ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കംസവധം (തുടർച്ച)


                                    ഇമ്മാത്രം നൃപസാർവ്വ ഭൌമ! പറക-                      
                                             ന്നസ്മാദൃശാം മന്ത്രിണാം                                       
                                    ധർമ്മം കേൾ കുലസമ്പ്രദായമതു കൊ-                    
                                             ണ്ടുൾക്കോപമുണ്ടാകൊലാ                                      
                                    സമ്മാനിക്കിലുമേഷ നീ തലമുറി-                             
                                              ച്ചാഹന്തവെച്ചീടിലും                                             
                                    ചെമ്മേ നല്ലതൊഴിഞ്ഞു വല്ലഭതയാ                
                                               ചൊല്ലുന്നതിലൊന്നുമേ      
                                    മന്നോർനായക! ഗോകലേ വളരുമ-  
                                                ന്നെന്നും  നിനച്ചീടൊലാ.
                                    എന്നാൽ നല്ലതിനെത്തുടങ്ങുക  വിഭോ!
                                                 കേൾ ദൈവനിഘ്നം ഫലം
                                     നിർണ്ണീതം പുനരെങ്കിലും തവ നിയോ-
                                                  ഗം കർത്തുമുദ്യോഗി ഞാൻ 
                                      ഇത്ഥം പറഞ്ഞു ഹരിപാദസരോരുഫാളിഃ
                                      സദ്യഃ ശ്വഫല്ക്കു തനയോ വിനയാജ്ജ്വലാ
                                                                             (ത്മാ
                                       ഉദ്യൽപ്രമോദമെതിരേ സതു തേർ കരേറി  
                                       പ്രസ്ഥായ ഗോപപുരി നോക്കി നടന്നിതെ
                                                                             (ല്ലോ 
                                       പോകന്നേരം ജഗന്നായകപദകരലം 
                                                ഭക്തിശാലീ നിനച്ചും   
                                        രാഗലോലം തദാലോകനസുഖമകമെ
                                             പാർത്തു പേർത്തും തെളിഞ്ഞും 
                                        മാഴ്കീടായുംമണിത്തേരിളകിയുമനജി-
                                                 ജ്ഞാതമാർഗ്ഗാന്തരാളം  
                                         വേഗാല ക്രൂരനും പോയ്ദിവസപരിണ-
                                                  നന്ദഗേഹം ജഗാഹേ            (തൌ
                                         അപ്പോളമ്പാടിതന്നങ്കണഭുവിസഹസാ
                                                   ശംഖചക്രദ്ധ്വജാദ്യൈഃ
                                         ശില്പം കോലുന്ന തൃക്കാലടികൾ തെരുതെരെ
                                                    കണ്ടസൌ നന്ദസൂനോഃ
                                         ഉൽപന്നാനന്ദബാഷ്പം പലവഴിയിലുരു-
                                                    ണ്ടാൻ നിജാംഗേശു മെന്മേ-
                                         ലെപ്പേരും തോഴതേച്ചാൻ പൊടി നിര വടി-
                                                     ടംഗരാഗാദിപോലെ.     (വോ
                                             വാരാർന്നകേശഭരനീരാജിപിഞ്ഛമണിഗോ
                                  രോചനാതിലകകാന്തം വനവിഹൃതിതാന്തം ഖലജനകൃ  
                                  താന്തം വലിതഖരപശുനികരമണി നടുവിൽ വിലസുമൊരു
                                  വലമഥനമണിമിവ മഹാന്തം കാളാഞ്ജനാഞ്ചി തവിശാലാ
                                  ക്ഷിപക്ഷമഭൂവി നീളപ്പിരണ്ട പൊടിധൂളം കലിതഘനഹേളം 
                                  കവിളിണയിൽ മേളം കലരുമണികുഴലിണയുമഴകുടയ തി-
                                  രു മുഖവുമൂടൽവടിവുമസിതഘനകാളം  മംഗല്യതോളിൽ 
                                  മണിശൃംഗം കരാഗ്രഭൂവിചെ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ങ്കോലുമാർന്നു നവകാമം മഹി-
                                  തവനടാമം തിപുവുരസികാമം മഹിമയൊടു തടവിനവപൊ-
                                  ടിനിരയുമരുണതരവെയിലൊളിവുമധികമഭിരാമം താലാങ്ക-
                                  നോടുമനുകൂലാശയേന സഹബലൈർവ്രജാങ്കണവിഭാഗേ
                                  ധരണഹരിലോകേ കൃതവസതിമാകെ പുകൾവതിനു സകൃ-
                                  തമിതുസകലപതിമതിലളിതപശുപതനുമവിടെ വിലുലോകേ.
                                            കാണുന്നേരത്തുതന്നെ നിറുകയിൽ നിവിര-
                                                       ക്കൂപ്പി ദീർഗ്ഘപ്രണാമം 
                                            താനേകൈകൊണ്ടു വീണീടിനസുകൃതിനമ-
                                                       ക്രൂരമൾക്കൌതുകാർദ്രൌ.
                                            സാനന്ദം തൃക്കരാഭ്യം പ്രിയസഖമമുമാ-
                                                        ലിംഗ്യ തൌ രാമകൃഷ്ണൌ
                                            മാനിച്ചമ്പോടു പൂജാമതിഥിസമുചിതാം

ചക്രതുർന്നിഷ്കളങ്കം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/71&oldid=165051" എന്ന താളിൽനിന്ന് ശേഖരിച്ചത്