ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മണ്ണാർപാട്ട് - തോറ്റം കിഴക്കൂംകൊല്ലത്തൂ കന്തിദേവി നേരമ്മായി ചെന്ന് രത്നാലെ കൊണ്ടുചെന്ന് അയിനി വിളമ്പി.അന്നമൃതുഭോജനവും നിരക്കെ പ്പരക്കെക്കൊടുത്ത് അന്നമൃതുഭോജനവും കഴിച്ചു കയ്യോടുവായതിരു മുഖവുംകഴുകി പാവിനെ തീൻകഴിച്ചു തെക്കുംകൊല്ലത്തുമകളെ മാല വെച്ചുകൊണ്ടുപോരുവാൻ പോകാമല്ലൊ എന്നു വഴിപുറപ്പെടുവാനും കാലമാകുന്നു. കാർത്തിക മീനം ശരരാശിമേൽ കൊണ്ടുചെന്നുകല്യാണക്കപ്പലുംകൊണ്ടു നിലനിറുത്തി. തണ്ടാളികളെ വിളിച്ചുകുട്ടി തണ്ടുകെട്ടിപ്പിടിപ്പിച്ച് കല്യാണമഹാജനങ്ങളും വടക്കുംകൊല്ലത്തു പൊന്മകനും ചെന്നായിരുന്നു.പാണികൊട്ടുന്ന പണിക്കന്മാരെ കതിർ കളിക്കുന്ന അമ്മായികളും ചെന്നരയിരുന്നു.വെടിവെച്ചിട്ടുകപ്പലടുപ്പിച്ച്തണ്ടാളികളെക്കൊണ്ടുതണ്ടുവലിപ്പിച്ചുപോകാമല്ലൊഎന്നുവഴിപുറപ്പെടുന്നു.ഒന്നാമാനന്നതണ്ടും തുഴപിടിക്കുന്നനേരത്ത് ഒരു വെള്ളിപ്പാൽക്കടലെ കടന്നോടുന്നു.രണ്ടാമാനന്നതുഴപിടിക്കുന്നനേരത്ത് ഇരുവെള്ളിപ്പാൽക്കടലും കടന്നോടുന്നു.ഉപ്പുകടല്,ഉയിർക്കടല് ,തണ്ണിനീർക്കടല്,താമരക്കടല്,നീലചോല,സമുദ്രപേരാറും കടന്നോടുന്നു.ഈഴരാജാവും തന്റെകീഴ് ക്കടവും നോക്കിയിട്ടു കല്യാണക്കപ്പല് കളിച്ചോടട്ടെ.തണ്ടുങ്ങൽപ്പാട്ട്,കൊട്ടുവെടി ആലഭാരത്തോട് ഈഴത്തമ്മാമന്റെ കീഴ് ക്കടവിൽ മെയ്യണയേണമെന്ന് കല്പിച്ചു .ഈഴത്തമ്മാമന്റെക്കന്ന് നൂലുതാലി മന്ത്രകോടിപുട വാങ്ങീട്ടുവേണം തെക്കുംകൊല്ലത്തു ദേവിയെ എനിക്കുചെന്നു മാലവെയ്ക്കാൻ.കൊട്ടുവെടി ആലഭാരത്തോട് ഈഴത്തമ്മാമന്റെ കീഴ് ക്കടവിൽ കൊണ്ടുചെന്നു മെയ്യണപ്പിച്ചു.വെടിവെച്ചിട്ടു മെയ്യണപ്പിച്ച കയറെറിഞ്ഞിട്ടു കപ്പൽ പിടിച്ചുകെട്ടി .ചിനിതാത്തീട്ടുകപ്പൽ സമം നിറുത്തി.നിങ്ങൾ ഇവിടെത്തന്നെ ഇരുന്നുകൊണ്ടാലുമെന്റെ കല്യാണമഹാജനങ്ങളെ. ഞാൻ ഈഴത്തമ്മാമൻകയ്യിന്നുനൂലുതാലി മന്ത്രകോടിപ്പുടവ വാങ്ങിച്ചുവരട്ടെ. ഏഴുചീർപ്പുള്ള ഈർങ്കദളിക്കുലയെടുത്തൂ അമ്മാമനു കാഴ്ചയ്കു കൊണ്ടുപ്പോയി മുല്ലയില നുള്ളി കാഴ്ച വെച്ചുകൊടുത്തു. നൂലുതാലി മന്ത്രകോടിപ്പുടവയും വാങ്ങി എന്റെ ഈഴത്തമ്മാമാ.തെക്കുംകൊല്ലത്തു മകളെമാലവെച്ചു പൊരുംവഴിക്കു ഇതിലെ വന്നേച്ചുപോകണ്ട എന്നു കല്പിച്ചു പോകാമല്ലൊ

പൊന്മകനും.പൊന്നിനോടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/143&oldid=165204" എന്ന താളിൽനിന്ന് ശേഖരിച്ചത്