ണാത്ത പലജാതി ഫലവൃക്ഷങ്ങളേയും അവയെക്കൊണ്ടുള്ള ഗുണങ്ങളേയും അവർ യൂറോപ്യന്മാർക്കു മനസ്സിലാക്കിക്കൊടുത്തു. കൈവേലകളുടെ കാര്യത്തിലും യൂറോപ്യന്മാരുടെ ഗുരുസ്ഥാനം മഹദീയർക്കാണുള്ളതെന്ന് തീർച്ചപ്പെട്ട ഒരു സംഗതിയാകുന്നു. മദ്ധ്യകാലത്തു യൂറോപ്യന്മാർക്കു വേണ്ട സാമാനങ്ങളെല്ലാം അവിടെ തന്നെ ഉണ്ടാക്കിയിരുന്നുവെന്നു പറഞ്ഞുകൂടാ അവർക്കു വേണ്ടുന്ന സാമാനങ്ങൾ പലതും ഉണ്ടാക്കിക്കൊടുത്തിരുന്നതു മഹദീയരാകുന്നു. കൈവേലകളിൽ അവർക്കുണ്ടായിരുന്ന സാമർത്ഥ്യം ലോകമെല്ലാം പ്രസിദ്ധവും ആയിരുന്നു. യൂറോപ്പിൽഎന്നു മാത്രല്ല ശേഷം മിക്കരാജ്യങ്ങളിലും അറബിസ്സാമാനങ്ങളാണു മുഖ്യമായുപയോഗിച്ചുവന്നത്. പരുത്തികൊണ്ടും പട്ടുനൂൽ കൊണ്ടും ചരക്കുകൾ അറബികളില്ലായിരുന്നുവെങ്കിൽ യൂറോപ്പിലെത്തുന്ന കാര്യം സംശയമാണ്. കരിമ്പിൽ നിന്നു പഞ്ചസാരയെടുക്കുന്ന സമ്പ്രദായം ആദ്യം യൂറോപ്യന്മാർക്കു കാട്ടക്കൊടുത്തതു മഹമ്മദീയരല്ലാതെ വേറെ ആരും ആവാൻ തരമില്ല. അരി, എള്ളു മുതലായ ധാന്യങ്ങളുടേയും അമരി നീലം മുതലായ ചെടികളടെയും വില യൂറോപ്യന്മാരറിഞ്ഞതു മഹമ്മദീയർവാർഗ്ഗമായിട്ടായിരിക്കണം. മദ്യം ധാരാളം സേവിച്ചിരുന്നത് യൂറോപ്യന്മാരാണെങ്കിലും ആ സാധനമുണ്ടാക്കിയിരുന്നതു മുഖ്യമായി മഹമ്മദീയരാകുന്നു. യൂറോപ്യന്മാർക്കു യുദ്ധത്തിന്നു നല്ല കുന്തമോ വാളോ വേണമെങ്കിൽ അതു മുഹമ്മദീയരോടു വാങ്ങീട്ടുവേണം. കുത്രക്കു നല്ല ജീനി വേണ്ടി വന്നാൽ മുഹമ്മദീയർ വേണം ഉണ്ടാക്കുവാൻ. ചായം കൊണ്ടു വല്ല പണിയും എടുക്കണമെങ്കിൽ മുഹമ്മദീയർ കൂടാതെ കഴികയില്ല. മുഹമ്മദീയരുടെ കയ്യിൽനിന്നു കടലാസ്സു വല്ലതും എഴുതണമെങ്കിൽ യൂറോപ്യന്മാർക്കു കഴികയില്ലായിരുന്നു. ചുരുക്കിപ്പറയുകയാണെങ്കിൽ മദ്ധ്യകാലത്തു യൂറോപ്യന്മാർക്കാവശ്യമായ എല്ലാ പദാർത്ഥങ്ങളും മുഹമ്മദീയരാണുണ്ടാക്കികൊടുത്തിരുന്നതെന്നു പറഞ്ഞാൽ മതിയാവുന്നതാണ്. 

കൃഷി, കൈവേല, ഇതുകളെപ്പോലെ തന്നെയായിരുന്നു അവരുടെ കച്ചവടത്തിന്റെ നിലയും. അന്ന അറിഞ്ഞേടത്തോളമെല്ലാ രാജ്യങളും തമ്മിലുള്ളകച്ചവടമെല്ലീം മുഹമ്മദീയരായിരുന്നു നടത്തിയിരുന്നത്. കരയ്ക്കുള്ള എല്ലാ മാർഗ്ഗങ്ങളിലും അവരുടെ സാർത്ഥവാഹന്മാർ കാണപ്പെട്ടിരുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/63&oldid=165043" എന്ന താളിൽനിന്ന് ശേഖരിച്ചത്