ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മണ്ണാർപാട്ട്----തോറ്റം

                                                                                                                                         ൧൨൭

_________________________________________________________________________________

വല്ലതും ശബ്ദിക്കുവാനോ അവൾക്കു സാധിച്ചില്ല. ഇതെല്ലാംകണ്ട് ആ കുട്ടിയും വളരെ പരിഭ്രമിച്ചു. കുട്ടി ഉറക്കെ കരഞ്ഞുതുടങ്ങി .പൊക്കോളോ,അമ്മായി ' അമ്മായി ഒരു ഓട്ടുപാത്രമെടുത്ത് അവളുടെ തന്നെ തലയ്ക് ആഞ്ഞ് ഒരടി അടിച്ചു നെറ്റി പൊട്ടി രക്തം പ്രവഹിച്ചു."നോക്കു എനിയ്ക്കു ജീവനുണ്ട്"എന്ന് അവൾ ഉച്ചത്തിൽ പറഞ്ഞു.ശാരദാശങ്കരൻ അവിടെ ഒരു പ്രതിമയെപ്പോലെ നിഞ്ചേഷ്ടനായി നിന്നു. കുട്ടി ഭയപ്പെട്ട് നിലവിളിച്ചു. മോഹാലസ്യപ്പെട്ടു വീണ സ്ത്രീകൾ അവിടെത്തന്നെ കിടന്നിരുന്നു.

 "  ഞാൻ മരിച്ചിട്ടില്ല. ഞാൻ മരിച്ചിട്ടില്ല "എന്ന് ഉച്ചത്തിൽ പറഞ്ഞുംകൊണ്ടു കാദംബിനി പടിയിറങ്ങി അന്തഃപുരത്തിന്നടുത്തുള്ള  കിണറ്റിൽ ചെന്നുചാടി .വെള്ളത്തിൽ വീണ ഒച്ച മുകുളിൽ നിന്നിരുന്ന ശാരദാശങ്കരൻ കേട്ടു .


    രാത്രി മുഴുവനും മഴ പെയ്തു.പിറ്റേന്നു പ്രഭാതത്തിലും മഴ പെയ്തിരുന്നു .ഉച്ചക്കും മഴ പെയ്യുന്നുണ്ടായിരുന്നു.രണ്ടാമതും മരിച്ചതുകൊണ്ടു മുമ്പു മരിച്ചിട്ടുണ്ടായിരുന്നില്ലെന്നു കാദംബിനി തെളിയിച്ചു...

പുത്തേഴത്തു രാമമേനോൻ ബി. എ.,ബി .എൽ.


                                                പുത്തേഴത്തു രാമമേനോൻ ബി.എ,ബി എൽ
                            _____________

        
                                                        ജാതികളും വൃത്തിമര്യാദകളും
                                                           മണ്ണാൻപാട്ട്____തോറ്റം
                                   ____
                                                                       [ തുടർച്ച ]

ഇന്നയ്ക്കടുത്തിന ഏഴാം ദിവസം ഈ മകളെ മാലവെച്ച് കൊണ്ടുപോയിരിക്കാം. എന്റെ മകനെ ശൂന്യപ്പിഴ വന്നുപോയെങ്കിലും ദത്ത് വെച്ചിട്ടെങ്കിലും ഈ മകളെ മാലവെച്ചുകൊണ്ടുപോയിരിക്കാം അച്ചാരക്കല്യാണവും കഴിഞ്ഞ് വിശ്വാസക്കയ്യും പിടിച്ചു വടക്കുംകൊല്ലത്ത് നല്ലച്ചൻ കടലോടിയുംകൂടി പൊകാമെല്ലൊ എന്ന് വഴിപ്പുറപ്പെട്ടു ആദിയാകുന്ന വടക്കുംകൊല്ലത്ത് നല്ലമ്മ, മകന് മകളെ തേടിപ്പോയി തെക്കും കൊല്ലത്ത് ചെന്ന് മകളെക്കണ്ട് മനം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/141&oldid=165202" എന്ന താളിൽനിന്ന് ശേഖരിച്ചത്