ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൨

                                                              മംഗളോദയം

ടങ്ങിയത് പത്തൊമ്പതാംനൂറ്റാണ്ടിൽ ആണ്. ഇംഗ്ലണ്ടിലെ മാനസികതത്വാന്വേഷണസംഘത്തിന്റേയും, പ്രധാനജോലി ഈ ശക്തിയുടെ സ്വഭാവത്തിന്റേയും, പ്രകാശത്തിന്റേയും, ഗതികളെപ്പറ്റി ശാസ്തീയമായ വിചാരണ ചെയ്യുകയാകുന്നു. മേല്പറഞ്ഞ സംഘങ്ങളും, അവയുടെ പ്രവൃർത്തിയെ പിന്തുടരുന്ന മറ്റു സ്ഥാപനങ്ങളും, മാനസികശക്തിയെ വിഷയമാക്കി അനേകം പരീക്ഷകളും പ്രയോഗങ്ങളും നടത്തി അതിന്റെ സമാനവിധികളെ പ്രതിപാദിച്ചിട്ടുണ്ട്. മനശ്ശക്തിയെ ശാസത്രീയമായ രീതിയിൽ വർദ്ധിപ്പിക്കാനും, തന്മൂലം മാനുഷജീവിതത്തെ, ഉയർത്തി ഉത്തമഫലപ്രദമാക്കാനും, ശ്രമിക്കേണ്ടത് എല്ലാവരുടേയും ശ്രദ്ധയ്ക്കു വിഷയീഭവിക്കേണ്ട അഭ്യാസമാണെന്ന് അഭിജ്ഞന്മാർ പ്രസ്താവിക്കുന്നു.

              മാനസികശക്തിക്ക് ആത്മകാന്തം, മനശ്ശക്തി, ബ്രഹ്മതേജസ്സ്, ഊർജ്ജസ്സ്, എന്നെല്ലാം പേരുപറയാറുണ്ട്. പേരെന്തായാലും, ഇത് ഒരു സുക്ഷമശക്തിയാണ്, മനുഷ്യന്റെ വിധിയെ നിയന്ത്രിക്കാനുള്ള സാമർത്ഥ്യം ഇതിന്നുണ്ടെന്ന് തീർച്ചതന്നെ. വിജയത്തിന്റെ ബീജം ഇതിൽ നിഗൂഢമായിരിക്കുന്നു. കാന്തശക്തിയുള്ളവർക്കു ജനങ്ങളുടെ ഇടയിൽ പ്രശസ്തിയും, പൌരുഷവും, നേതൃത്വവും സിദ്ധിക്കുന്നു. 
              'താൻപാതി, ദൈവം പാതി', എന്ന പഴഞ്ചൊല്ല് ആദ്യം പരത്തിയ മനുഷ്യൻ ആത്മജ്ഞാനം ഒട്ടേറെ ഉള്ള ആളായിരുന്നു. മനുഷ്യനുതന്നെ ദിവ്യത്വം പ്രാപിക്കാമെന്നു ധൈര്യത്തോടുകൂടി പ്രസ്താവിക്കുന്ന മനുഷ്യർ ആത്മജ്ഞാനവിധികളെ ഗ്രഹിച്ചവരായിരിക്കണമെല്ലൊ. അവരുടെ മതപ്രകാരം, ഒരുവൻ അവന്റെ വിധിയ്ക്കുകാരണഭ്രതനായി ഭവിക്കുന്നു. 'തന്റെ പ്രവർത്തിയുടെ ഫലം താൻ അനുഭവിക്കുന്നു', എന്നവാക്യത്തിന് ഒരു പുതിയ അർത്ഥവും സിദ്ധിക്കുന്നു. തന്റെ ഭാഗ്യഭാഗ്യങ്ങളുടെ സ്രഷ്ടാവു താൻതന്നെ ആകുന്നു. വിജയമോ തോൽവിയോ ഉണ്ടാകുന്നതുതാൻതന്നെ. ഇപ്രകാരമാണു നൂതനവിചാര ശാസ്ത്രജ്ഞന്മാരുടെ മതം. 
                മുൻകാലങ്ങളിവിഖ്യാതന്മാരായിരുന്ന മഹാപുരുഷന്മാരുടെ ചരിത്രം പരിശോധിക്കുക. അവരുടെ വിജത്തിന്റെ മുറകളെ ചിന്തിക്കുക. മറ്റുള്ളവരുടെ മനസ്സിനെ വശീകരിക്കുകയും, നയിക്കുകയും ചെയ്യാനുള്ള ശക്തിയെ യഥാവസരം യഥാക്രമംപ്രയോഗിച്ചാണ് അവർ കേമന്മായതെന്നു നാം കാണുന്നു. രാജക്കന്മാർ, മന്ത്രിമാർ, സേനാനായകന്മാർ, ഗുരുക്കന്മാർ അദിയായ മാനുഷകേസരികൾക്കു ദൃഷ്ടിയിലും, വാക്കിലും, വശ്യം ഉണ്ടായിരുന്നു. അവരെ കാണുമ്പോഴും, അവരുടെ വാക്കു കേൾക്കുമ്പോഴും, അന്യന്മാർ അവർക്കു വശംവദന്മാരായി ഭവിച്ചുപോയിരുന്നു. ഈ വിശദീകരണശക്തി എല്ലാവർക്കും ഏറെക്കുറെ ഉണ്ടെന്നും, അതിനെ ഉണർത്തി പ്രബലപ്പെടുത്തുവാൻ ആർക്കും സാധിക്കുമെന്നും ആകനു നൂതനവിചാരശാസ്ത്രം ഉച്ചത്തിൽ ഘോഷിക്കന്നു. 

'ദൈവാധീനം' പാർയ്യായമെന്നു വശ്യശാസ്ത്രജ്ഞന്മാർ ഇപ്പോൾ ഗണിച്ചുപോരുന്നു. ആരോഗ്യം, സമ്പത്തു, സൌഭാഗ്യം, പൌരുഷം, എന്നവയെ കൈവശപ്പെടുത്താൻ കാന്തതുല്യമായ ഈ ശക്തി ഒരുവനു സാമർത്ഥ്യം നൽകുന്നു. പ്രത്യേകാഭ്യാസംകൂടാതെ അപൂർവ്വം ചിലർ വിദ്വാന്മാരാകുന്നുണ്ടെന്നുവെച്ചു, വറ്റു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/69&oldid=165049" എന്ന താളിൽനിന്ന് ശേഖരിച്ചത്