ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

40 കൊച്ചിയിലെ മനുഷ്യവർഗ്ഗങ്ങളും ജാതികളും


ർത്ത്, കൂലിവേലയും ചെയ്തു, ദിവസം മൂന്നണയ്ക്കു നെല്ലു കൂലി വാങ്ങിയാണ് കഴിച്ചുവരാറ്. ജന്മികളുടെ അമ്പലത്തിൽ കതിരുത്സവത്തിന്നു കറ്റകൊണ്ടു ചെല്ലുമ്പോൾ ജന്മി ആണുങ്ങൾക്കു ഈരണ്ടു വേഷ്ടിയും പെണ്ണുങ്ങൾക്ക് ഓരോ പുടവയും ഓണത്തിന്നും വിഷുവിന്നും 8അണക്ക് നെല്ലും രണ്ടു നാളികേരവും കാച്ചു വെളിച്ചെണ്ണയും നല്ലെണ്ണയും കൊടുക്കും. പിന്നെ കല്യാണത്തിന്നും ശേഷക്രിയയ്ക്കും നെല്ല്, ഉപ്പു, മുളകു മുതലായവയും കൊടുക്കും. ചില സമയം 20 വല്ലത്തിന്ന് ഒരു കൊല്ലം മുഴുവൻ പണിയാൻ എരവാലന്മാർ തയ്യാറാണ്. ചിലർ അവരുടെ സ്ഥിതിയെ നന്നാക്കുവാനായി മുതലാളന്മാരോടു പണം കടം വാങ്ങി കന്നിനെയും മറ്റും മേടിച്ച് അവരുടെ വക കാടുകളിൽ കുറേ ഭാഗം വെട്ടി തെളിയിച്ചു കൃഷിചെയ്തു സമ്പാദിക്കാറുമുണ്ട്. ഈ ഉദ്യമത്തിൽ തോൽമ പറ്റുന്ന പക്ഷം അവർ മുതലാളന്നു തന്നെയോ വേറെ ആർക്കെങ്കിലുമോ ദേഹം പണയപ്പെടുത്തി കൂലികൂടാതെ വേലയെടുത്ത് കടംവീട്ടിക്കളയുന്നതാണ്. എന്നാൽ പെണ്ണുങ്ങൾ ഒരിയ്ക്കലും ഈ വിധം ബന്ധനസ്ഥരായിക്കഴിയ്ക്കയില്ല. അവർ സ്വതന്ത്രകളായ കൂലി വേലക്കാരാണ്. എരവാലന്മാർ വിശ്വസ്തന്മാരും സത്യസന്ധന്മാരുമാണെന്നും കൊച്ചി രാജ്യത്തിലെ വടക്കൻ ദിക്കുകളിലുള്ള പുലയന്മാരെപ്പോലെ മുതലാളന്മാരെവിട്ട് ഓടിക്കളയില്ലെന്നും അവരുടെ മുതലാളന്മാർ അഭിപ്രായപ്പെട്ടിരിക്കുന്നു.

II നായാടികൾ പുലയൻ നായാടി ഉള്ളാട. ഇവർ നാട്ടിലെ ചണ്ഡാളഷരിൽ(നാട്ടുനീചന്മാരിൽ) പെട്ടവരാണെന്നും അവരുടെ സാമുദായികനിലയ്ക്ക് ഈ പറഞ്ഞ ക്രമം പോലെ ശ്രേഷ്ഠത കുറഞ്ഞിരിയ്ക്കുന്നതാണെന്നും 'ജാതിനിർണ്ണയം' എന്ന ഗ്രന്ഥത്തിൽ പ്രസ്താവിച്ചിരിയ്ക്കുന്നു. ഇതിനിന്നും നായാടികൾക്ക് ഉള്ളാടന്മാരെക്കാൾ ശ്രേഷ്ഠത കൂടുമെന്നാണ് കാണുന്നത്.എന്നാൽ ഉള്ളാടന്മാർ അതു സമ്മതിയ്ക്കുന്നില്ല. അവർ പറയുന്നത് അവർക്കു ശ്രേഷ്ഠത കൂടുമെന്നാണ്. നായാടികൾ കൊച്ചിരാജ്യത്തിലെ വടക്കൻപ്രദേശങ്ങളിലും തെക്കൻ മലയാളത്തിലെ നാട്ടുപ്രദേശങ്ങളിലും നിവസിച്ചുവരുന്നു. അവരുടെ കുടിലുകൾ ഉള്ളാടന്മാരുടേതുപോലെയാണ്. പേരിന്റെ അർത്ഥം സൂചിപ്പിയ്ക്കുംപോലെ നായാടികൾ സമർത്ഥന്മാരായ നായാട്ടുകാരാകുന്നു. അവർ മലയാളമാണ് സംസാരിയ്ക്കുന്നത്. എന്നാൽ പരിചയമില്ലാത്തവർക്ക് എളുപ്പത്തിൽ മനസ്സിലാക്കുവാൻ കഴിയാത്തവിധം വാക്കുകൾ അത്ര മോശമായിട്ടേ ഉച്ചരിയ്ക്കയുള്ളൂ. അവർക്ക് 'ഒ' എന്നതിന്റെ ദീർഘോച്ചാരണത്തിൽ വലിയ ഇഷ്ടമാണ്.

കല്യാണം സ്വഗോത്രത്തിൽ മാത്രമേ കഴിയ്ക്ക പതിവുള്ളൂ.അതു സാധാരണയായി സ്ത്രീ ഋതുവായതിന്നുശേഷവും അപൂർവ്വമായി അതിന്നു മുമ്പും ചെയ്തുവരുന്നു. കല്യാണം തീർച്ചപ്പെടുത്തുന്നതു ഭാര്യാഭർത്താക്കന്മാരാകുവാൻ പോകുന്നവർ കണ്ടു സംസാരിച്ചിട്ടല്ല. അവരുടെ മാതാപിതാക്കന്മാരാണ്.

ഒരുവന്നു കല്യാണം ചെയ്യണമെന്നു വരുമ്പോൾ അവന്റെ മാതാപിതാക്കന്മാർ ഒരു സ്ത്രീയെ നോക്കിക്കണ്ടുപിടിച്ച് അവളുടെ മാതാപിതാക്കന്മാരോട് ആലോചിയ്ക്കും. അവന്റെ നടപടിയെപ്പറ്റി ബോധ്യമായാൽ അവർ സമ്മതിയ്ക്കുകയും ചെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/181&oldid=165119" എന്ന താളിൽനിന്ന് ശേഖരിച്ചത്