ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൨൮ മംഗളോദയം

വലുതായൊരു ജാതി ഭ്രഷ്ഠില്ലേ? താനതു മറച്ചുവെച്ചു തറവാടു ചീത്തയാക്കിയതു മര്യാദയോ? നാ_നാ_ഈ അബദ്ധം പറഞ്ഞുപിടിപ്പിച്ചത് ആരാണാവോ? കു_കു_ഹും! അബദ്ധം അല്ലേ?താനിനി അധികമൊന്നും പറയണ്ട.ഇപ്പോൾ തന്നെ ഇവിടുന്ന് പോണം.മേലിൽ ഇങ്ങോട്ട് കടക്കരുത്.എന്നെക്കൊണ്ടധികം പറയിപ്പിക്കണ്ട. നാ_നാ_(വിഷാദത്തോടെ)ഞാൻ പോണെങ്കിൽ പോകാം.കാരണം പറഞ്ഞുകേട്ടാൽ കൊള്ളാം. കു_കു_എന്ത്?താൻ അധികപ്രസംഗമൊന്നും എടുക്കേണ്ട.തന്റെ യോഗ്യത തനിക്കു കേൾക്കണോ?തനിക്കു അയിത്തമുണ്ടോ ചിത്തമുണ്ടോ?അയിത്തസായിട്ടു കുളിക്കാതെ അമ്പലത്തിൽ കടന്നില്ലേ?തൊട്ടുതിന്നില്ലേ?തനിക്കു കുലമുണ്ടോ?നമ്പൂരിമാരെ താൻ പുച്ഛിക്കാറില്ലേ?ഇന്നാളെങ്ങാണ്ടു താൻ സായ്പന്മാരുടെ പത്രികയിൽ തിരുമനസ്സിനെ ദുഷിച്ചെഴുതീലെ?ഇതൊക്കെ മാനമോ മര്യാദയോ യോഗ്യതയോ?

    നാരായണൻനായർ ഇടിവെട്ടിയ മരംപോലെ അനങ്ങാതെ അന്ധാളിച്ചു നിന്നുപോയി.കുറുപ്പു വീണ്ടും പറഞ്ഞു."ഏതായാലും കഴിഞ്ഞതു കഴിഞ്ഞില്ലേ?താനായിട്ടുള്ള ബന്ധുത്വം മതി.ഇപ്പോൾ പടി കടക്കണം.തന്നെ ഇനി ദൃഷ്ടിക്കരുത്.ഈ മാത്രയിൽ ഇറങ്ങണം.ഇല്ലെങ്കിൽ,ഇവിടേക്ക്;ഈറ്റും മാറ്റും എണങ്ങും മരുങ്ങും മുടക്കുമെന്നാണ് തിരുമനസ്സുകൊണ്ട് അരുളിച്ചെയ്തിരിക്കുന്നത്."

നാരയണൻനായർ എന്തോ ചിലത് പറയുവാൻ ആരംഭിച്ചു..ഒരക്ഷരവും പുറത്തേക്കു പുറപ്പെട്ടില്ല.അകത്തുനുനിന്നും 'കരച്ചിലും പിഴിച്ചിലും' തുടങ്ങി.കുട്ടക്കുറുപ്പ് (അകത്തേക്ക് നോക്കീട്ട്) 'എടീ!ചവിട്ടി ഞാൻ എല്ലു മുറിക്കും,മിണ്ടാതിരുന്നോളിൻ! ഇനി കോപാകുലനായുരച്ച്,,നാരയണൻനായരോട് 'പടികടക്കാൻ' പറഞ്ഞു.അയാളാകട്ടെ ഒന്നും മിണ്ടാതെ കരുണകരുണമാംവണ്ണം ഒന്നു നോക്കിക്കൊണ്ട് മുറ്റത്തേക്കി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/248&oldid=165232" എന്ന താളിൽനിന്ന് ശേഖരിച്ചത്