ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൩൦

                                                                 മംഗളോദയം

_________________________________________________________________________________________

ത്തിൽ വന്നു കരയേറി വെടിവെച്ചു കപ്പലഴിയപ്പെടുത്തി തപഹളികുലമക്കളെക്കൊണ്ടു തണ്ടുംവലിപ്പിച്ചു തെക്കുംകൊല്ലത്തൂകീഴ്ക്കടവുനോക്കിവഴിപോകുന്നു. .കേട്ടുകൊണ്ടാലോഎന്റെപാണികൊട്ടുംപണിക്കന്മാരെ,പാണികൊട്ട ഉരുണ്ടശംഖ് വളഞ്ഞകൊമ്പ് പരന്ന താളം വിനയെന്ന നാഗവെള്ളിപ്പൂങ്കഴലും ഒന്നു തരിയുണംട്ടെ എന്നു കല്പിച്ചു.തണ്ടുങ്കൽപാട്ട് കുഴൽവിളിതാളത്തോടോന്നു പെരുതാക്കിച്ചു പൊന്മകൻ.തെക്കുംകൊല്ലത്തു കീഴ്ക്കടവവിൽചെന്നു മെയ്യണപ്പിച്ചു പൊന്മകൻ.വെടിവെച്ചു കപ്പലണച്ചുകെട്ടി നിലപാർക്കുന്നോരുനേരത്തിങ്കിൽ ആയതിനെ കേട്ടിരിക്കുന്നു തെക്കുംകൊല്ലത്തെ പൊയ്യപൂങ്കാവിൽ കണ്ടർമാളികപ്പുറത്തിരിക്കുന്ന മകൾ കേൾക്കുന്നോരുരനേരത്തിലുണ്ട്, കേട്ടുകൊണ്ടാലുമെന്റെ തെക്കും കൊല്ലത്തു നല്ലമ്മേ. കല്യാണമഹാജനങ്ങളും എന്നെ മാലവെക്കുവാൻ വരുന്ന മകനുംകീഴും കീഴ് ക്കടവിൽ വന്നു മെയ്യണഞ്ഞല്ലൊ.മാററിമ്പം വെടിവെപ്പാനും മറിയിമ്പം കുഴലൂതുവാനും എങ്കോവിക്കൽ ആളില്ലാതെ വിധിവന്നല്ലൊ. ആയതിനെക്കേട്ട നല്ലമ്മയുണ്ട് അടിയാളരെ വിളിച്ചുകൂട്ടി പോർപടിയും തട്ടിയടപ്പിച്ച് ഏഴാനക്ക് എടുത്തുകൂടാ എട്ടാനക്കു നിലംപുരുട്ടാത്ത കാളിമാൻകതിർകല്ലുംകൊണ്ടുചെന്നുപടിപ്പുരക്ക് അടവുതള്ളി. ഇപ്പടിതുറന്നുവരുന്ന മകനെ എന്റെ മകളെ മാലവെച്ചുകൊടുക്കുള്ളു എന്നു കല്പിച്ചു. മാററിമ്പംവെടിവെപ്പിച്ചു. മഠിയിമ്പം കഴലൂതിപ്പിച്ചു.ആയതിനെക്കേട്ടകല്യാണമഹാജനങ്ങളും കീഴ് ക്കടവിന്നോടി കരക്കൊണ്ടു.ഈഴ‌രാജവ്,ചോഴരാജാവ്,വല്ലരാജാവ്,വംഗരാജാവ് അവരുടെ കുടതഴപല്ലക്കും ആയിച്ചെന്നു പോർപടിക്കൽ മുട്ടി ഈടൊഴിഞ്ഞു. കതിർകളിക്കുന്ന കുന്തിദേവി നേരമ്മായികളും ചെന്നു പോർപടി മുട്ടി ഈടൊഴിയുന്നു പാണികൊട്ടുംപണിക്കന്മാര് തണ്ടാളിപുനമക്കളും അറുപത്താറു അറുവർണ്ണവും എഴുപത്തേഴു എഴുകുലങ്ങളും പോർപടിക്കൽ മുട്ടി പിന്നൊഴിയുംനേരത്തുണ്ട് പൊന്മകനും കിഴക്കുംകൊല്ലത്തെ ചങ്ങാതിയും നിവിരെ ചെന്നു വഴിപുറപ്പെട്ടു

(തുടരും)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/144&oldid=165205" എന്ന താളിൽനിന്ന് ശേഖരിച്ചത്