ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨ ൫ ൬

                 മംഗളോദയം

നാശങ്ങളെപ്പറ്റിയും മറ്റുമാലോചിച്ചു വ്യാകുലചിത്തൻമാരായ്തീന്നട്ടുള്ളവരിൽ ഒരാളാണ് 'ഷെല്ലി' മഹാൻ. മനുഷ്യർക്കുണ്ടാകേണ്ടതായ എല്ലാ ഐശ്വര്യങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നു. യൂറോപ്പ് ഖണ്ഡത്തിലുള്ളവർ മുഴുവൻ ഇദ്ദേഹത്തിന്റെ അപാരമായ ബുദ്ധിശക്തിയെ ബഹുമാനിച്ച പോന്നിരുന്നു. തന്നെ അതിസ്നേഹത്തോടുകൂടി കരുതിപ്പോന്ന അനേകം സ്നേഹിതൻമാരും ഈ വിശിഷ്ടനുണ്ടായിരുന്നു. എന്നിട്ടും നാം എവിടെ നിന്നുവന്നു.?നമ്മുടെ പോക്കെങ്ങോട്ടാണ്.? എന്നുള്ള ചോദ്യങ്ങൾ അദ്ദേഹത്തെ ദുഃഖിതനാക്കിത്തീർത്തു.

    മേൽപ്പറഞ്ഞതിന്റെ   താല്പര്യമെന്ത്.?മനുഷ്യജന്മത്തിന്റെ  പൂർണ്ണതത്വത്തെ   അറിവാനായ്ക്കൊണ്ടു    ആത്മഹത്യ  ചെയ്വവാൻ    നിശ്ചയിച്ചുവെന്നുള്ളതു  ശുദ്ധമേ    ഭോഷത്തമല്ലയോ      എന്നു    ചിലർ   കരുതുമായിരിക്കാം.  പക്ഷെ,  അല്പം   ചിന്തിച്ചു-നോക്കിയാൽ,  ഈ  കാര്യത്തിൽ    ഷെല്ലിക്കു  പ്രത്യേകമായൊന്നുമില്ലെന്നു   നമുക്ക്   എളുപ്പത്തിൽ   അറിയാവുന്നതാണ്. നമ്മുടെ    ജീവദശയിലെ   അതിശയോക്തികളേയും    അസ്ഥിരതയേയും     കുറിച്ചുള്ള   ചിന്ത   ചിലപ്പോൾ    നമ്മളിൽ   പലർക്കും     മനോദുഃഖത്തെ   ഉണ്ടാക്കിത്തിർക്കുന്നുണ്ട്.  മനുഷ്യൻ    പ്രധാനമായി    പഠിച്ചറിയേണ്ടതു   തന്നെപ്പറ്റിയുള്ള   തത്വങ്ങൾ    തന്നെയാണ്. ആത്മജ്ഞാത്തിന്നാംയ്ക്കൊണ്ടുള്ള    ഈ   പഠിപ്പു   ഏറ്റവും    രസകരവുമാണ്.
            
     എന്നാൽ    നിസ്സഹായമായ    ബുദ്ധി ക്ക്    ഇതിന്റെ     സൂക്ഷ്മതത്വത്തെ    അറിവാൻ   എളുപ്പത്തിൽ    സാധിക്കുമെന്നു    തോന്നുന്നില്ല.    മഹാശക്തിയോടുകൂടിയവരായ    അവതാരപുരുഷന്മാർക്കല്ലാതെ    ഇതരന്മാർക്കു    ഈ  

പ്രകാശമേറിയ തത്വത്തെ ഗ്രഹിപ്പാൻ സാധിക്കുന്നതല്ല. ജീവനും പ്രകൃതിയും ര​ണ്ടു പ്രത്യേകവസ്തുക്കളാണെന്നും, അവ ഒരു കാലത്തും ഒന്നാകുന്നില്ലെന്നും, ഈശ്വരൻ ഇവ രണ്ടിലും​ണ്ടിലും വ്യപിച്ചു കൊണ്ടിരിക്കയും തന്റെ ഇഷ്ടടം പോലെ ഇവ തമ്മിലുള്ള സംയോഗവിയോഗങ്ങളെ ഉണ്ടാക്കി ത്തീർക്കുകയും ചെയ്യുന്നുവെന്നുമാണ് ശ്രീമാധ്വാചാർയ്യരുടെ അഭിപ്രായം. ഈശ്വരന്നും, ജീവന്നും, അചേതന വസ്തുക്കൾക്കും തങ്ങളിൽ യാതൊരു ഐക്യവുമില്ല. ഈശ്വരൻ ജീവന്നു ദേഹേന്ദ്രിയാദികളെ നൽകി തന്റെ ചുമതലകളെ നിറവേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/174&oldid=165208" എന്ന താളിൽനിന്ന് ശേഖരിച്ചത്