ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യാൽ അടങ്ങാത്ത ജിജ്ഞാസയോടു കൂടി അച്ഛനോടെന്നപോലെ ഹരിണാക്ഷി ആ രാജാവിനോട് തദവസരത്തിൽതന്നെ ചോദിയ്ക്കാതിരുന്നില്ല. അതിന്നു രാജാവ്, "അത് ആനന്ദസ്വാമിയും പുരന്ദരന്റെ അച്ഛനും തമ്മിൽ ആലോചിച്ചു നടത്തിയതാണെന്നും പുരന്ദരനെ കാശിയിലേയ്ക്ക് കൊണ്ടു പോയത് എന്തിനാണെന്നും മറ്റും അവന്ന് അറിവില്ലെന്നും, പോകും വഴിയ്ക്കു സ്വദേശത്തിറങ്ങാത്തതുകൊണ്ടാണ് ആ വർത്തമാനം നാട്ടുകാർ ലേശംപോലും അറിയാഞ്ഞതെന്നും രാജാവു സവിസ്തരം ഹരിണാക്ഷിയെ പറഞ്ഞു മനസ്സിലാക്കി. പുരന്ദരൻ ഭക്തിപുരസ്സരം രാജാവിനെ നമസ്കരിച്ച് ഇപ്രകാരം പറഞ്ഞു. "എന്റെ മനസിന്നു അപരിമിതമായ സന്തോഷവും എന്റെ ആഗ്രഹപൂർത്തിയും വരുത്തിത്തന്ന്, എന്നെപ്പോലെ ഭാഗ്യവാനായ ഒരുപൌരൻ ഈ രാജ്യത്തില്ലെന്നു പറയുവാൻ എന്നെ അർഹനാക്കിത്തീർത്ത മഹാരാജാവേ! സകല ലോകനിയന്താവായ ജഗദീശ്വരൻ തിരുമേനിയ്ക്കു സർവ്വസുഖ സംപൂർത്തിയും ഉണ്ടാക്കട്ടെ. ഈ ചുമലുകളിൽ ഈ തലയുള്ള കാലത്തോളം അടിയൻ അവിടത്തെ തൃപ്പാദഭക്തനും അവിടുന്ന് അടിയന്റെയും ഈ നിലക്കുന്ന സാധുവായ ഹരിണാക്ഷിയുടേയും രക്ഷിതാവും ആകുന്നു. -പുത്തേഴത്തു രാമൻമേനോൻ

     		ശുഭം

മഹാനായ സുയ്യന്റെ സ്വദേശസ്നേഹം അവന്തിവർമ്മരാജാവ് കാശ്മീരരാജ്യം വാണിരുന്ന കാലത്ത് വെള്ളപ്പൊക്കം നിമിത്തം പലേ പ്രദേശങ്ങളിലും ദുർഭിക്ഷം ബാധിച്ചിരുന്നു. വെള്ളപ്പൊക്കമുള്ള കാലങ്ങളിൽ സിന്ധുനദിയിലേയ്ക്കും വിതസ്താനദിയിലേയും വെള്ളം അവയുടെ ഇരുകരകളും കവിഞ്ഞൊഴുകി അടുത്തുള്ള പ്രദേശങ്ങളെ മുക്കി അവയ്ക്കു നാശംവരുത്തിയുരുന്നു. ഇങ്ങിനെ കൊല്ലന്തോറിമുണ്ടാവുന്ന ജല പ്രവാഹം നിമിത്തം കാശ്മീരദേശത്ത് ധാന്യങ്ങൾക്ക് കണക്കില്ലാതെ വിലകൂടി വന്നതു കൊണ്ട് അനേകം ജനങ്ങൾക്ക് ഭക്ഷണ പദാർത്ഥങ്ങൾ കിട്ടാതെ അകാലമരണത്തിന്നു ഇടയായിത്തീർന്നു. ദുർഭിക്ഷം ബാധിച്ചിരുന്ന പ്രദേശങ്ങളിൽ ഒരു പറ നെല്ലിന്നു നാല്പത് ഉറുപ്പികവരെ വിലയുണ്ടായിരുന്നു, പ്രജകളുടെ ദീനപ്രലാപം കൊണ്ട് ഭൂസ്വർഗ്ഗമായിരുന്ന കാശ്മീരരാജ്യം നരകതുല്യമായിത്തീർന്നു. ഈ കഠോരമായ ക്ഷാമകാലത്ത് സ്വദേശി സ്നേഹിയും സ്വാർത്ഥപരിത്യാഗിയും സദാ സ്വദേശസേവാരതനും ആയ ഏതൊരു മഹാപുരുഷന്റെ ഭാഗ്യം കൊണ്ടും പ്രയത്നം കൊണ്ടും ദുർഭിക്ഷമുള്ള പ്രദേശങ്ങളിൽകൂടി ഒരു പറ നെല്ല് എട്ട് ഉറുപ്പിക വിലയിൽ കവിയാതെ വില്ക്കാനിടയായിത്തീർന്നുവൊ, ആ ധന്യപുരുഷന്റെ ജീവചരിത്രത്തിന്റെ ചുരുക്കവിവരണമാണ്. ഈ പ്രബന്ധത്തിന്റെ വിഷയം.

പെരുവഴി അടിച്ചു കോരി ഉപജീവനം കഴിച്ചിരുന്ന സുയ്യ എന്നു പേരായ ഒരു പറച്ചിയുടെ മുലകുടിച്ച് വളർന്നവനും വളരെ താണജാതിയിൽ ജനിച്ചവനും ആ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/123&oldid=165076" എന്ന താളിൽനിന്ന് ശേഖരിച്ചത്