ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തന്ത്രയുക്തി ൨൬൯ എന്നുവച്ചാൽ ശാസ്ത്രവിഷയങ്ങൾക്കുള്ള സംബന്ധത്തിനടിസ്ഥാന മായ ചില അംഗങ്ങൾ അല്ലെങ്കിൽ എണ്ണങ്ങൾ എന്നർത്ഥം കിട്ടു ന്നു. ശാസ്ത്രകാരന്മാർ തങ്ങളുടെ ഗ്രന്ഥങ്ങളിൽ വിഷയങ്ങളെ പ്രതിപാദിക്കുന്നതു 'തന്ത്രയുക്തികൾ' എന്ന സംജ്ഞയാൽ അറിയ പ്പെടുന്ന ചില വസ്തുക്കളുടെ സഹായംകൊണ്ടാകുന്നു. അതിനാൽ, ഹിന്തുക്കളുടെ ശാസ്ത്രഭണ്ഡാരം തുറന്ന് അതിലുള്ള അർത്ഥങ്ങളെ ഗ്ര ഹിക്കാനാഗ്രഹിക്കുന്നവർ 'തന്ത്രയുക്തികൾ' എന്ന താക്കോൽക്കൂ ട്ടം കയ്യിൽ കരുതുന്നത് അത്യാവശ്യമാകുന്നു. 'തന്ത്രയുക്തി' എന്ന കണ്ണിയിൽ തൊടുത്തിട്ടുള്ള ഈ താക്കോലുകൾ വ്യാപാരംകൊണ്ടു ഭിന്നങ്ങളാണെങ്കിലും ജാതിയിൽ അഭിന്നങ്ങളാകുന്നു. ഇവയിൽ ചിലതു വിഷയസംബന്ധത്തെയും വേറെ ചിലത് അർത്ഥസംബന്ധ ത്തേയും ആശ്രയിച്ചിരിക്കുന്നു. 'അധികരണം,' 'വിധാനം'മുതലാ യവ വിഷയസംബന്ധത്തിന്നുതകുന്നതാകയാൽ 'അനുബന്ധചതു ഷ്ടയാ'ദികളെപ്പോലെയുള്ള ചില അംഗങ്ങൾ മാത്രമാകുന്നു. അ പദേശം,' 'അതിദേശം' തുടങ്ങയവ അർത്ഥസംബന്ധത്തിനുപകരി ക്കുന്നവായകകൊണ്ടു, സംയോഗവിപ്രയോഗാതികളെപ്പോലെ വി ശേഷർത്ഥബോധകങ്ങളും ആകുന്നു. ഈതന്ത്രയുക്തികൾ, ഏറക്കു റെ എന്നവ്യത്യാസത്തോടുകൂടി പ്രായേണ എല്ലാശാസ്ത്രങ്ങളിലും ഉ പയോഗിക്കപ്പെടുന്ന ചില പരിഭാഷാശബ്ദങ്ങളാകയാൽ അവയുടെ ഒരു സ്വരൂപജ്ഞാനമുണ്ടാകുന്നതു വിദ്യാർത്ഥികൾക്ക് ഒഴിച്ചുകൂടാത്ത താണ്. പ്രകൃതത്തിൽ ഇവയുടെലക്ഷണങ്ങ ൾ'കൌടില്യന്റെ അ ർത്ഥശാസ്ത്രം 'അനുസരിച്ചാണ്പറയുവാൻ തുടങ്ങുന്നത്.എന്നാൽ, ല ക്ഷ്യങ്ങൾ ചിലത് ഇതരവിഷയങ്ങളിൽനിന്നും എടുത്തു ചേർക്കുന്നു ണ്ട്. ഈവ്യതിയാനം സൌകർയ്യത്തിനുവേണ്ടി ചെയ്യുന്നതുമാണ്.

'തന്ത്രയുക്തികൾ' മുപ്പത്തിരണ്ടാണെന്നാണു പണ്ഡിതന്മാർ പറയുന്നത്. 1.അധികരണം, 2.വിധാനം, 3.യോഗം, 4.പ ദാർത്ഥം, 5. ഹേത്വർത്ഥം, 6.ഉദ്ദേശം, 7.നിർദ്ദേശം, 8.ഉപദേശം, 9.അപദേശം, 10.അതിദേശം, 11.പ്രദേശം, 12.ഉപമാനം, 13അർത്ഥാപത്തി, 14.സംശയം, 15.പ്രസംഗം, 16.വിപർയ്യയം,

17.വാക്യശേഷം, 18.അനുമതം, 19.വ്യാഖ്യാനം, 20.നിർവ്വച










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/187&oldid=165221" എന്ന താളിൽനിന്ന് ശേഖരിച്ചത്