ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ണ്ടെന്ന് എനിക്ക് അറിയാം.എല്ലാകേരളീയരും ഒത്തൊരുമിച്ചു കൊച്ചി സാഹിത്യസമാജത്തെ കേരളസാഹിത്യസമാജമാക്കി നിഘണ്ഡു വിററും ഈ സമാജം വകയായി പ്രസിദ്ധപ്പെടുത്തുന്ന മററുപുസ്തകങ്ങൾ വിററും ഒരു കൂട്ടുസ്വത്ത് സമ്പാദിക്കേണ്ടത് അത്യാവശ്യമാണ്.ഈ സ്വത്തിൽ നിന്നുളള ആദായം കൊണ്ടു കേരളത്തിൽ എങ്ങും ഉപസാമാജങ്ങൾസ്ഥാപിച്ച് അവയ്ക്കു സഹായധനം കൊടുത്തും മററുമായി കേരളഭാഷാവിഷയത്തിലെങ്കിലും മൂന്നു ഗവർമ്മേണ്ടിന്റെ കീഴിലുമിരിക്കുന്ന കേരളീയർ തമ്മിൽ ഐക്യതയുണ്ടെന്നു തെളിയുക്കുക.ഇതാണ് സ്വരാജ്യസ്നേഹം. ഭാഷകൊണ്ടു നാം തമ്മിൽ ഉളള ബന്ധം വലുതായ ഒരു ബന്ധമാണ്.സാഹിത്യ വിഷയത്തിൽ പരിശ്രമിക്കുന്നവർക്ക് അഹോവൃത്തിക്ക് എന്താണ് വകയുളളത് എന്നു ചോദിക്കുന്ന കേരളീയർ വരെയുണ്ട്.ഇതാ!ആ ഉദ്ദേശത്തെ നിറവേററുവാൻ തക്കവണ്ണം മൂലധനമുണ്ടാക്കുവാൻ ഒരു വഴികാണുന്നു.ഇങ്ങിനെ കേരളീയർ യോജിച്ചാൽ ബ്രട്ടീഷും,കൊച്ചിയും തിരുവിതാംകൂറും ഗവർമ്മേണ്ടുകൾ സഹായധനം തന്നു സമാജത്തെ സഹായിക്കാതിരിക്കയില്ല.ഈ നിഘണ്ഡുവുണ്ടാക്കുന്ന കാർയ്യത്തിൽ പരിശ്രമിക്കുന്നതായ 350 ൽപരം കേരളീയർ സാമാജികന്മാരായിരുന്നാൽ സമാജത്തിന്നു നല്ലശക്തിയുമായി. കന്യാകുമാരിമുതൽ ചന്ദ്രഗിരിപ്പുഴവരെയുളള കേരളീയർ ഒക്കെ ഈ ഉദ്യമത്തിൽ പങ്കുകൊള്ളേണ്ടതാണ് .ഈ ലേഖനം ഇനിയും നീട്ടണമെന്ന് ഞാൻ വിചാരിക്കുന്നില്ല.പറഞ്ഞേടത്തോളം തന്നെ ഈ വിഷയത്തിൽ എനിക്കുളളഅഭിപ്രായം വ്യക്തമായിട്ടുണ്ടെന്നു തോന്നുന്നുമില്ല. പക്ഷേ മഹാജനസമക്ഷം ഈ അഭിപ്രായത്തെ കൊണ്ടുവരാൻ വിഷയഗൌരവം എന്നെ ധൈർയ്യപ്പെടുത്തുന്നതു കൊണ്ടു മാത്രം ഇത്രയും എഴുതിയതാണ്.ഈ വിഷയത്തിൽ കേരളത്തിലുളള സാഹിത്യരസികന്മാരുടെ അഭിപ്രായം എന്താണെന്ന് അറിവാനുളള ഉൽക്കണ്ഠഃയോടെ ഈ ലേഖനം സജ്ജനസമക്ഷം സമർപ്പിച്ചു കൊളളുന്നു.

                                            സി-കുഞ്ഞിരാമൻ മേനോൻ
                                                                                                                          

പുസ്തകാഭിപ്രായം

                                                                                                                          "ബാലാകലേശം"

"കൊച്ചിവലിയതമ്പുരാൻ തിരുമനസ്സിലെ ഷഷ്ട്യബ്ദപൂർത്തി സംബന്ധമായി റാവുസാഹിബ് , ടി.നമ്പെരുമാൾ ചെട്ടി അവർകൾ ഏർപ്പെടുത്തിയ കവിതാപരീക്ഷയ്ക്കായിക്കൊണ്ട് എറണാകുളത്തു സർക്കാർബാലികാപാഠശാലയിൽ സംസ്ത്രതമുൻഷി കെ.പി.കറുപ്പൻ ഉണ്ടക്കിയതും സി.അച്യുതമേനോൻ അവർകൾ പരിശോധിച്ചു പ്രഥമസ്ഥാനത്തിന് അർഹതയുളളതാണെന്നു തീർച്ചയാക്കിയതും ടി.കെ.കൃഷ്ണമേനോൻ അവ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/146&oldid=165091" എന്ന താളിൽനിന്ന് ശേഖരിച്ചത്