ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളാശംസകൾ ൬൩ കൊച്ചിസർക്കാരിൽനിന്നു നടത്തിവരുന്ന കൃഷിവ്യവസായപ്രദർശനം ഈ വരുന്നമകരം ൧൬-ാം മുതൽ ഇവിടെ വച്ച് ആരംഭിക്കുന്നതാകുന്നു. ഇക്കൊല്ലത്തെ പ്രദർശനവും പതിവുപ്രകാരം നന്നായി നടക്കുമെന്നു ഞങ്ങൾ വിശ്വസിക്കുന്നു.

  *    *   *
  ഡല്ലിപട്ടാഭിഷേകമഹോത്സവം കൊണ്ടാടുന്നതിൽ തൃശ്ശിവപേരൂർനഗരവാസികൾ പ്രദർശിപ്പിച്ച അത്യുത്സാഹം വളരെ അഭിനന്ദനിയംതന്നെയാണ്. പലവിധത്തിലുള്ള ആഘോഷങ്ങളെക്കൊണ്ട് അന്നത്തെ ദിവസം അനദ്ധ്യായമില്ലാത്ത ആഹ് ളാദപ്രവാഹംതന്നെയായിരുന്നു. തെരുവീഥികളെല്ലാം വിശേഷമായി അലകരിച്ചിട്ടുണ്ടായിരുന്നു. ബ്രിട്ടിഷുസാമ്രാജ്യത്തിന്റെ പ്രത്യേകചിഹ്നമായ 'യൂനിയൻജാക്ക്' എന്ന കൊടി എല്ലാടത്തും വിളങ്ങിയിരുന്നു. ചവിട്ടുവണ്ടിക്കാരുടെ ഖോഷയാത്ര ഈ നഗരവാസികളുടെ മനോധർമ്മങ്ങളിലൊന്നാണ്. അതും വളരെ ഭംഗിയായി കലാശിച്ചു. ചക്രവർത്തിതിരുമനസ്സിലേയും ചക്രവർത്തിതിരുമനസ്സിലേയും ഛായകൾ ആനപ്പുറത്തു കയറ്റിയെഴുന്നള്ളിച്ചുകൊണ്ടുള്ള പ്രധാനഖോഷയാത്രയിൽ പതിനായിരത്തിലധികം ആളുകൾ ചോരുകയുണ്ടായി. വെടിക്കെട്ടുകൾ,ദീപമാല,ജ്വാലാകൂടം മുതലായ പല കാഴ്ചകളും നയനാനന്ദകരങ്ങളായിരുന്നു. അലങ്കരണത്തിന്റെ കാർയ്യത്തിൽ മെച്ചം നേടിയിരുന്നതു 'മംഗളോദയം' കമ്പനിക്കാരാണെ 

ന്നാണു പരക്കെയുള്ള അഭിപ്രായമെന്നു ഞങ്ങൾതന്നെ പ്രസ്താവിച്ചാലും അത് ആത്മപ്രശംസയാവാൻ തരമില്ല. ഇല്ലാത്തഗുണം ഉണ്ടെന്നു പറഞ്ഞാലല്ലെ പ്രശംസയാകയുള്ളു. ജ്വാലാകൂടവും 'മംഗളോദയ'പ്രവർത്തകന്മാരുടെ വകയായുള്ള ഒരു വിശേഷവിധിയാണ്.അഗതികൾക്ക് അന്നദാനം, ദേവാലയങ്ങളിൽ പ്രാർത്ഥനതുടങ്ങിയുള്ള ദൈവികകാർയ്യങ്ങളും നടത്തുകയുണ്ടായി. നിഷ്കളങ്കമായ രാജഭക്തിയും ആഹ്ളാദവും സമാധാനവും എല്ലാവരുടേയും മുഖങ്ങളിൽ പ്രതിഫലിച്ചുകണ്ടിരുന്ന ആശൂഭദിവസത്തിന്റെ സ്മരണം കാലംകൊണ്ടുകൂടി മാഞ്ഞുപോകുന്നതല്ല. ഡർബാറാഘോഷം ഭംഗിയായിനടത്തിയതിൽ നഗരവാസികളുടെ പ്രതിനിധികളായ മഹാന്മാരെ പ്രത്യേകിച്ചും ഞങ്ങൾ അഭിനന്ദിക്കുന്നു.

                              മംഗളാശംസകൾ

തരാർമാതിൻവിലാസംതടവിവിലസിടും ഭാരതക്ഷോണിയാലും പേരാൽശ്രീമേരിയെന്നിങ്ങനെപുകഴുമതി_പ്രാജ്ഞയാംരാജ്ഞിയാലും ദാരാഢ്യന്മാരിലഗ്രേസരനിലകലരും പഞ്ചമൻജോർജ്ജൂസാമ്രാ_ട്ടാരാജിക്കട്ടെനമ്മെച്ചിരതരമലിവിൽ കാത്തുകൊണ്ടാത്തസൌഖ്യം വി.നാരായണമേനോൻ അമാനുഷഗുണങ്ങൾമഹിതനാം മഹാനാംഗല_ക്ഷമാപതിയുമാവിധംമഹതിമേരിയാം റാണിയും സമാഹിതമനസ്കരായ്സരസമി_ന്ത്യയെക്കാത്തഹോ സമാശതമിരിക്കുവാൻകരുണവേണമേദൈവമേ. കുറിപ്പാത്തു കേശവൻനായർ.

13*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/80&oldid=165060" എന്ന താളിൽനിന്ന് ശേഖരിച്ചത്