ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

42 കൊച്ചിയിലെ മനുഷ്യവർഗ്ഗങ്ങളും ജാതികളും

സ്രാവവും മറ്റു ദീനങ്ങളും ഈ ഭൂതങ്ങളുടെ ബാധകൊണ്ടുണ്ടാവുന്നതാണെന്നാണ് അവരുടെ വിശ്വാസം. അതിനാൽ അതുകളെ പരിഹരിപ്പാൻ സ്ത്രീയുടെ കഴുത്തിൽ കാട്ടുദൈവങ്ങളേയും പൂർവ്വികന്മാരുടെ പ്രേതങ്ങളേയും ചരടു ജപിച്ച് കെട്ടിക്കുക പതിവാണ്. പ്രസവത്തിന്നു സ്ത്രീയെ ഒരു പ്രത്യേകമാടത്തിൽ പാർപ്പിക്കുകയും പ്രസവം കഴിയുന്നവരെ അവളുടെ മാതാവോ ശ്വശ്രുവോ സഹോദരിയോ ഇവരും ചില ബന്ധുമിത്രങ്ങളും കാത്തിരിക്കുകയും ചെയ്യും. പ്രസവശേഷം സ്ത്രീ ചോറുമാത്രമേ ഭക്ഷിക്കയുള്ളൂ. പിന്നീട് ഏഴുമാസക്കാലം അവൾ വേലക്കൊന്നും പോവുന്നതുമാല്ല. പെറ്റ പുല 10 ദിവസമാണ്. ആ സമയം അവളെ ഭർത്താവിന്നു കാണ്മാൻ പാടില്ലാത്തതുമാകുന്നു. കുട്ടിക്ക് ഇരുപത്തിയെട്ടാംപൊക്കം പേരിടുന്നു. സാധാരണയായി ആണുങ്ങളെ വിളിച്ചുവരുന്ന പേരുകൾ ചങ്കരൻ, കറപ്പൻ, അയ്യപ്പൻ, ചക്കാൻ എന്നും പെണ്ണുങ്ങളെ കാളി, നീലി, കുറുമ്പ, മുബി എന്നുമാണ്. നായാടികളുടെ മുതലവകാശക്രമം അച്ഛൻമക്കൾവഴിക്കാണ്. എന്നാൽ കുടിലും ചില ചെമ്പുപാത്രങ്ങളും മാത്രമേ മുതലുകളായി സാധാരണയുണ്ടായിരിക്കയുള്ളൂ.

ഇവർ എന്തെങ്കിലും കഷ്ടത്തിലോ ദീനത്തിലോ അകപ്പെട്ടാൽ ഉടൻ ഒരു ഗണിതക്കാരനെ വരുത്തി ആലോചിക്കും.

ഗണിതക്കാരൻ ഒരു പറയനായിരിക്കും. ദേവതയുപദ്രവമുണ്ടെന്നുകണ്ടാൽ അതു ഒഴിക്കാനുള്ള മന്ത്രവാദിയും ഇവൻ തന്നെ. സംഗതികളുടെ സ്വഭാവവും സത്യാവസ്ഥയും ഇവൻ എങ്ങിനെയെങ്കിലും സൂത്രത്തിൽ മനസ്സിലാക്കും. എന്നിട്ട് ഒരു പിടി നെല്ലുവാരിവെച്ച് നന്നാലോ മുമ്മൂന്നേ ഈരണ്ടോ ആയിത്തിരിച്ചുകിട്ടുന്ന സംഖ്യയിൽ ചിലതെല്ലാം കണക്കുകൂട്ടിയായിരിക്കും പ്രശ്നംപറയുക. അതു ഈ ബുദ്ധിമുട്ടുകളൊന്നുംകൂടാതെതന്നെ അവനെക്കൊണ്ടു പറവാൻ കഴിയാത്തതോ, അല്ലെങ്കിൽ അവന്റെ സഹായംകൂടാതെതന്നെ ശാന്തമായ ധ്യാനത്താൽ അവരിൽ ഉളവാകാത്തതോ ആയ യാതൊന്നുമായിരിക്കില്ല. എന്തുകൊണ്ടെന്നാൽ സാധാരണ പീഡകൾക്ക് അവൻ സങ്കല്പിക്കുന്ന കാരണം ഒന്നെങ്കിൽ വകയില്ലാഞ്ഞിട്ട് വേണ്ടസമയം ദൈവങ്ങൾക്ക് ബലികൊടുക്കായ്കയാലോ അല്ലെങ്കിൽ ഉണ്ടായിട്ട് കൊടുക്കാൻ വിട്ടുപോകയാലോ അവരിൽ ഉൽഭൂതമായ കോപമാകുന്നു എന്നാണ്. സ്ത്രീകൾ ദേവതയിളക്കമുണ്ടാവുമ്പോഴും ഇവനെത്തന്നെ ആളയച്ചുവരുത്തി അവന്നു ഒരു ചരടും കുറേ കള്ളും കൊടുക്കും. അവൻ പറക്കുട്ടിയേയും മറ്റു ദൈവങ്ങളേയും സങ്കല്പിച്ച് ചിലതെല്ലാം മന്ത്രിച്ചതിന്നു ശേഷം ചരട് അവളുടെ കഴുത്തിലും കള്ള് അവന്റെ വയറ്റിലും സ്ഥാപിക്കുകയും ചെയ്യും. നായാടികൾ പാമ്പുകടി ഏല്ക്കാതിരിക്കാൻ കാലിന്റെ വിരലിന്മേൽ ഒരി പിച്ചളമോതിരം ധരിച്ചുവരാറുണ്ട്. ഇത് പലപ്പോഴും ഗുണപ്രദമായി കാണപ്പെടുന്നുണ്ടത്രെ. മടകളിനിന്നും എലിയെ പിടിക്കുമ്പോൾ കടി പറ്റാതിരിക്കാൻ ഇവർ പാമ്പിന്റെ ആകൃതിയിൽ ഒരു വള പ്രകോഷ്ഠത്തിൽ ധരിക്കുകയും പതിവാണ്.

നായാടികൾ ആനിമിസ്റ്റുക്കളാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/183&oldid=165121" എന്ന താളിൽനിന്ന് ശേഖരിച്ചത്