ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൮

                                                       മംഗളോദയം

നെ 'ഗോവിന്ദഭഗവൽപാദാചാര്യർ' എന്നു ബഹുമാനമായി പറഞ്ഞു കാണുന്നതിൽ പ്രദർശിപ്പിച്ചിട്ടുള്ള ഗൌരവവും, അദ്ദേഹം ഒരു ഗുരുവരനായിരുന്നുവെന്നു തെളിയിക്കുന്നുണ്ട്. ആചാര്യസ്വാമികളുടെ ജീവിതകാലത്തോടു തട്ടിച്ചുനോക്കുമ്പോൾ ഗോവിന്ദഭിക്ഷുവിന്റെ കാലം അടുത്തുവരുന്നതുമുണ്ട്. അതിനാൽ അദ്ദേഹത്തിന്നു കൊടുക്കുന്ന ഈമാന്യത വെറും സൃഷ്ടിയല്ലെന്നു തീർച്ച തന്നെ.

               രസഹൃദയത്തിന്റെ അവസാനത്തിൽ ഗോവിന്ദഭിക്ഷു, തന്റെ ചരിത്രത്തെ പറ്റി പ്രസ്താവിച്ചിട്ടുണ്ട്. അതിൽ, അദ്ദോഹം ചന്ദ്രവംശത്തിപ്പെട്ട ഹൈഹയകലത്തിലെ ഒരു രാജാവായിരുന്ന മദനദേവന്റെ രാജധാനിയിൽ നിത്യനായിരുന്നുവെന്നു കാണുന്നു. അദ്ദേഹവും, രസശാസ്ത്രത്തിൽ പാണ്ഡിത്യവും പരിചയവുമുള്ള ഒരു 'രസസിദ്ധൻ' ആയിരുന്നു. ഹൈഹയവംശരാജാക്കന്മാരുടെ വംശാ വലിടെ 'കനിങ്ങ' എന്ന വ്ദ്വാൻ സമ്പാദിച്ചതിൽ നിന്നും(1) ആ വംശത്തിൽ കാമദേവൻ എന്നൊരു ാജാവു ക്രി-8-ാം ശതാബ്ദത്തിൽ നാടുവാണിരുന്നുവെന്നു കാണുന്നു. മദനൻ=കാമദേവൻ എന്ന പേരുകൾക്കുള്ള പര്യായസംബന്ധം കൊണ്ടും, വംശാവലിയിൽ വേറൊരു കാമദേവനെ കാണാത്തതുകൊണ്ടും ഗോവിന്ദഭിക്ഷുവിന്റെ  സ്വാമി അദ്ദേഹം തന്നെയാണെന്നൂഹിക്കാം. അതുകൊണ്ട്, രസഹൃദയകാരനായ ഗോവിന്ദഭിക്ഷുവിന്റെ കാലം ക്രി-8-ാം  ശതാബ്ദമാണെന്നു സിദ്ധിക്കുന്നു. 
                  ഗോവിന്ദഭിക്ഷുവിന്നു മുമ്പും അനേകം വിദ്വാന്മാരുണ്ടായിട്ടുണ്ടെങ്കിലും, അവരുടെയെല്ലാം ഗ്രന്ഥത്തിനേക്കാൾ അദ്ദേഹത്തിന്റെ രസഹൃദയത്തിന്നു വ്യക്തതയും വിശയവിഭാഗഭംഗിയും ഉള്ളതുകൊണ്ട്, രസശാസ്ത്രത്തിന്റെ ജീവൻ അദ്ദേഹം തന്നെയാണെന്നു സമ്മതിക്കാതെ കഴികയില്ല. പ്രാചീനതന്ത്രങ്ങളെ നോക്കി രസശാസ്ത്രത്തിന്ന് ഒരു ഗ്രാഹ്യമായ സമ്പ്രദായം വരുത്തിയത് അദ്ദേഹമാകയാൽ, അദ്ദേഹത്തിന്റെ കാലത്തുതന്നെ (ക്രി-8-ാം ശതാബ്ദം) രസശാസ്ത്രം ഇന്ത്യയിൽ പ്രചാരത്തിലായിരുന്നുവെന്നു വ്യക്തമാക്കുന്നു.  
                   പ്രാചീനരുടെ ശാസ്ത്രത്തിനും അർവ്വാചാനരുടെ ശാസ്ത്രത്തിന്നും അന്തരമുണ്ടെങ്കിലും ഉപയോഗാംശത്തിലല്ലാതെ ശാസ്ത്രഭാഗത്തിൽ വലിയവ്യത്യാസമൊന്നുമില്ല. ഏതായാലും രസശാസ്ത്രത്തിന്റെ മൂലം ഹിന്ദുക്കളുടെ ഗ്രന്ഥകോശത്തിൽ തന്നെയാണു നിക്ഷേപിക്കപ്പെട്ടിരിക്കുന്നതെന്നു സമ്മതിക്കാതെ കഴിയില്ല.
     * ഡാക‍ടർ പ്രഹുല്ലചന്ദ്രറായുടെ രസശാസ്ത                   

ചരിത്രത്തിൽ ഗോവിന്ദഭിക്ഷുവിനെ ബൌദ്ധഭിക്ഷു- വായിവായിപ്പറഞ്ഞിരിക്കുന്നതും ഭിക്ഷുവെന്ന സ്ഥാനം ബൌദ്ധസന്യാസികളിൽ സാധാരണയായി കാ- ണുന്നതിനാൽ ഭ്രമിച്ചുപോയതുകൊണ്ടായിരിക്കണം.

(1)Archaeological survey reports,

Vol:XVII P. 78,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/75&oldid=165055" എന്ന താളിൽനിന്ന് ശേഖരിച്ചത്