ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നൂതനവിചാരം ൫൧

യിരിക്കേണ്ടതും തന്നെ. എന്നിരിക്കിലും, ഇങ്ങനെ ഉള്ള സംഗതികളിൽപോലും ഒരുവനുള്ള സൌകര്യം മറ്റൊരുത്തനുകൂടി അതേവിധം ഉള്ളതായി കാണുന്നില്ല. ഒരുവൻ സാധിച്ചതു മറ്റൊരുവനും സാധിക്കാവുന്നതും സാധിക്കേണ്ടതും തന്നെ. യത്നം ചെയ്യുന്നതിനു തുല്ല്യാവകാശം എല്ലാവർക്കും ഉണ്ട്. യത്നത്തിന്റെ ഫലം പല വിധമായിരിക്കും. യത്നത്തിന്റെ സ്വഭാവം തന്നെയും ഓരോരുത്തന്റെയും ശക്തിയെ ആശ്രയിച്ചു കാണുന്നു. അപ്പോൾ ശക്തിയെ വർദ്ധിപ്പിക്കുകയാണ് ഏവനും വേണ്ടത്. ശക്തി വർദ്ധിപ്പിച്ചു, യത്നം ചെയ്തു, ഉന്നതി വരുത്തുകയാണു മാനുഷവർഗ്ഗത്തിന്റെ ധർമ്മം. എല്ലാ ആളുകളും ഒന്നുപോലെ ശക്തിയുള്ളവരായി വരുന്നില്ലെങ്കിലും, എല്ലാ ആളുകൾക്കും ശക്തിയുള്ളവരായി വരുന്നതിനു ശ്രമിച്ചു കൂടെന്നില്ല. ശ്രമിക്കുന്നതിനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടാവാം. ശക്തി ഉളവാക്കാനുള്ള മാർഗ്ഗങ്ങളെ പഠിപ്പിക്കാത്ത പഠിത്തം പഠിത്തമെന്ന പേരിന് അർഹതയുള്ളതല്ലെന്ന് ഒരു മബാൻ പറഞ്ഞിട്ടുള്ളത് ഈ അവസരത്തിൽ സ്മരണീയമാണ്.

            മഹാന്മാരുടെ ജീവചരിത്രം പഠിക്കുന്നതെന്തിന്? അവർ മഹാന്മാരായതെങ്ങനെ? നമുക്കും മഹാന്മാരാവാൻ ശ്രമിക്കണം എന്നുള്ള ആഗ്രഹമല്ലെ നമ്മെ പ്രേരിപ്പിക്കുന്നത്? വാസ്തവത്തിൽ ചരിത്രം എന്താണ്? മഹാന്മാരുടെ മഹത്തായ പ്രവർത്തികളുടെ റിക്കാർട്ടുകൾ അല്ലെ? അവയുടെ വിഷയം മാനുവശക്തിയുടെ മഹത്വം ആണല്ലോ. അലക്സാണ്ടർ, ക്രാംവൽ, നെപ്പോളിയൻ, വാഷിങ്ടൺ,- ഇവരുടെ പ്രബലതയ്ക്കും വിജയത്തിനും കാരണം എന്ത്? ഹോമർ, വർജിൽ, ഷെൿസ്പിയർ, മിൽട്ടൺ, വാല്മീകി, കാളിദാസൻ - എന്ന മഹാ കവികൾക്കു പ്രസിദ്ധി എങ്ങനെ ഉണ്ടായി? യേശുകൃസ്തു, മഹമ്മദുനിബി, ബുദ്ധൻ, ശങ്കരാചാര്യർ, ബ്ളവട്സ്കി, രാമകൃഷ്ണൻ, - ഇവരുടെ 'ദിവ്യത്വ'ത്തിനു ഹേതു എന്ത്? സമഷ്ടിയായി ഒരുത്തരം വേണമെങ്കിൽ,-അവരുടെ പ്രാധാന്യമെല്ലാം അവരുടെ ശക്തിയിൽനിന്നും ഉണ്ടായിട്ടുള്ളതാണെന്നാണു പറയേണ്ടത്. അവരുടെ ശക്തിയാകുന്ന കാന്തം, അന്നും പിന്നീടും ഉണ്ടായിരുന്നവരുടേയും, ഇപ്പോൾ ഉള്ളവരുടേയും മനസ്സിനെ ആകർശിച്ചുഅവർക്ക് അധീനമാക്കി ചെയ്തിരിക്കുന്നു. അത്യത്ഭുതമാകും വണ്ണം ശക്തി ഒരുത്തനിൽ മൂർത്തീകരിച്ചു കാണുമ്പോൾ, നാം അയാൾക്കു ദിവ്യത്വം കല്പിക്കുന്നു. ദിവ്യത്വമേറെയുള്ളവർ അവതാര പുരുഷന്മാരായി ഗണിക്കപ്പെട്ടിട്ടുണ്ട്. ഒരുവനു ഔന്നത്യം ഉണ്ടാക്കുന്നത് ഏതോ ഒരു ശക്തിയുടെ പ്രവൃത്തിയാണെന്നു നാം കാണുന്നു. ഈ ബലവത്തായ അദൃശ്യ ശക്തിയുടെ ഉത്ഭവം എവിടെ? ഇങ്ങനെ ഒരു ശക്തിയുണ്ടെന്നു നാം അറിയുന്നുവെങ്കിലും, അതിന്റെ സ്വഭാവത്തെ പറ്റി ഇതുവരെ ശരിയായ അറിവു നമുക്കു ലഭിച്ചിട്ടില്ല. എങ്കിലും ഈശക്തി പ്രാകൃതികമായും  മാനസികമായും ഉള്ള ശ്വാശതവിധികളെ അനുകരിച്ചു സർവ്വകാലങ്ങളിലും പ്രവർത്തിക്കുന്നുവെന്നു ശാസ്ത്രജ്ഞന്മാർ അറിഞ്ഞിട്ടുണ്ട്. 

ഈ ശക്തിയുടെ പ്രവൃത്തിയെപ്പറ്റി ഈജിപ്തിലെ പുരാതന പണ്ഡിതന്മാർക്കും, ഇൻഡ്യയിലെ മഹർഷിമാർക്കും പണ്ടുപണ്ടേ അറിവുണ്ടായിരുന്നുവെന്ന് പൂർവ്വ ഗ്രന്ഥങ്ങൾ തെളിയിക്കുന്നു. എന്നാൽ ഈ ശക്തിയെപ്പറ്റി പാശ്ചാത്യരാജ്യങ്ങളിൽ വിദ്വാന്മാരുടെ ഇടയിൽ അന്വേഷണം ഉണ്ടായിത്തു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/68&oldid=165048" എന്ന താളിൽനിന്ന് ശേഖരിച്ചത്