ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നൂതനവിചാരം

                 മാനുഷവർഗ്ഗത്തിനു ശരിയായ പഠിത്തത്തിനുളള വിഷയം മനുഷ്യൻതന്നെയാണ് എന്ന് ഒരു ആംഗ്ലേയകവി പറഞ്ഞിട്ടുണ്ട്. ദൈവം മനുഷ്യനെ തന്റെ രുപത്തിൽ സൃഷ്ടിച്ചു ഐറോപ്യലത്യവേദത്തിൽ കാണുന്നുണ്ട്. 'ദൈവം പുരുഷരൂപേണ' എന്നു സംഭാവന പ്രതീക്ഷിച്ച സ്തുതിപാഠകം ചൊല്ലുന്ന ഒരുതരം വൈദികരസികന്മാർ പറയാറുണ്ട്. അഖണ്ഡനും, അദ്വിതീയനും, നിത്യനും, അപരിമിതനും ആയ അനാദ്യന്തരുപിയായ 'അതിന്റെ' ഒരു പരിമിതമായ ഭാവപ്രകാശമത്രെ മനുഷ്യൻ എന്നു തത്വാന്വേഷകന്മാർ പ്രസംഗിക്കുന്നു. മനുഷ്യനിൽ ഈശന്റേയും, മനുഷ്യന്റേയും, മൃഗത്തിന്റേയും അംശങ്ങളും അവസ്ഥകളും ഉണ്ടായിരിക്കെ മൃഗലക്ഷണമായ വാസനകളേയും ചേഷ്ടകളേയും അധഃകരിച്ചു, മാനുഷസ്വഭാവത്തെ പരിഷ്കരിച്ചു അതിനു ദിവ്യത്വം വരുത്തുകയാണ്, ഉത്തമ വിദ്യാഭ്യാസനത്തിന്റെ പരമോദ്ദേശ്യം ആയിരിക്കേണ്ടത് എന്നും, ചില മഹാകവികളും, ദീർഗ്ഘദർശികളും, ചില മതസ്ഥാപകന്മാരും ഉപദേശിച്ചിട്ടുണ്ട്. ദശാവതാരത്തിന്റെ ഗൂഢാർത്ഥം പരിണാമവിധിയെ സ്പഷ്ടമാക്കുന്നു, എന്നു ബ്രഹ്മവിദ്യാനിധികൾ പ്രസംഗിക്കുന്നുണ്ട്. കാമക്രോധാദികളായ പശൂസ്വഭാവങ്ങളെ ജയിച്ചു, തപവും ധാന്യവും യോഗവും പരിശീലിച്ചു, ദിവ്യത്വം പ്രാപിക്കുന്നതിനു പ്രാചീനഹിന്ദുശാസ്ത്രനിപുണന്മാ യത്നിച്ചു, കാര്യം സാധിച്ചു എന്ന് ഏതു ഹിന്ദുമതഗ്രന്ഥങ്ങളിലും കാണുന്നുണ്ട്. സർവ്വമതങ്ങളുടേയും സാരസംഗ്രഹമായ വേദാന്താവഴികാണിക്കുന്നതും, ഇപ്പോൾ ചിന്തകന്മാരായ പാശ്ചാത്യന്മാരുടെ ശ്രദ്ധയെ ആകർഷിച്ചിട്ടുളളതും, ആയ മാർഗ്ഗവും, ആത്മകർഷണം എന്ന സാമാന്യനാമത്താൽ വിവരിക്കപ്പെടാവുന്ന മേൽപറഞ്ഞ പരിഷ്കാരപരിണാമവിധിതന്നെ. ഒരു വാക്കിൽ പറയുക എന്നു വെച്ചാൽ, മാനുഷ്യൻ അഭിവൃദ്ധിയെ പ്രാപിക്കുന്നതു വിചാരനിയമനംകൊണ്ടുമാത്രമാണ് എന്നു സ്പഷ്ടമാകുന്നു. 
                    മനുഷ്യരെല്ലാവരും തുല്യന്മാരാണെന്നു ഒരു അഭിപ്രായ ചില ചരിത്രകാരന്മാർ പറഞ്ഞിട്ടുണ്ട്. ചില സാധുജനങ്ങൾ അതു വിശ്വസിച്ചു പോരുന്നുണ്ടുതാനും സ്വല്പം ആലോചിച്ചു നോക്കിയാ, മനുഷ്യർക്കുമിക്ക കാര്യത്തിലും തുല്യതയില്ലെന്ന് ആർക്കും മനസ്സിലാകും. പക്ഷെ ചില അവകാശങ്ങളെ സംബന്ധിച്ചേടത്തോളം, മനുഷ്യർക്കെല്ലാവർക്കും അനുഭവത്തിനു ഒരു തുല്യത ഉണ്ടാകണമെന്നോ ഉണ്ടാകണമെന്നൊ പറയാം. വായു ശ്വസിക്കുന്നതിനോ, സൂര്യതേജസ്സിനെ ഏല്ക്കുന്നതിനോ, ഭൂമിയിൽ ജീവിക്കുന്നതിനോ, സഞ്ചരിക്കുന്നതിനോ, വേല ചെയ്യുന്നതിനോ, എല്ലാവർക്കും അപ്രതിഹതമായ സ്വാതന്ത്രവും, അവകാശതുല്യതയും ഉണ്ടാകേണ്ടതുതന്നെ. അതിനുവേണ്ടി യത്നം ചെയ്യുന്നതിനും എല്ലാവരും തയ്യാറാ


*പകർപ്പാവകാശം ലേഖകന്നു സ്വായത്തം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/67&oldid=165047" എന്ന താളിൽനിന്ന് ശേഖരിച്ചത്