ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഈ സമ്പ്രദായം ഏർപ്പെടുത്തുന്നുമുള്ളു. ഇപ്പോൾ ഓരോ പാനീയങ്ങൾ നിറക്കുന്നതിന്നും ഓരോതരം യന്ത്രമാണുരയോഗിച്ചുവരുന്നതു. 1826-മുതൽ ലമണേഡ് ഒരു പ്രധാന പാനീയമായിത്തീർന്നപ്പോൾ "ബ്രൈട്ടൺ " എന്ന പട്ടണത്തിലെ ഒരു കച്ചവടക്കാരൻ പലവിധ പഴങ്ങളിൽനിന്നും ഓരോതരം മധുരപാനീയങ്ങളുണ്ടാക്കുവാൻ തുടങ്ങി. ഇന്ത്യാരാജ്യത്തിൽ പലഭാഗങ്ങളിലും വീടുകളിൽ ലമണേഡ് ഉണ്ടാക്കി ഉപയോഗിച്ചിരുന്നു. ഒരു പാത്രത്തിൽ വെള്ളമെടുത്തു കുറെ ചെറുനാരങ്ങനീരും പഞ്ചസാരയും ചേർത്ത് ഉപയോഗിച്ചുവന്നിരുന്നതു സാധാരണയായിരുന്നു. വേനൽകാലത്ത് ഇപ്പോഴും ഈ തരത്തിൽ പലരും ഉപയോഗിച്ചുവരുന്നുണ്ട്. കുറച്ചുകാലങ്ങളായിട്ട്, ബീർ, വീഞ്ഞ് മുതലായവകളിലും വായു കലർത്തിത്തുടങ്ങീണ്ട്. ഈ വിധത്തിലുള്ള പാനീയങ്ങൾ ഉണ്ടാക്കി കച്ചവടം ചെയ്യുന്നവരുടെ വർദ്ധനയുടെ ആധിക്യം കുപ്പികളിന്മൽ കാണുന്ന കുറിപ്പുകളിൽനിന്ന് ആർക്കും അറിയാവുന്നതാണ്. പലകച്ചവടക്കാരും അപ്പപ്പോഴായി പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടെങ്കിലും, സാമാനത്തിന്റെ ഗുണത്തിലും വിലയിലും വ്യത്യാസംകൂടാതെ പണ്ടത്തെ സ്ഥിതിയിൽതന്നെ നിലനിർത്തിക്കൊണ്ടുപോരുവാൻ സാധിച്ചിട്ടുള്ളതു സ്പെൻസർകമ്പിനിക്കാർക്ക് മാത്രമാണ്. ആദ്യകാലത്തെ മത്സരക്കച്ചവടങ്ങളിൽ ഉപയോഗിച്ചിരുന്ന കുപ്പികൾ ഒഴുക്കൻജാതിയിലുള്ളവയായിരുന്നു. ഓരോ കുപ്പികളിലും ഉടമസ്ഥന്റെ പേർ എഴുതിപതിച്ചിരുന്നു. കുപ്പികൾക്ക് വിലചുമത്തിയിരുന്ന കാലംവരെ ഈ സമ്പ്രദായം ശ്രേയസ്കരമായിരുന്നു. മത്സരം വർദ്ധിച്ചതോടു കൂടി ചില കച്ചവടക്കാർ പ്രചാരത്തിന്നു വേണ്ടി കുപ്പികൾക്ക് വിലചുമത്താതിരുന്നപ്പോൾ, ഓരോകുപ്പികൾ വാർക്കുന്നതിലും അവരനരുടെ കച്ചവടമുദ്ര കൂട്ടിച്ചേർത്തു വാർക്കേണ്ടതായ ആവശ്യം നേരിട്ടു. മത്സരം വർദ്ധിക്കുമ്പോൾ അന്യോന്യം തോൽപ്പിക്കുവാനുള്ള വഴി നോക്കുന്നതു സാധാരണയാണല്ലൊ. അവരവരുടെ കുപ്പികൾ തിരിച്ചറിയുന്നതിന്നും ഈ സമ്പ്രദായം ഉപയോഗപ്പെട്ടുവന്നു. ഇപ്രകാരം ക്രമേണ പരിഷ്കരിച്ച് ഇപ്പോൾ ഈ തരം വെള്ളങ്ങൾ എവിടെയും ഏതുഗുണത്തിലും സമ്പ്രദായത്തിലും കിട്ടി വരുന്നുണ്ട്. ഈ ഉപന്യാസം ഞാൻ ഉദ്ദേശിച്ചിരുന്നപോലെ തൃപ്തികരമായില്ലെങ്കിലും, സ്വാഭാവിക ഉറവുവെള്ളങ്ങളെ അനുകരിച്ച് വൈദ്യസംബന്ധമായ ഫലങ്ങളോടുകൂടിയ വെള്ളങ്ങൾ ഉണ്ടാക്കുവാനുള്ള പരിശ്രമമാണ് വായുസങ്കീർണ്ണമായ പാനീയങ്ങളുടെ ഉത്ഭവസ്ഥാനമെന്ന് മനസ്സിലാകത്തക്കവിധം വിശദമായ ഒരു ചരിത്രം ഇവിടെ പ്രസ്ഥാപിച്ചിട്ടുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നതു. കച്ചവടനിലയിൽ ഇപ്പോൾ ഈ വ്യവസായം മഹാന്മാരുടെ ശ്രദ്ധയെ ആകർഷിച്ചിട്ടുള്ളതുപോലെതന്നെ , ലഹരിപാനീയങ്ങൾ ഉപയോഗിക്കുന്നതിൽ മിക്കജനങ്ങൾക്കുമുള്ള ആസക്തിയെ ഒരു കാലത്തു ഇത് തീരെ ഇല്ലായ്മചെയ്യുമെന്നും ബലമായി വിശ്വസിക്കാവുന്നതാണ്. ഈ വക പാനീയങ്ങൾ ധാരാളമായി ഉപയോഗിക്കുന്നതുകൊണ്ട് ചില രോഗങ്ങൾ ഉണ്ടാകുവാനെളുപ്പമുണ്ടെന്ന് ചില ഡോക്ടർമാർ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും, ഇതുകൾ സകലരോഗങ്ങളെയും ഉന്മൂലനം ചെയ്യുന്നതാണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. 'ഒരു തൊഴിലിലിരിക്കുന്ന രണ്ടുപേർ ഒരിക്കലും യോജിക്കയില്ല.' എന്നുള്ള പ്രമാണത്തെ അടിസ്ഥാനപ്പെടുത്തി സമാധാനിക്കുകയാണ് ഉത്തമമെന്നാണ് എനിക്കുതോന്നുന്നതു. സുഖമില്ലെന്ന് തോന്നുന്നവർ ഉപയോഗിക്കണ്ടാ. എങ്ങിനെയായാലും, ലഹരിപദാർത്ഥങ്ങളെപ്പോലെ ദോഷംചെയ്യുന്നതല്ലെന്ന് ഏതുവൈദ്യനും അഭിപ്രായപ്പെടാതിരിക്കയില്ല, നിശ്ചയംതന്നെ.

ഇ. ആർ. മേനോൻ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/209&oldid=165137" എന്ന താളിൽനിന്ന് ശേഖരിച്ചത്