ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം ൧൧൮

_____________________________________________________________________________________

കാദംബിനി സ്വഗൃഹത്തിൽ ചെന്നു താമസിച്ചിരുന്നു എങ്കിലും, അവൾക്കും സ്നേഹിതയായ യോഗമായയ്ക്കും പഴയപോലെ എണക്കമോ യോജിപ്പോ ഇല്ലായിരുന്നു. അവരുടെ രണ്ടാളുടേയും ഇടയ്ക്കു മരണമാകുന്ന ഒരു ഭിത്തി ഉണ്ടായിരുന്നു. കാദംബിനിയുടെ ജീവസന്ധാരണകായ്യം അവളെത്തന്നെ പരിഭ്രമിപ്പിക്കുകയും,സുബോധം നിലനിൽക്കുകയും ചെയ്യുമ്പോൾ ,അവൾക്കു മറ്റൊരാളോട് ഉള്ളഴിഞ്ഞ സൗഹാർദ്ദം എങ്ങിനെ ഉണ്ടാകും! യോഗമായയെ പൂർണ്ണമായി സ്നേഹിക്കുന്നതിന് അവൾക്കു സാധിച്ചില്ല.കാദംബിനി യോഗമായയെ നോക്കി ചിന്താമഗ്നയായിരിക്കും. 'യോഗമായക്കു ഭർത്താവുണ്ട്; അവൾക്കു ദിനകൃത്യങ്ങളുണ്ട്; അവൾ എന്റെ ലോകത്തിൽനിന്നു വളരെ വളരെ അകന്ന ഒരു വ്യത്യസ്തലോകത്തിലാണ് നിവസിക്കുന്നത് അവൾ ഇഹ ലോകവാസികളുടെ സ്നേഹവാത്സല്യങ്ങളിലും,കർത്തവ്യങ്ങളിലും പങ്കു കൊള്ളുന്നു.ഞാനാണെങ്കിൽ കേവലം പൊള്ളയായ ഒരു വെറും നിഴൽ മാത്രമാകുന്നു. അവൾ ജീവിക്കുന്നവരിൽ ഒരുവളാണ് .ഞാൻ അനിത്യതയിൽ ലയിച്ചുപോയവളാണ് .'ഇപ്രകാരമായിരുന്നു കാദംബിനിയുടെ ആലോചനകൾ

യോഗമായക്കും ഏതാണ്ട് ഒരു അസ്വസ്ഥത തോന്നി പക്ഷെ,കാരണമെന്താണെന്ന് അവൾക്കുതന്നെ മനസ്സിലായില്ല.സ്ത്രീകൾക്കു ഗുഢസംഗതികളീൽ സ്വതേ ഭ്രമം കുറയും .എന്തുകൊണ്ടെന്നാൽ,അതിൽ യഥാർത്ഥകവിതയും , ധീരോദാത്തതയും വിദ്വത്ത്വവും എല്ലാം ഉണ്ടെന്നിരുന്നാലും അതിനെ സാധാരണമായ ഗൃഹകൃത്യങ്ങളിൽ ചേർത്തുപയോഗിക്കുവാൻഅസാധ്യമാ​ണ്.ഭവന ജോലികളോടു സംയോജിപ്പിക്കപ്പെടുവാൻ വയ്യാത്ത രഹസ്യകാര്യങ്ങളെപറ്റി വിചിന്തനം ചെയ്‌വാൻ സ്ത്രീകൾ ഇഷ്ടപ്പെടുകയില്ല തന്നിമിത്തം,തങ്ങൾക്ക് ഇന്നതാണെന്നു മനസിലാക്കുവാൻ കഴിയാത്തതായ വല്ല കാര്യവുമുണ്ടായാൽ സ്ത്രീകൾ സാധാരണയായി അതിനെ ഒന്നുകിൽ തീരെ നശിപ്പിക്കുവാനോ അല്ലെങ്കിൽ വിസ്മരിക്കുവാനോ ശ്രമിക്കും അല്ലാത്തപക്ഷം, ഉപയോഗപ്രദമായ തരത്തിൽ അതിന്ന് ഒരു പുതിയ പരിണാമം വല്ലതും വരുത്തും.ഇതൊന്നും സാദ്ധ്യമല്ലാതെ വരുന്ന ദിക്കിൽ, സ്ത്രീകളുടെ ക്ഷമയും ശാന്ത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/132&oldid=165193" എന്ന താളിൽനിന്ന് ശേഖരിച്ചത്